»   » മഹേഷിന്റെ പ്രതികാരം ഒരു മികച്ച ചിത്രം, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ബ്രില്യന്‍സ് വീഡിയോ കാണൂ..

മഹേഷിന്റെ പ്രതികാരം ഒരു മികച്ച ചിത്രം, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ബ്രില്യന്‍സ് വീഡിയോ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. തുടര്‍ച്ചയായി പരാജയം നേരിട്ട ഫഹദ് ഫാസിലിന് തിരിച്ച് വരവ് ഒരുക്കിയ ചിത്രം കൂടിയായിരുന്നു ചിത്രം. ഫോട്ടോഗ്രാഫറായ മഹേഷ് ഭാവന എന്ന തനി നാട്ടിന്‍ പുറത്തുകാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളായിരുന്നു ചിത്രം.

കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രത്തിന് വിദേശ രാജ്യങ്ങളിലും വമ്പന്‍ സ്വീകരണമായിരുന്നു. ഫഹദ് ഫാസിലിനൊപ്പം അനുശ്രീ, അപര്‍ണ ബാലമുരളി, സൗബിന്‍ ഷഹീര്‍, കെഎല്‍ ആന്റണി, അലന്‍സിയര്‍ ലെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിക് അബുവാണ് ചിത്രം നിര്‍മിച്ചത്. എന്നാല്‍ മഹേഷിന്റെ പ്രതികാരത്തെ ഇത്രയും സൂപ്പര്‍ഹിറ്റാക്കിയതിന് പിന്നില്‍ ചില കാരണങ്ങളായിരുന്നു.


സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ചിത്രം ഇത്രയും മികച്ചതാകാനുള്ള സംവിധാന മികവിനെ കുറിച്ചാണ് വീഡിയോയില്‍. ഭക്ഷണത്തിന്റെ റോള്‍, കളര്‍ ഗ്രേഡിങ്, എഡിറ്റിംഗ്, എന്താണ് പോത്തേട്ടന്‍ ബ്രില്യന്‍സ് എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.


ഭക്ഷണത്തിന്റെ റോള്‍

ഭക്ഷണത്തിന്റെ മാത്രമായി ചിത്രത്തില്‍ അമ്പത് ഷോട്ടുകളുണ്ടെന്നും വീഡിയോയിലൂടെ വ്യക്തമാകും.


വീഡിയോയുടെ പിന്നില്‍

അരുണ്‍ പി ലൂക്കോസ് എന്നയാളാണ് മഹേഷിന്റെ പ്രതികാരത്തിന്റെ ഡീറ്റിയലിങ് മികവ് കാണിച്ചുക്കൊണ്ട് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. നിര്‍മാതാവ് ആഷിക് അബുവും വീഡിയോ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.


വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്ന വീഡിയോ...


English summary
Maheshinte Prathikaram video viral on social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam