പട്ടാള ചിത്രങ്ങള്‍ക്കു മാത്രമായി ഒരു സംവിധായകന്‍
പട്ടാളത്തില്‍ നിന്നു പിരിഞ്ഞു വന്ന ജവാന്‍മാര്‍ക്ക് പിന്നീടുള്ള കാലം മുഴുവന്‍ പറയാനുണ്ടാവുക തന്റെ പട്ടാളക്കഥകളായിരിക്കും.
സ്വല്‌പം എരിവും പുളിയുമൊക്കെ ചേര്‍ത്തായിരിക്കും പലരും തങ്ങളുടെ ധീര സാഹസിക കഥകള്‍ മറ്റുള്ളവരോട് പറയുക. എന്നാല്‍ ഈ പാവം പട്ടാളക്കാരെയൊക്കെ കടത്തി വെട്ടുന്ന ഒരു മേജര്‍ നമ്മുടെ ഇടയിലുണ്ട്.
വേറാരുമല്ല, നമ്മുടെ പട്ടാള ചിത്ര സംവിധാകന്‍ മേജര്‍ രവി തന്നെ. ഇരുപതു കൊല്ലത്തെ പട്ടാള ജീവിതത്തോടെ ഇന്ത്യന്‍ പട്ടാളത്തിന്റെ രഹസ്യങ്ങളെല്ലാം തനിയ്‌ക്കറിയാമെന്നാണ് ഈ ധീര ജവാന്റെ ഭാവം.
താന്‍ പട്ടാളത്തില്‍ കയറിയ കാലം മുതല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയിട്ടുള്ള എല്ലാ പ്രധാന സംഭവങ്ങളും സിനിമയാക്കാന്‍ കരാറെടുത്തിരിക്കുകയാണ് മേജര്‍. ആദ്യ ചിത്രമായ കീര്‍ത്തിചക്രയില്‍ തന്റെ കാശ്‌മീര്‍ അനുഭവങ്ങളെ ആധാരമാക്കിയാണ് എടുത്തതെന്നാണ് മേജര്‍ പറഞ്ഞിരുന്നത്.
ഒരു പട്ടാള ചിത്രമെന്നതിനുപരി മോഹന്‍ലാലിന്റെ നായക പരിവേഷത്തെ ചൂഷണം ചെയ്യുന്ന ചിത്രമായിരുന്നു കീര്‍ത്തിചക്ര. മലയാളത്തില്‍ വന്‍ വിജയം കൈവരിച്ച ചിത്രം പക്ഷേ ലാലിനെ അധികം പരിചയമില്ലാത്ത തമിഴകത്ത് ഇറക്കിയപ്പോള് നേരെ തിരിച്ചായിരുന്നു അനുഭവം. തമിഴ് താരമായ ജീവയുടെ സാന്നിധ്യമുണ്ടായിരുന്നിട്ടു പോലും അരന്‍ എന്ന പേരില്‍ തിയറ്ററുകളിലെത്തിയ ചിത്രം വന്‍ പരാജയമാണ് ഏറ്റു വാങ്ങിയത്.
അടുത്ത പേജില്‍


Click it and Unblock the Notifications











