മമ്മൂട്ടിയുടെ പരാജയപ്പെട്ട മിഷന്‍
മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രമായ മിഷന്‍ 90 ഡേയ്‌സ് ആയിരുന്നു രവിയുടെ അടുത്ത ചിത്രം.
രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പട്ടാളം നടത്തിയ ഒരു പരാജയ നീക്കമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
മമ്മൂട്ടിയെന്ന താരത്തിനേക്കാള്‍ കഥയ്‌ക്ക് പ്രധാന്യം കൊടുത്ത് നിര്‍മിച്ച ചിത്രത്തിന് പക്ഷേ അറം പറ്റിയ അനുഭവമായി പോയി.
ഒരു നായകന്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പരാജയപ്പെടുന്നത് കാണാനിഷ്ടപ്പെടാത്ത പ്രേക്ഷകര്‍ മിഷന്‍ 90 ഡേയ്‌സിനെ നിരാകരിയ്‌ക്കുകയായിരുന്നു.
പല റീലിസ് കേന്ദ്രങ്ങളിലും മൂന്നാഴ്‌ച പോലും തികയ്‌ക്കാന്‍ മിഷന് സാധിച്ചില്ല. നിര്‍മാതാവിന് കോടികളുടെ ബാധ്യതയാണ് ഈ ചിത്രം നല്കിയത്. മേജര് രവിയുടെ പട്ടാള ജീവിതത്തിലെ അനുഭവങ്ങള് തന്നെയായിരുന്നു ഈ സിനിമയുടെയും പ്രമേയം.
അടുത്ത പേജില്‍


Click it and Unblock the Notifications











