കാര്‍ഗിലും ഖാണ്ഡഹാറും- മേജര്‍ വെടി നിര്‍ത്തുന്നില്ല
മേജര്‍ രവി പട്ടാളക്കഥകള്‍ സിനിമയാക്കുന്നത് അവസാനിപ്പിയ്‌ക്കാനില്ലെന്ന തീരുമാനത്തില്‍ തന്നെയാണ്. 1998ല്‍ നടന്ന ഇന്ത്യ-പാക് ഏറ്റുമുട്ടലായ കാര്‍ഗിലാണ് തന്റെ അടുത്ത പ്രമേയമെന്ന് മേജര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
എട്ടു കോടി ചെലവില്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മോഹന്‍ലാല്‍ തന്നെ. എട്ടു കോടിമുടക്കുന്ന നിര്‍മാതാവിനെക്കുറിച്ചിട്ടുള്ള കാര്യമൊന്നും ഇതു വരെ പുറത്തുവന്നിട്ടില്ല.
നാല് കോടി രൂപ ഏറിപ്പോയെന്നു പറഞ്ഞ് തന്റെ പുതിയ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയ മോഹന്‍ലാല്‍ എട്ടു കോടി രൂപയുടെ പട്ടാള ചിത്രത്തില്‍ അഭിനയിക്കുമെന്ന് കരുതാന്‍ വയ്യ.
ഇതു കൊണ്ടും തീര്‍ന്നില്ല മോഹന്‍ലാലിനെയും കമലിനെയും നായകനാക്കി കാണ്ഡഹാര്‍ എന്ന പദ്ധതിയുമുണ്ടെന്ന് രവി വെടി പൊട്ടിച്ചു കഴിഞ്ഞു.
താന്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് കഴിഞ്ഞ കുറെ വര്ഷങ്ങളായുള്ള കമലിന്റെ സ്ഥിരം പല്ലവിയാണ്. വാള്‍ട്ട് ഡിസ്നി ഒരുക്കുന്ന നൂറ് കോടിയുടെ മര്മ്മയോഗി പോലുള്ള ചിത്രങ്ങള് തുടങ്ങാനിരിക്കെ അടുത്ത കാലത്തൊന്നും കമല് മലയാളത്തിലെത്തില്ലെന്നുറപ്പാണ്. രവിയുടെ കാഖണ്ഡഹാറിന്റെ പ്രഖ്യാപനം തന്നെ ഒരു പക്ഷേ കമല് അറിഞ്ഞിട്ടുണ്ടാകുമോയെന്ന് സംശയമാണ്.
എട്ടും പത്തും കോടിയുടെ ബജറ്റും കമലാഹസനെപ്പോലുള്ള വന്‍ താരനിരയുമൊക്കെ നമ്മുടെ കൊച്ചു മലയാള സിനിമയ്‌ക്ക് താങ്ങുമോയെന്ന് തന്റെ അടുത്ത മിഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മേജറൊന്ന് ചിന്തിക്കണം.
മുന്‍ പേജുകളില്‍


Click it and Unblock the Notifications











