അന്ന് പറഞ്ഞുറപ്പിച്ച കോടി കിട്ടണമെന്ന വാശി, പക്ഷെ ഇന്ന്...; നയൻതാരയുടെ മാർക്കറ്റ് ഇടിഞ്ഞെന്ന് വാദം

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന നയൻതാരയ്ക്ക് ഇന്നും കെെ നിറയെ അവസരങ്ങളാണ്. സിനിമകളില്ലാതിരുന്നത് നടിയുടെ കരിയറിൽ ചെറിയൊരു കാലയളവിൽ മാത്രമാണ്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം കുറച്ച് നാളുകൾ സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു നടി. തിരിച്ച് വരവ് എളുപ്പമായിരുന്നില്ല. തെന്നിന്ത്യൻ സിനിമാ ലോകം അത് വരെയും ഒരു നായിക നടി നഷ്ടപ്പെട്ട താരമൂല്യം തിരിച്ചടുക്കുന്നത് കണ്ടിട്ടില്ല. കാരണം അപ്പോഴേക്കും പുതിയ നടിമാർ അവരുടെ സ്ഥാനം കെെയടക്കിയിരിക്കും.

എന്നാൽ നയൻതാര ഈ ചരിത്രം തിരുത്തിക്കുറിച്ചു. പഴയതിനേക്കാൾ താരമൂല്യം തിരിച്ച് വരവിൽ നയൻതാരയ്ക്ക് ലഭിച്ചു. ലേഡി സൂപ്പർസ്റ്റാറായി നടിയെ ആരാധകർ ആഘോഷിച്ചതും ഈ കാലഘട്ടത്തിലാണ്. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നയൻതാരയുടെ കരിയർ ​ഗ്രാഫിലുണ്ടായ വീഴ്ച ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ജവാൻ എന്ന സിനിമയൊഴിച്ച് ഒരു ഹിറ്റും നടിക്കില്ല. ജവാനിൽ പ്രാധാന്യമില്ലാത്ത റോളുമായിരുന്നു. എന്നാൽ ഇതിന്റെ പേരിൽ ന‌ടിക്ക് അവസരങ്ങൾ കുറഞ്ഞിട്ടില്ല. തമിഴിൽ തുടരെ സിനിമകൾ ചെയ്യുന്നു.

Nayanthara

മലയാളത്തിലും തെലുങ്കിലും ഇടയ്ക്ക് സാന്നിധ്യമറിയിക്കുന്നു. എന്നാൽ പ്രതിഫലക്കാര്യത്തിൽ നയൻതാരയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നയൻതാരയും ചിരഞ്ജീവിയും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 18 കോടി രൂപയാണ് നയൻ‌താര പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും വലിയ തുക നൽകാൻ നിർമാതാക്കൾക്ക് സമ്മതമായിരുന്നില്ല.

തെന്നിന്ത്യയിൽ ഒരു നടിക്കും ഇത്രയും പ്രതിഫലമില്ല. ഈ ഡീൽ ഉറപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തെന്നിന്ത്യയിൽ ഏറ്റവും പ്രതിഫലം ലഭിക്കുന്ന നായികയെന്ന ഖ്യാതി നയൻതാരയ്ക്ക് ലഭിച്ചേനെ. എന്നാൽ പ്രതിഫലം കുറയ്ക്കാൻ നിർമാതാക്കൾ നയൻതാരയുമായി ചർച്ച നടത്തുകയാണുണ്ടായത്. ചർച്ചയ്ക്കൊടുവിൽ ആറ് കോടി രൂപ പ്രതിഫലമായി സ്വീകരിക്കാൻ നയൻതാര തയ്യാറായെന്നും റിപ്പോർട്ടുണ്ട്.

Nayanthara  Chiranjeevi

മുൻപത്തെ താരമൂല്യമുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ പത്ത് കോടിക്ക് മുകളിൽ ചിരഞ്ജീവി ചിത്രത്തിൽ നയൻതാരയ്ക്ക് പ്രതിഫലമായി ലഭിച്ചേനെയെന്ന് വാദമുണ്ട്. അതേസമയം ആറ് കോടി ചെറിയ പ്രതിഫലമല്ല. നാല് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാര ഇപ്പോൾ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം.

കഴിഞ്ഞ കുറേക്കാലമായി നയൻതാരയുടെ പ്രതിഫലം ഇതേ റേ‍ഞ്ചിൽ തുടരുകയാണ്. ബോക്സ് ഓഫീസ് വിജയങ്ങളുണ്ടായിരുന്നെങ്കിൽ നയൻതാര പ്രതിഫലം കൂട്ടുമായിരുന്നെന്ന് ഉറപ്പാണ്. മുൻ കാലങ്ങളിൽ പ്രതിഫലത്തിൽ ചെറിയ വിട്ട് വീഴ്ച പോലും ചെയ്യാതെ അഭിനയിച്ച നടിയാണ് നയൻ‌താര. പയ്യ ഉൾ‌പ്പെടെയുള്ള സിനിമകളിൽ നിന്നും നയൻതാര പിന്മാറാൻ കാരണം പ്രതിഫലത്തിലെ അഭിപ്രായ വ്യത്യാസമാണ്.

പ്രതിഫലക്കാര്യത്തിൽ വി‌ട്ടുവീഴ്ച ചെയ്യാത്ത നടിയാണെന്ന പേര് നയൻതാരയ്ക്ക് സിനിമാ രം​ഗത്തുണ്ട്. അതേസമയം സൗഹൃദം, തിരക്കഥ എന്നിവ പരി​ഗണിച്ച് ചിലപ്പോൾ നടി വിട്ടുവീഴ്ച ചെയ്തി‌ട്ടുമുണ്ട്. ധനുഷുമായുള്ള സൗഹൃദത്തിന്റെ പേരിൽ എതിർ നീച്ചൽ എന്ന സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് നയൻതാര അഭിനയിച്ചത്. ബോഡി​ഗാർഡ് എന്ന സിനിമയുടെ കഥ ഇഷ്‌ടപ്പെട്ടത് കൊണ്ട് പ്രതിഫലം വളരെ കുറച്ച് അഭിനയിക്കാനും നയൻതാര തയ്യാറായിട്ടുണ്ട്. എന്നാൽ ലേഡി സൂപ്പർസ്റ്റാറായി മാറിയ ശേഷം ഇത്തരം വിട്ടുവീഴ്ചകൾ നടി ചെയ്തതായി വിവരങ്ങൾ പുറത്ത് വന്നി‌ട്ടില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X