ജയറാമിന്റെ മകളുടെ വിവാഹമോ? താരപുത്രിയുടെ ഹല്‍ദി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത്
കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയ താരപുത്രിമാര്‍ ബിഗ് സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇനി വെള്ളിത്തിരയിലേക്ക് എത്തണമെന്ന് മലയാളികള്‍ കാത്തിരിക്കുന്ന ഒരു താരപുത്രിയാണ് മാളവിക ജയറാം. നടന്‍ ജയറാമിന്റെയും നടി പാര്‍വതിയുടെയും മകളായ മാളവിക ഇതുവരെ സിനിമാ അഭിനയത്തിലുള്ള താല്‍പര്യത്തെ കുറിച്ച് പറഞ്ഞിട്ടില്ല.
എന്നാല്‍ മോഡലിങ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ തരംഗമാവാറുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് മാളവികയുടെ സിനിമാപ്രവേശനം തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ മാളവിക പുറത്ത് വിട്ട ചില ചിത്രങ്ങള്‍ കണ്ട് എല്ലാവരും സംശയങ്ങളുമായി എത്തുകയാണ്.

മറ്റ് സോഷ്യല്‍ മീഡിയ പേജുകളെക്കാളും ഇന്‍സ്റ്റാഗ്രാം പേജിലാണ് മാളവിക ജയറാം സജീവമായിരിക്കാറുള്ളത്. ഇതിലൂടെ താരപുത്രി പങ്കുവെക്കുന്ന ഫോട്ടോസെല്ലാം വൈറലാവുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ഹല്‍ദി ആഘോഷിക്കുന്ന ചില ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചത്. മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സന്തോഷത്തോടെ ഇരിക്കുകയാണ് മാളവിക. ഇത് ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതുപോലെ പെര്‍ഫെക്ട് ലുക്കിന് ശ്രമിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ടാണ് കൂടുതല്‍ പേരും എത്തിയിരിക്കുന്നത്. മോഡലിങ് രംഗത്ത് മാളവികയ്ക്ക് പുതിയൊരു ഭാവി ഉണ്ടെന്നും വൈകാതെ സിനിമയിലേക്ക് എത്തണമെന്നുമൊക്കെ ആരാധകര്‍ കമന്റുകളിടുന്നുണ്ട്. മറ്റ് പേജുകളിലേക്ക് കൂടി ഇത് ഷെയര്‍ ചെയ്യപ്പെട്ടതോടെ മാളവികയുടെ വിവാഹമായോ എന്ന സംശയവും ആരാധകര്‍ക്ക് വന്നു. വിവാഹമൊന്നും ഉടനെ ഉണ്ടാവില്ലെന്നും കരിയറിലാണ് താരപുത്രി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

സാധാരണ മാളവികയെ എവിടെയും കാണാറില്ല. ചിലപ്പോള്‍ പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതുമല്ലെങ്കില്‍ അച്ഛന്റെയും അമ്മയുടെയും ഇന്റര്‍വ്യൂകളിലും ഫാമിലി ഫോട്ടോഷൂട്ടുകളിലുമൊക്കെ കാണാന്‍ കഴിയും. ചക്കി എന്നാണ് ജയറാം മകളെ വിളിക്കാറുള്ളത്. അതുപോലെ തന്നെയാണ് ആരാധകരും. കാളിദാസ് സിനിമയിലേക്ക് എത്തിയതോടെയാണ് ചക്കിയുടെ പ്ലാന്‍ എന്താണെന്ന് അന്വേഷണങ്ങള്‍ വന്നത്. എന്നാല്‍ മോഡലിങ് രംഗത്ത് തന്നെ പുതിയൊരു ചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ് മാളവിക.

അവിടെയും നിരാശപ്പെടുത്താന്‍ കുറച്ച് ആളുകളുമുണ്ട്. നേരത്തെ മാളവിക പുറത്ത് വിട്ട ചില ചിത്രങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ നേടിയിരുന്നു. വലിയ മേക്കോവര്‍ നടത്തിയും ലേശം ഗ്ലാമറസ് ലുക്കിലെത്തിയതിന്റെ പേരിലുമൊക്കെ മാളവികയെ വിമര്‍ശിച്ചവരുണ്ട്. നേരത്തെ താരപുത്രിയ്‌ക്കെതിരെ സദാചാരവാദികളുടെ ആക്രമണവും ഉണ്ടായിരുന്നു. മാളവികയുടെ പഴയ പോസ്റ്റുകള്‍ ഓരോന്നായി കുത്തിപൊക്കി കമന്റിട്ടവരുണ്ടായിരുന്നു.

കാളിദാസ് ജയറാം സിനിമകളില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ കാളിദാസ് പൂമരം എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറ്റം നടത്തിയത്. ശേഷം ഒരുപാട് സിനിമകളില്‍ നായകനായി അഭിനയിച്ചിരുന്നു. വൈകാതെ മാളവികയും നായികയായി അരങ്ങേറ്റം നടത്തുമെന്ന് തന്നെയാണ് കരുതുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നൊരു ചിത്രം കാളിദാസ് പങ്കുവെച്ചത് അതിവേഗം വൈറലായിരുന്നു. പാര്‍വതി തടിയൊക്കെ കുറച്ച് സുന്ദരിയായി നില്‍ക്കുന്നൊരു ചിത്രമാണെന്ന് പറഞ്ഞ് നിമിഷ നേരം കൊണ്ട് ഇത് തരംഗമായി.


Click it and Unblock the Notifications











