സല്‍മാന്‍ ചിത്രത്തില്‍ നിന്നും മലയാളി താരം പുറത്ത്
നാളത്തെ ബോളിവുഡ് റാണി ഇന്നു തന്നെ പുറത്തു പോകുമെന്ന സ്ഥിതിയാണോ? മലയാളത്തില്‍ ഗതി പിടിയിക്കാതെ തമിഴിലേക്കും അവിടെ നിന്നും ഹിന്ദിയിലേക്കും കാലൂന്നാന്‍ നോക്കുന്ന താരത്തിന്റെ പ്രകടനം കാണുന്നവരാണ് ഇങ്ങനെ ചോദിയ്‌ക്കുന്നത്.
ഖാന്‍ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചാല്‍ നടി ബോളിവുഡിലെ താരറാണിയായി മാറുമെന്നാണ് ചിലരെങ്കിലും പറഞ്ഞു നടക്കുന്നത്. എന്നാല്‍ താരമിപ്പോള്‍ സ്വയം കുഴി തോണ്ടുന്ന തിരക്കിലാണെത്രേ.
ബോളിവുഡിലെ തെമ്മാടിക്കുട്ടനെന്ന് പേരെടുത്ത സല്‍മാന്‍ ചിത്രത്തില്‍ നിന്നും മലയാളി മങ്ക പുറത്തായതാണ് ഇങ്ങനെയൊരു വര്‍ത്തമാനമുണ്ടാകാന്‍ കാരണം. സല്‍മാനെ നായകനാക്കി ആദിത്യ ചോപ്ര ഒരുക്കുന്ന ചിത്രത്തില്‍ മങ്കയെ നായികയാക്കാനാണ് സംവിധായകനും നായകനും കൂടി തീരുമാനിച്ചിരുന്നത്.
ചോപ്ര ചിത്രത്തിനു വേണ്ടി നടിമാര്‍ എന്തു കടും കൈയ്‌ക്കും തയ്യാറാണ്. എന്നാല്‍ ഈ നടിയുടെ കാര്യത്തില്‍ എല്ലാം വ്യത്യസ്‌തമാണ്. ചിത്രത്തിന്റെ കാര്യവും പറഞ്ഞ് നടിയെ സമീപിച്ച സംവിധായകനെയും നായകനെയും വരവേറ്റത് താരത്തിന്റെ പിതാവ് തന്നെയായിരുന്നു.
ചിത്രത്തിലഭിനയിക്കാന്‍ ഭൂലോകത്തെങ്ങുമില്ലാത്ത പ്രതിഫലം താര പിതാവ് ആവശ്യപ്പെട്ടെന്നും സംവിധായകനും നടനും ഇത് കേട്ട് ഞെട്ടിയെന്നുമൊക്കെയാണ് വാര്‍ത്ത. ഇരുവരും പിന്നെയൊന്നുമാലോചിച്ചില്ല. നാളത്തെ താരത്തിന്റെ പേര് അപ്പോള്‍ തന്നെ വെട്ടി.
മുമ്പ് കോളിവുഡിലും നടിയ്‌ക്ക് ഇത്തരം പ്രതിഫല പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അന്നും പിതാവ് തന്നെയായിരുന്നു വില്ലനായി രംഗത്തെത്തിയിരുന്നത്.


Click it and Unblock the Notifications