»   » പ്രമുഖ മലയാള നടിയുടെ മോര്‍ഫ് ചിത്രം, സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപിലും കണ്ട് പ്രേക്ഷകര്‍ ഞെട്ടി!!

പ്രമുഖ മലയാള നടിയുടെ മോര്‍ഫ് ചിത്രം, സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപിലും കണ്ട് പ്രേക്ഷകര്‍ ഞെട്ടി!!

By: Sanviya
Subscribe to Filmibeat Malayalam

നടിമാരുടെ തല വെട്ടി വെച്ച് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരില്‍ സുഖം കണ്ടെത്തുന്നവരുണ്ട്. സിനിമാ നടിമാരെന്താ മണ്ണുകൊണ്ടുണ്ടാക്കിയതോ, അതോ പൊതുസ്വത്തോ? നഗ്ന ചിത്രങ്ങള്‍ക്കും കിടപ്പറ രംഗങ്ങള്‍ക്കൊപ്പവുമാണ് സിനിമാ നടിമാരുടെ തലവെട്ടിവെച്ച് അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. ഒത്തിരി നടിമാര്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

ബോളിവുഡ് നടിമാര്‍ ഇത്തരം സംഭവങ്ങള്‍ കാര്യമാക്കാറില്ലെങ്കിലും മലയാളത്തിലെ നടിമാര്‍ക്ക് ഇതൊന്നും സഹിക്കാന്‍ കഴിയില്ല. ഒടുവിലിതാ മലയാളത്തിലെ പ്രിയനടിയാണ് മോര്‍ഫ് ചിത്രത്തിന് ഇരയായത്. നടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ചില സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകരെ ഞട്ടിച്ചിരിക്കുകയാണ്. സാരിയുടുത്ത് വള്‍ഗറായ ഒരു ചിത്രമാണ് നടിയുടേതെന്ന് തെറ്റിധരിപ്പിച്ച് ചില സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്.

മോര്‍ഫ് ചിത്രം

സിനിമയില്‍ ഒരു മോശം വസ്ത്രം ധരിക്കാത്ത നടിയുടെ മോര്‍ഫ് ചെയ്ത് ആരാധകര്‍ ഒന്ന് ഞെട്ടി. പ്രേക്ഷകര്‍ക്ക് ഒന്ന് വിശ്വാസിക്കാന്‍ പ്രയാസം തോന്നുന്നതായിരുന്നു ചിത്രം. എന്നാല്‍ ഇത് മാത്രമല്ല, മുമ്പ് മലയാള താരങ്ങളുടെ മോര്‍ഫ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയതാണ്.

ആന്‍ അഗസ്റ്റിന്‍

നടി ആന്‍ അഗസ്റ്റിന്റെ മുഖവും മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. നടിയുടെ ചില സ്വകാര്യ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിനെതിരെ നടി രംഗത്ത് വന്നിരുന്നു. സൈബര്‍ സെല്ലില്‍ പരാതിയും നല്‍കി.

ലക്ഷ്മി മേനോന്‍

നടി ലക്ഷ്മി മേനോന്റെ ചിത്രങ്ങളും ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിച്ചിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടിയും രംഗത്ത് വന്നു.

ജോതികൃഷ്ണ

മലയാളം നടി ജോതികൃഷ്ണയും മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച ചിത്രങ്ങളുടെ ഇരയായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നടി സോഷ്യല്‍ മീഡിയയില്‍ എത്തുകെയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. നല്ല കുടുംബത്തില്‍ പിറക്കാത്ത ഏതോ ഒരു മോനോ മോളോ ആണ് ഈ പരിപാടി ചെയ്തതെന്നായിരുന്നു നടിയുടെ പ്രതികരണം.

ആശാ ശരത്

സിനിമ-സീരിയല്‍ നടിയായ ആശാ ശരതിന്റെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതും ആരാധകര്‍ അറിഞ്ഞതാണ്. സംഭവത്തില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ 21നും 22നും ഇടയിലുള്ള വിദ്യാര്‍ത്ഥികളാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്.

English summary
Malayalam actress social media issue.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam