»   » പുതിയ സിനിമയില്‍ അഭിനയിക്കാന്‍ മടി കാണിച്ചത്‌

പുതിയ സിനിമയില്‍ അഭിനയിക്കാന്‍ മടി കാണിച്ചത്‌

Posted By: Sanviya
Subscribe to Filmibeat Malayalam

സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിയ്ക്ക് നേരെയുണ്ടായ ആക്രമണമാണ് ഇപ്പോള്‍ സിനിമ ലോകം ചര്‍ച്ച ചെയ്യുന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വഴിയ്ക്കാണ് നടിയെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. സിനിമാ ലോകത്ത് നിന്ന് ഒട്ടേറെ പേര്‍ നടിയ്ക്ക് പിന്തുണ നല്‍കി. കുറ്റവാളിയെ ഉടന്‍ തന്നെ ശിക്ഷിക്കണമെന്നും സിനിമാ ലോകം ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ സംഭവത്തിന് ശേഷം നടി ഇപ്പോഴും വിഷമത്തിലാണ്. കുറ്റവാളികളെ ശിക്ഷിക്കാതെ പുറത്തേക്ക് പോലും ഇറങ്ങില്ലെന്ന തീരുമാനത്തിലാണിപ്പോള്‍ നടി. അതിനിടെ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ ഭാവന നായികയായി എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി അടുത്തൊന്നും സിനിമയിലേക്ക് ഇല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പൃഥ്വിരാജ് ചിത്രത്തിലേക്ക്

ജിനു എബ്രഹാം സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് ഭാവനയെയാണ് നായികയായി നിശ്ചയിച്ചിരിക്കുന്നത്. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇവിടെ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ഭാവനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. എന്നാല്‍ അപ്രതീക്ഷതമായുണ്ടായ ആക്രമണം കാരണം നടി തന്റെ തീരുമാനം മാറ്റിയെന്നാണ് അറിയുന്നത്. നടി ഇപ്പോള്‍ ക്യാമറയ്ക്ക് മുമ്പില്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ചില സിനിമാ വാരികകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുറ്റവാളിയ്ക്ക് ശിക്ഷ

കുറ്റവാളികള്‍ക്ക് ഉടന്‍ ശിക്ഷ നല്‍കണം. അതിന് മുമ്പ് സ്‌ക്രീനില്‍ വരാന്‍ നടി ആഗ്രഹിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഭവത്തിലെ മുഖ്യ പ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം കോടതയില്‍ കീഴടങ്ങിയിരുന്നു. എറണാകുളത്തെ എസിജെഎം കോടതിയിലാണ് പള്‍സര്‍ സുനിയും കൂട്ട് പ്രതി വിജേഷും കീഴടങ്ങിയത്.

നടിയെ നിര്‍ബന്ധിച്ചു

സിനിമയില്‍ അഭിനയിക്കാന്‍ ഇനിയും സമയം ആവശ്യപ്പെട്ട നടി സംവിധായകന്‍ ജിനു എബ്രഹാം നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മടി കൂടാതെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമ്പോള്‍ ആരാധകര്‍ക്ക് അതൊരു പ്രചോദനമാകുമെന്ന് നടിയെ പലരും ഉപദേശിച്ചതായും പറയുന്നുണ്ട്.

ആ ചിത്രം

സിഎംഎസ് കോളേജിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണിത്. പൃഥ്വിരാജും ഭാവനയ്ക്കുമൊപ്പം നരേനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. റോബിന്‍ഹുഡ് എന്ന ചിത്രത്തിന് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

English summary
Actress Bhavana Takes Shocking Decision.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam