»   » താരരാജാക്കന്‍മാര്‍ തമ്മിലുള്ള മത്സരം മുറുകുന്നു,മമ്മൂക്കയോ ലാലേട്ടനോ ???ആരു റെക്കോര്‍ഡ് സൃഷ്ടിക്കും

താരരാജാക്കന്‍മാര്‍ തമ്മിലുള്ള മത്സരം മുറുകുന്നു,മമ്മൂക്കയോ ലാലേട്ടനോ ???ആരു റെക്കോര്‍ഡ് സൃഷ്ടിക്കും

Posted By: Nihara
Subscribe to Filmibeat Malayalam
മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലും പ്രേക്ഷകര്‍ക്കു മുന്നില്‍ നല്ല സുഹൃത്തുക്കളാണ്. അടുത്ത സുഹൃത്തുക്കളെന്ന നിലയിലാണ് ഇരുവരും പല കാര്യങ്ങളും ചെയ്യുന്നത്. എന്നാല്‍ സിനിമയ്ക്കുമപ്പുറത്ത് ഇവര്‍ക്കിടയില്‍ മികച്ച സിനിമകള്‍ ചെയ്യുന്നതിനും ബോക്‌സോഫീസ് വിജയം സൃഷ്ടിക്കാനും ആരോഗ്യകരമായ മത്സരം നിലനില്‍ക്കുന്നുണ്ട്. സിനിമയുടെ അണിയറയില്‍ നടക്കുന്ന പല കഥകളും പ്രേക്ഷകര്‍ അറിയാറില്ലെന്നതാണ് വാസ്തവം.

സ്വന്തം സിനിമ വിജയിപ്പിക്കുന്നതിനായി ഫാന്‍സുകാര്‍ക്ക് പൈസ കൊടുത്ത് തിയേറ്ററില്‍ ബഹളമുണ്ടാക്കുന്ന സംഭവങ്ങളൊക്കെ കേട്ടുകേള്‍വി മാത്രമല്ല. ചിലതൊക്കെ വാസ്തവമാണുതാനും. മോഹന്‍ലാല്‍ നൂറു കോടി ക്ലബില്‍ കേറിയതിന് പിന്നാലെ വീണ്ടും മികച്ച സിനിമകള്‍ക്ക് ഡേറ്റു കൊടുത്തത് മമ്മൂട്ടി ആരാധകര്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പീറ്റര്‍ ഹെയ്‌നും ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മമ്മൂട്ടി ആരാധകര്‍ നിരാശരാണ്

മോഹന്‍ലാലിന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്യുന്നതു മുതല്‍ ചിത്രത്തിന്റെ കാര്യങ്ങളെല്ലാം അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇത്തരത്തില്‍ ഇരുവരുടേയും ആരാധകര്‍ കൃത്യമായി പിന്തുടരാറുണ്ട്. മോഹന്‍ലാലും പീറ്റര്‍ഹെയ്‌നും ഒരുമിച്ചാല്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതാണ് മമ്മൂട്ടി ആരാധകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്.

രാജ2 നു വേണ്ടി പീറ്റര്‍ ഹെയ്ന്‍ എത്തുമോ??

പുലിമുരുകനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. രാജാ2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനു വേണ്ടി പീറ്റര്‍ ഹെയ്ന്‍ എത്തുമോയെന്നാണ് താരത്തിന്റെ ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ആക്ഷന്‍ രംഗം ചെയ്യുന്നതിനായി പീറ്റര്‍ ഹെയ്ന്‍ എത്തുമെന്ന സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

ഇതുവരെ കണ്ട മമ്മൂട്ടിയല്ല

മമ്മൂട്ടി വൈശാഖ് ടീമിന്‍റെ രാജാ 2 നെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മറ്റൊരു പുലിമുരുകനാവും ഈ സിനിമയെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടിയുടെ ആരാധകര്‍. ഇതുവരെ കണ്ട മമ്മൂട്ടിയല്ല ചിത്രത്തിലേതെന്നും മാസ് എന്‍രര്‍ടെയിനറാണ് ചിത്രമെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്. ചിത്രത്തില്‍ നായികയായി ബോളിവുഡ് താരമെത്തുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

മമ്മൂട്ടി ചിത്രത്തിനു ശേഷം മോഹന്‍ലാലുമായി

മമ്മൂട്ടി ആരാധകര്‍ രാജ 2വിന്‍റെ സന്തോഷത്തിലാണ്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകരാവട്ടെ അടുത്ത ലാല്‍ ചിത്രത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഈ രണ്ടു ചിത്രങ്ങളും നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണെന്നതാണ് മറ്റൊരു പ്രത്യേകത.

English summary
Competition between Mohanlal and Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam