Don't Miss!
- News
'നമ്പി നാരായണനെ പോലെ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു', കാവ്യയെ കൊണ്ടുവന്നതിന് കാരണമുണ്ടെന്ന് രാഹുൽ ഈശ്വർ
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Finance
കള്ളന് താക്കോൽ കൊടുക്കണോ? കാർഡിലെ പണം സുരക്ഷിതമാക്കാനുള്ള വഴികൾ
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
ഒരേ സമയം എട്ട് സീരിയലുകളിൽ അഭിനയിച്ചിരുന്ന നടി, അഭിനയം നിർത്തിയതിനെ കുറിച്ച് മായ മൗഷ്മി!
1999-2005 കാലയളവിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ സീരിയലാണ് പകിട പകിട പമ്പരം. ദൂരദർശനിൽ ബുധനാഴ്ചകളിലാണ് സീരിയൽ സംപ്രേഷണം ചെയ്തിരുന്നത്. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലർത്തിയ സീരിയൽ പ്രേക്ഷകർ വേഗത്തിൽ ഏറ്റെടുത്തു.
പ്രായഭേദമന്യേ ടിവിക്ക് മുമ്പിൽ ആളുകൾ സ്ഥാനം പിടിച്ചതോടെ റേറ്റിങ് റെക്കോർഡുകളിൽ പമ്പരം പുതുചരിത്രം എഴുതി. പമ്പരമായി തുടങ്ങി പകിട പകിട പമ്പരത്തിലൂടെ തിരിച്ച് വന്ന സീരിയൽ ആകെ 278 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്.

ടോം ജേക്കബ് പ്രൊഡ്യൂസ് ചെയ്ത് അദ്ദേഹം തന്നെ മുഖ്യ വേഷത്തിലെത്തിയ ഈ സീരിയലിന് മലയാളികളുടെ നൊസ്റ്റാൾജിയകളിലാണ് സ്ഥാനം. ഈ സീരിയലിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയായിരുന്നു മായ മൗഷ്മി.
മായയെ കാണുമ്പോൾ മലയാളി ആദ്യം ഓർക്കുന്നതും പകിട പകിട പമ്പരം സീരിയലാണ്. ഒരു കാലത്ത് ഒരേ സമയം എട്ട് സീരിയലുകളിൽ പോലും മായ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളും ചെയ്തു.
അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന മായ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയിൽ മത്സരാർഥിയായി എത്തിയപ്പോഴാണ് വിശേഷങ്ങൾ മായ പങ്കുവെച്ചത്.
Also Read: 'ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ പേടിയാണ്.... ഷൂട്ടിങ് സമയത്തും ദേഷ്യപ്പെടും'; സുബ്ബലക്ഷ്മി അമ്മ പറയുന്നു!
'കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. മകൻ ജനിച്ചപ്പോൾ സീരിയൽ തിരക്ക് കാരണം അവനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചില്ല. അതേ മിസ്സിങ് മകൾക്കും വരാൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു. മകൾ ഇപ്പോൾ രണ്ടാം ക്ലാസിലേക്കാണ്.'
'അഭിനയിക്കുന്നതിന് മക്കൾക്ക് എതിർപ്പ് ഒന്നും ഇല്ല. പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണമെന്ന് പറയും. സീരിയലിൽ അത് നടക്കില്ല. രാവിലെ പോയാൽ രാത്രി എപ്പോഴാണ് ഷൂട്ടിങ് കഴിയുന്നതെന്ന് അറിയില്ല. നല്ലൊരു വേഷം വന്നാൽ സിനിമ ചെയ്യും.'
'വിവാഹത്തിന് ശേഷമാണ് സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയത്. ഭർത്താവിന് പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരുടെ ബന്ധുക്കൾ എതിർപ്പ് പറഞ്ഞു.'

'അഭിനയിക്കാൻ എനിക്ക് ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോൾ അഭിനയിച്ചു. പിന്നീട് നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. അഭിനയത്തിൽ നിന്നും മാറി നിന്ന സമയത്ത് ഒരുപാട് ഗോസിപ്പുകൾ വന്നിരുന്നു.'
'എനിക്ക് മാരക രോഗം വന്നുവെന്നൊക്കെയാണ് കേട്ടത്. ഞാൻ സോഷ്യൽ മീഡിയയും ഫോണും ഉപയോഗിക്കാറില്ല. അഭിനയത്തോട് വിട പറഞ്ഞപ്പോഴാണ് ആരൊക്കെയാണ് എന്റെ അടുത്ത സുഹൃത്തുക്കളെന്ന് മനസിലായത്.'
'അഭിനയിക്കുന്ന സമയത്ത് ഒരുപാട് പ്രശംസിച്ച് സംസാരിച്ചവർ പലരും ഇപ്പോൾ തിരിഞ്ഞ് നോക്കാറില്ല. ചിലർ എന്റെ ആ പഴയ ലാന്റ് ഫോൺ നമ്പറിൽ വിളിക്കാറുണ്ട്. പിന്നെ ആത്മയുടെ വാർഷിക യോഗത്തിന് പോകുമ്പോൾ എല്ലാവരുമായും സൗഹൃദം പുതുക്കും' മായാ മൗഷ്മി പറയുന്നു.
Also Read: 'നീ ചീഞ്ഞ തക്കാളിക്കൊപ്പം നടക്കുന്നു, നിനക്കും ദിൽഷയ്ക്കും ഇടയിലെ മതിൽ നിമിഷ'; ജാസ്മിനോട് ബ്ലസ്ലി