മല്ലികയ്‌ക്ക് രാഹുല്‍ ബോസിനോട് ആരാധന
ആരെയും മോഹിപ്പിച്ചുകളയുന്ന സുന്ദരി, ബോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ ലോകത്ത് മുഴുവന്‍ ആരാധകര്‍. എന്നിട്ടുമെന്തേ മല്ലികയ്‌ക്കൊരു കൂട്ടുകാരനില്ലെന്ന വിഷമത്തിലാണ് ബോളിവുഡ്.
ഈ ഗ്ലാമര്‍ താരത്തിന്റെ മനസ്സിലെന്താണ് എന്തുകൊണ്ടാണ് രാഹുല്‍ ബോസ്സിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് മല്ലിക പറഞ്ഞത്. തലപുകച്ചുകൊണ്ടിരിക്കുകയാണ് ബോളിവുഡ്.
എന്തായാലും തനിയ്‌ക്കൊരു കൂട്ടുകാരനെ ഒപ്പിച്ചുതരാനുള്ള ബോളിവുഡിന്റെ തിടുക്കത്തിന് മല്ലിക വിരാമമിട്ടുകഴിഞ്ഞു. തന്റെ മനസ്സിലൊരാളുണ്ടെന്നും അത് രാഹുല്‍ ബോസാണെന്നും സുന്ദരി വെളിപ്പെടുത്തിക്കഴിഞ്ഞു. രാഹുലിനൊപ്പം അഭിനിയ്‌ക്കാന്‍ അതിയായ മോഹമുണ്ടെന്നാണ് മല്ലിക പറഞ്ഞിരിക്കുന്നത്.
സിനിമകളില്‍ രാഹുലിനുള്ള ഗൗരവഭാവമാണത്രേ മല്ലികയെ വീഴ്‌ത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച തമാശച്ചിത്രമായ പ്യാര്‍ കാ സൈഡ് എഫക്ട്‌സിന്റെ ചിത്രീകരണവേളയിലാണ് മല്ലിക രാഹുലില്‍ ആകൃഷ്ടയായയത്. രാഹുലിനോടുള്ള തന്റെ മനോഭാവം മല്ലിക വെളിപ്പെടുത്തിക്കഴിഞ്ഞു.
ഇക്കാര്യം ചോദിച്ചപ്പോള്‍ മല്ലിക നല്ല നടിയാണെന്നും കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടെന്നും എപ്പോഴും തമാശകളുമായി സെറ്റിന് ഉണര്‍വ്വേകുമെന്നും പറഞ്ഞ് എങ്ങും തൊടാതെയായിരുന്നു രാഹുലിന്റെ ഉത്തരം.


Click it and Unblock the Notifications