മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഒരുമിപ്പിക്കാന്‍ കമല്‍ഹാസന്‍! ഇന്ത്യന്‍ 2 ലൂടെ അത് സംഭവിക്കുമോ? കാണൂ!

Recommended Video

ഇന്ത്യന്‍ 2 ലൂടെ അത് സംഭവിക്കുമോ? | filmibeat Malayalam

താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ തുടക്കം കുറിക്കാറുണ്ട്. ബാലതാരമായി ഒരുകാലത്ത് നിറഞ്ഞുനിന്നവര്‍ പിന്നീട് നായകന്‍മാരായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അസാമാന്യ അഭിനയമികവിലൂടെ സംസ്ഥാന അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയവരില്‍ പലരും വര്‍ഷങ്ങള്‍ക്ക് ശേഷം ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ആരാധകര്‍ അന്നേ വിലയിരുത്തിയിരുന്നു. പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമുമൊക്കെ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുകയാണ്. മമ്മൂട്ടിക്ക് പിന്നാലെ സിനിമയില്‍ തുടക്കം കുറിച്ച ദുല്‍ഖര്‍ സല്‍മാന് തുടക്കം മുതലേ തന്നെ മികച്ച പിന്തുണയാണ് ലഭിച്ചത്. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ആദ്യം ലഭിച്ചിരുന്നതെങ്കില്‍ പിന്നീടത് മാറി ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും ഈ താരപുത്രന്‍ തെളിയിച്ചിരുന്നു.

താരപുത്രനെന്ന നിലയില്‍ മുന്‍നിര നിര്‍മ്മാണ കമ്പനികളും സംവിധായകരുമൊക്കെ താരപുത്രനെ സമീപിച്ചിരുന്നുവെങ്കിലും നവാഗത സംവിധായകനൊപ്പമായിരുന്നു അദ്ദേഹം അരങ്ങേറിയത്. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം നിരവധി അവസരങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്നതാണ് ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം പ്രധാനം. തമിഴിലായാലും തെലുങ്കിലായാലും താരപുത്രന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലയാളവും കടന്ന് തമിഴിലും തെലുങ്കിലും മാത്രമല്ല ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

മമ്മൂട്ടിയും ദുല്‍ഖറും

മമ്മൂട്ടിയും ദുല്‍ഖറും

വേദികളിലും മറ്റ് ചടങ്ങുകളിലും ദുല്‍ഖറിനേയും മമ്മൂട്ടിയയേും ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇന്നും ആരാധകലോകം ഒരുപോലെ ചോദിക്കുന്ന ചോദ്യമുണ്ട്. സിനിമയ്ക്കായുി ഇരുവരും എന്നാണ് ഒരുമിക്കുന്നതെന്ന്, മികച്ച തിരക്കഥ ലഭിച്ചാല്‍ അത് സംഭവിക്കുമെന്ന് ഇരുവരും ഒരുപോലെ പറഞ്ഞിരുന്നു. ഇരുവരേയും ഒരുമിപ്പിക്കാനായി പല സംവിധായകരും ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അതൊന്നും വിലപ്പോയിരുന്നില്ല. ഇന്നും മോഹമായി അവശേഷിക്കുകയാണ് ഇക്കാര്യം. സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ ഇരുവരും അഭിപ്രായങ്ങള്‍ പറയാറുണ്ട്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ദുല്‍ഖറിനെ പുകഴ്ത്തിയപ്പോള്‍ മഹാനടിയെക്കുറിച്ച് മമ്മൂട്ടിയും വാചാലനായിരുന്നു.

സിനിമയില്‍ ഒരുമിക്കുന്നു?

സിനിമയില്‍ ഒരുമിക്കുന്നു?

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇരുവരും ഒരുമിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെ നിരവധി തവണ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇക്കാര്യത്തിന് പിന്നിലെ വിശ്വാസ്യതയെക്കുറിച്ചാണ് ആരാധകര്‍ ചോദിക്കുന്നത്. വര്‍ഷങ്ങളായി ഈ കൂടിച്ചേരലിനായാി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ അമ്മമഴവില്ലില്‍ ദുല്‍ഖര്‍ വാപ്പച്ചിക്കൊപ്പം സ്‌കിറ്റ് അവതരിപ്പിച്ചിരുന്നു. മോഹന്‍ലാലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു സ്‌കിറ്റിന് ലഭിച്ചത്. സിനിമയ്ക്കായി ഇരുവരും ഒരുമിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കമല്‍ഹസന്റെ ചിത്രത്തിലൂടെ

കമല്‍ഹസന്റെ ചിത്രത്തിലൂടെ

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ ഉലകനായകന്റെ ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായ ഷങ്കറിന്റെ ഇന്ത്യന്‍ 2 ന് വേണ്ടിയാണ് മെഗാസ്റ്റാറും കുഞ്ഞിക്കയും ഒരുമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രാരംഭഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ഷൂട്ടിങ്ങ് ഡിസംബറില്‍ ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദുല്‍ഖര്‍ വീണ്ടും തമിഴില്‍

ദുല്‍ഖര്‍ വീണ്ടും തമിഴില്‍

നാളുകള്‍ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക് എത്തുകയാണ്. മലയാളത്തിന് പിന്നാലെ തമിഴിലേക്കെത്തിയപ്പോള്‍ സ്വീകാര്യതയിലും ഏറെ മുന്നിലായിരുന്നു ഈ താരപുത്രന്‍. ഇടവേള അവസാനിപ്പിച്ച് ദുല്‍ഖര്‍ വീണ്ടും തമിഴകത്തേക്ക് എത്തുകയാണ് ഈ ചിത്രത്തിലൂടെ. മണിരത്‌നത്തിന്റെ ഓകെ കണ്‍മണിക്ക് ശേഷം തമിഴിലേക്കെത്തുന്ന താരപുത്രന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച വേഷമാണ് ഇത്തവണ ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ത്തന്നെ ഈ സിനിമ യാഥാര്‍ത്ഥ്യമാവണമെന്ന ആഗ്രഹമാണ് ആരാധകര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്.

 മമ്മൂട്ടിയും എത്തിയേക്കും

മമ്മൂട്ടിയും എത്തിയേക്കും

എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായി മമ്മൂട്ടിയും ഈ ചിത്രത്തിലേക്ക് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കമല്‍ഹസന്‍ അവതരിപ്പിക്കുന്ന സേനാപതിയെ കീഴടക്കാനായെത്തുന്ന പോലീസ് ഓഫീസറായാണ് അദ്ദേഹം എത്തുന്നതെന്നും പറയപ്പെടുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ഇക്കാര്യത്തിനായി കാത്തിരിക്കുകയാണ്.

 പ്രതീക്ഷയോടെ ആരാധകര്‍

പ്രതീക്ഷയോടെ ആരാധകര്‍

സിനിമയെക്കെുറിച്ചുള്ള വിവരങ്ങളെല്ലാം ഇന്ന് വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് പല കാര്യങ്ങളും വൈറലായി മാറുന്നത്. ഇത്തവണയെങ്കിലും മമ്മൂട്ടിയും ദുല്‍ഖറും ഒരുമിക്കുമോയെന്നറിയാനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രണവിന് ലഭിച്ച പോലുള്ള ഭാഗ്യം ഇത്തവണ ദുല്‍ഖറിന് ലഭിക്കുമോയെന്നറിയാനായാണ് അവര്‍ കാത്തിരിക്കുന്നത്. ആദിയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ഇത്തവണ അത് സംഭവിക്കുമോയെന്നറിയാനായി നമുക്കും കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X