»   » ദുല്‍ഖറും മമ്മുട്ടിയും ഒന്നിച്ചഭിനയിക്കാന്‍ പോവുന്നു! കാത്തിരുന്നത് ഇതിന് വേണ്ടിയായിരുന്നു!!

ദുല്‍ഖറും മമ്മുട്ടിയും ഒന്നിച്ചഭിനയിക്കാന്‍ പോവുന്നു! കാത്തിരുന്നത് ഇതിന് വേണ്ടിയായിരുന്നു!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി സിനിമയിലേക്ക് അറങ്ങേറ്റം കുറിക്കാന്‍ പോവുന്നത് ഇപ്പോഴാണെങ്കിലും പ്രണവ് ബാലതാരമായി അഭിനയിച്ച സിനിമയില്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. ഒന്നാമന്‍ എന്ന ചിത്രത്തിലുടെയാണ് അച്ഛനും മകനും ഒന്നിച്ചഭിനയിച്ചിരുന്നത്. ഇത്തരത്തില്‍ മെഗാസ്റ്റാര്‍ മമ്മുട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി നീണ്ട കാത്തിരിപ്പിലാണ് ഇക്കയുടെ ഫാന്‍സും കുഞ്ഞിക്കയുടെ ഫാന്‍സും.

ഹോട്ട് സുന്ദരി സണ്ണി ലിയോണും അമ്മയായി!കാത്തിരിപ്പിനൊടുവിലാണ് സണ്ണി അമ്മയായത്, അതും ഇങ്ങനെ!!

ഇപ്പോള്‍ ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്യുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്നാണ് വാര്‍ത്തകള്‍. അതിനുവേണ്ടി മമ്മുട്ടി തിരക്കഥകള്‍ തിരയുന്നുണ്ടെന്നും കഥ പറയാന്‍ വരുന്നവരുടെ അടുത്ത് അതിന് പറ്റിയ കഥകള്‍ നോക്കണമെന്നും പറയുന്നതായി മമ്മുട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

 mammootty-dulquer

വാപ്പിച്ചിയോടൊപ്പമുള്ള ഒരു സിനിമ തന്റെ സ്വപ്‌ന പദ്ധതിയാണെന്ന് ദുല്‍ഖര്‍ മുമ്പും പറഞ്ഞിരുന്നു. ഇരുവരും ഒന്നിക്കുന്നതിനായി ദുല്‍ഖറും കഥ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇരുവരും അടുത്ത് തന്നെ ഒന്നിച്ച് സിനിമയില്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല. അതിനിടെ മെഗാസ്റ്റാറും മകനും ഒന്നിക്കുന്ന സിനിമ വരികയാണെങ്കില്‍ ചിത്രം നിര്‍മ്മിക്കുന്നതിന് ഒന്നിലധികം ആളുകള്‍ കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുലിമുരുകന്‍ ഇന്ന് മുതല്‍ വീണ്ടും തിയറ്ററുകളിലേക്ക്! മുരുകനും പുലിയും ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കും!

നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് മമ്മുട്ടിയും ദുല്‍ഖരും. അന്യഭാഷ ചിത്രത്തിലടക്കം ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്. അതിനിടയില്‍ പുതിയ സിനിമ തയ്യാറാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

English summary
Mammootty Dulquer Salmaan ready to work in one hands

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam