ബഡായി ബംഗ്ലാവിന്റെ അവസാന എപ്പിസോഡില്‍ ലാലേട്ടനും മമ്മുക്കയും? കാണാം

By Midhun

മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. അഞ്ച് വര്‍ഷത്തോളമായി എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ഈ പരിപാടി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള അവതരണവുമായിട്ടാണ് മുന്നേറിയിരുന്നത്. മറ്റു ചാനല്‍ പരിപാടികളില്‍ നിന്നും വ്യത്യസ്ഥമായൊരു അവതരണമായിരുന്നു ബഡായി ബംഗ്ലാവിനെ വേറിട്ടു നിര്‍ത്തിയിരുന്നത്.

ഒരു സമയത്ത് ജനപ്രിയ പരിപാടികള്‍ കൂടുതലായി സംപ്രേക്ഷണം ചെയ്ത എഷ്യാനെറ്റില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ബഡായി ബംഗ്ലാവ് തുടങ്ങിയത്. മലയാളത്തിലെ ഹാസ്യ സാമ്രാട്ട് രമേഷ് പിഷാരടി അവതാരകനായി എത്തിയപ്പോഴാണ് പരിപാടിക്ക് മികച്ച സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. റേറ്റിങ്ങില്‍ ഇപ്പോഴും മുന്‍പന്തിയിലുളള പരിപാടി പര്യവസാനിപ്പിക്കുന്നതായുളള വാര്‍ത്ത പ്രേക്ഷകരില്‍ നിരാശയുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ബഡായി ബംഗ്ലാവുമായി ബന്ധപ്പെട്ട് പുതിയൊരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്.

പ്രേക്ഷകരുടെ ഇഷ്ട പരിപാടി

പ്രേക്ഷകരുടെ ഇഷ്ട പരിപാടി

ആഴ്ചയില്‍ ഒരു ദിവസമേ സംപ്രേക്ഷണം ചെയ്യാറുളളൂവെങ്കിലും ബഡായി ബംഗ്ലാവിനായി പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയില്‍ അല്‍പ സമയം മതിമറന്ന് ചിരിക്കാനുളള ഉപാധിയായാണ് എല്ലാവരും പരിപാടിയെ കണ്ടിരുന്നത്. മലയാളത്തില്‍ അനവധി കോമഡി പ്രോഗ്രാമുകള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായിട്ടായിരുന്നു ബഡായി ബംഗ്ലാവിന്റെ അവതരണം. ബഡായി ബംഗ്ലാവിലെത്തുന്ന അതിഥികളും അവര്‍ക്കു മുന്നില്‍ വിശേഷങ്ങളും പരിഭവും മണ്ടത്തരങ്ങളുമായി എത്തുന്ന അംഗങ്ങളുമായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. സംപ്രേക്ഷണം ചെയ്യുന്ന ഒരു മണിക്കൂര്‍ പ്രേക്ഷകരെ മടുപ്പിക്കാത്ത തരത്തില്‍ ചിരിപ്പൂരമൊരുക്കിയായിരുന്നു ബഡായി ബംഗ്ലാവ് അണിയിച്ചൊരുക്കിയിരുന്നത്.

കാര്യക്കാരനായി മുകേഷ്

കാര്യക്കാരനായി മുകേഷ്

ബഡായി ബംഗ്ലാവില്‍ മുകേഷിന്റെ സാന്നിദ്ധ്യം എല്ലാവരും ഇഷ്ടപ്പെട്ടിരുന്നൊരു കാര്യമാണ്. രമേഷ് പിഷാരടിയുടെയും മറ്റ് കലാകാരന്‍മാരുടെയും കൗണ്ടറുകള്‍ക്ക് കട്ടയ്ക്ക് പിടിച്ചുനില്‍ക്കാറുളള മുകേഷ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. ബഡായി ബംഗ്ലാവിന്റെ ഉടമസ്ഥന്‍ എന്ന റോളിലാണ് പരിപാടിയില്‍ മുകേഷ് എത്തിയിരുന്നത്. കോമഡിക്കൊപ്പം തന്റെ സിനിമാ അനുഭവങ്ങളും മറ്റു വിശേഷങ്ങളും പരിപാടിയില്‍ മുകേഷ് പ്രേക്ഷകര്‍ക്കായി പങ്കുവെക്കാറുണ്ടായിരുന്നു.

രമേഷ് പിഷാരടിയുടെ അവതരണം

രമേഷ് പിഷാരടിയുടെ അവതരണം

സ്വഭാവിക നര്‍മ്മത്തിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിച്ച രമേഷ് പിഷാരടിയുടെ അവതരണമാണ് ബഡായി ബംഗ്ലാവിനെ വേറൊരു ലെവലിലെത്തിച്ചിരുന്നത്. ബംഗ്ലാവില്‍ എത്തുന്ന അതിഥികളെ സ്വീകരിച്ചും മറ്റു അംഗങ്ങളുടെ കൗണ്ടറുകള്‍ക്ക് മറുപടി പറഞ്ഞും പിഷാരടി പരിപാടിയില്‍ തിളങ്ങാറുണ്ട്. പിഷാരടിയും മുകേഷും തമ്മിലുളള സംഭാഷണങ്ങളും പ്രേക്ഷകരില്‍ പലപ്പോഴും പൊട്ടിച്ചിരിയുണര്‍ത്താറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടയിലും പരിപാടി നല്ല രീതിയില്‍ പിഷാരടി മുന്നോട്ടുകൊണ്ടു പോവാറുണ്ട്. എഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമുകളിലൂടെ കടന്നുവന്ന പിഷാരടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ഔരു പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്.

ബഡായി ബംഗ്ലാവിലെ മറ്റു അംഗങ്ങള്‍

ബഡായി ബംഗ്ലാവിലെ മറ്റു അംഗങ്ങള്‍

മുകേഷിനും പിഷാരടിക്കും പുറമെ മറ്റ് അനവധി കലാകാരന്‍മാരുടെ സാന്നിദ്ധ്യവും പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു ബഡായി ബംഗ്ലാവിലെ മറ്റൊരു പ്രധാന താരം. രമേഷ് പിഷാരടിക്കൊപ്പം ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന പരിപാടിയില്‍ തിളങ്ങിയ ധര്‍മ്മജന്‍ ബഡായി ബംഗ്ലാവിലും മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. ധര്‍മ്മജനെ കൂടാതെ ആര്യ, മനോജ് ഗിന്നസ്, പ്രസീതാ മേനോന്‍ തുടങ്ങിയ താരങ്ങളും പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നു. എഷ്യാനെറ്റിലെ തന്നെ സിനിമാല എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയായ ഡയാന സില്‍വസ്റ്ററാണ് ബഡായി ബംഗ്ലാവ് സംവിധാനം ചെയ്തിരുന്നത്. 2013 ഒക്ടോബര്‍ 13നായിരുന്നു ബഡായി ബംഗ്ലാവിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തിരുന്നത്.

അവസാന എപ്പിസോഡില്‍ സൂപ്പര്‍താരങ്ങള്‍

അവസാന എപ്പിസോഡില്‍ സൂപ്പര്‍താരങ്ങള്‍

ബഡായി ബംഗ്ലാവ് പര്യവസാനിപ്പിക്കുകയാണെന്ന് രമേഷ് പിഷാരടി തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നത്. അണിയറയില്‍ പ്രവര്‍ത്തിച്ചവരോടും പ്രേക്ഷകരോടും നന്ദി പറഞ്ഞു കൊണ്ടായിരുന്നു പിഷാരടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. പരിപാടി അവസാനിപ്പിക്കുന്നു എന്നറിഞ്ഞതോടെ ബഡായി ബംഗ്ലാവിന്റെ അവസാന രണ്ട് എപ്പിസോഡുകള്‍ എന്നുണ്ടാവുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകരുളളത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അവസാന എപ്പിസോഡില്‍ മമ്മൂക്കയും ലാലേട്ടനും എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം പരിപാടി സംബന്ധിച്ച് പുറത്തു വന്ന അഭ്യൂഹമാകാം ഇതെന്നും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. സൂപ്പര്‍ താരങ്ങളെത്തുകയാണെങ്കില്‍ പരിപാടിയുടെ അവസാന എപ്പിസോഡ് ഗംഭീരമായിരിക്കുമെന്നാണ് മറ്റു ചിലയാളുകള്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X