ബാലയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലൂടെ മമ്മൂട്ടി തമിഴിലേക്ക്
ബാല സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുന്നുവെന്ന് വാര്‍ത്തകള്‍. മമ്മൂട്ടി കൂടാതെ ആര്യ, വിശാല്‍, അഥര്‍വ, അരവിന്ദ് സ്വാമി, റാണാ ദഗ്ഗുപതി തുടങ്ങിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇളയ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നതെന്നും പറയുന്നുണ്ട്.
സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം എന്ന ചിത്രത്തിലാണിപ്പോള്‍ മമ്മൂട്ടി അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.അതേസമയം ശശി കുമാറും വരലക്ഷമിയും ജോഡികളായി എത്തുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ ബാല.

മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ തമിഴകത്ത് തിളങ്ങിയതിന് പിന്നാലെ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി തമിഴ് ചിത്രത്തില്‍ എത്തുന്നതും തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
എകെ സാജന്റ പുതിയ നിയമത്തിന് ശേഷമാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുകയുള്ളുവെന്നാണ് അറിയുന്നത്. എന്തായാലും ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.


Click it and Unblock the Notifications