»   » സിനിമയൊക്കെ കൊള്ളാം, പക്ഷെ ബ്ലോക്ക്ബസ്റ്ററിന് ഇതൊന്നും പോര... ഉപദേശവുമായി മമ്മൂട്ടി ഫാന്‍സ്!

സിനിമയൊക്കെ കൊള്ളാം, പക്ഷെ ബ്ലോക്ക്ബസ്റ്ററിന് ഇതൊന്നും പോര... ഉപദേശവുമായി മമ്മൂട്ടി ഫാന്‍സ്!

Posted By: Karthi
Subscribe to Filmibeat Malayalam

ഓണത്തിന് തിയറ്ററുകളെ പൂരപ്പറമ്പാക്കാന്‍ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളടക്കം നാല് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. വ്യാഴാഴ്ച മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്‌കം എത്തിയപ്പോള്‍ വെള്ളിയാഴ്ച മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, പൃഥ്വിരാജ് ചിത്രം ആദം ജോൺ, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയാണവ.

അനുഷ്‌ക ഇത് ഒരിക്കലും മറക്കില്ല, പ്രഭാസിനും കിട്ടി എട്ടിന്റെ പണി! ഇനി ഇവര്‍ക്ക് ഇതേയുള്ളു വഴി...

മലയാള നടിയുടെ അനുഭവം തനിക്കും ഉണ്ടാകും, പേടിയോടെ കങ്കണ! വില്ലനാരെന്നും വെളിപ്പെടുത്തല്‍...

ഓണച്ചിത്രങ്ങളില്‍ മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ചിത്രത്തെ ഒരു ബ്ലോക്ക്ബസ്റ്ററാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി ആരാധകര്‍.

ഹിറ്റ് പോര ബ്ലോക്ക്ബസ്റ്റര്‍ തന്നെ വേണം

പുള്ളിക്കാരന്‍ സ്റ്റാറാ ഒരു ഹിറ്റ് ആയി മാറുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍. എന്നാല്‍ അത് മാത്രം പോര ചിത്രത്തെ ബ്ലോക്ക്ബസ്റ്റര്‍ ആക്കി മാറ്റണം എന്നാണ് ഫേസ്ബുക്കിലെ ഗ്രൂപ്പിലൂടെ ആരാധകര്‍ ആവശ്യപ്പെടുന്നത്.

എങ്ങനെ ബ്ലോക്ക്ബസ്റ്ററാക്കാം

വെറുതെ ചിത്രത്തെ ബ്ലോക്ക്ബസ്റ്ററാക്കണം എന്ന് ആഹ്വാനം ചെയ്യുക മാത്രമല്ല അതിന് വേണ്ടി എന്തൊക്കെ ചെയ്യണമെന്നും പോസ്റ്റില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ദ ഗ്രേറ്റ് ഫാദറിന് ശേഷം മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍.

കുടുംബത്തോടൊപ്പം

കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ടിറക്കിയ ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. നല്ല കുടുംബ ചിത്രമാണെന്ന് പേരെടുക്കുകയും ചെയ്തു. അതുകൊണ്ട് സിനിമ കുടുംബവുമായി ഒന്നിച്ച് പോയി കാണണം എന്നാണ് ആദ്യത്തെ ആവശ്യം.

റേറ്റിംഗ് ചെയ്യണം

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന് ബുക്ക് മൈ ഷോയില്‍ 5 സ്റ്റാറും ഐഎംഡിബിയില്‍ പത്ത് സ്റ്റാറും റേറ്റിംഗ് നല്‍കണമെന്നാണ് നിര്‍ദ്ദേശം. റേറ്റിംഗ് കുറച്ച് നല്‍കി ചിത്രത്തെ ഡിഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്ന ഹേറ്റേഴ്‌സിനെ ചെറുക്കാനാണത്രേ ഇത്.

വാട്ട്‌സ് ആപ്പിലും നിറയട്ടേ...

വാട്ട്‌സ് ആപ്പ് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ കൊണ്ട് നിറയണമെന്നാണ് അടുത്ത നിര്‍ദ്ദേശം. ഫാന്‍സ് ഗ്രൂപ്പ് മാത്രമല്ല വാട്ട്‌സ് ആപ്പിലെ എല്ലാ ഗ്രൂപ്പുകളും പുള്ളിക്കാരന്‍ സ്റ്റാറാ കൊണ്ട് നിറയണം.

ജയിച്ചു എന്ന തോന്നരുത്

നല്ല ചിത്രമെന്ന അഭിപ്രായം കിട്ടിയതോടെ ചിത്രം വിജയിച്ചു എന്ന തോന്നലുണ്ടാകരുത്. കാരണം സിനിമ ബ്ലോക്ക്ബസ്റ്ററാകണമെങ്കില്‍ രണ്ടാഴ്ച ചിത്രത്തെ ശക്തമായി പിന്തുണയ്ക്കണം. ചിത്രത്തേക്കുറിച്ചുള്ള പോസ്റ്റുകളും പോസ്റ്ററുകളും നിറയണം.

മമ്മൂട്ടിയോട് ചെയ്യുന്ന ചതി

നല്ലൊരു കുടുംബ ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുമ്പോള്‍ അതിനെ ബ്ലോക്ക്ബസ്റ്ററാക്കാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തിയാല്‍ അത് മമ്മൂട്ടിയോട് ചെയ്യുന്ന ചതിയായിരിക്കുമെന്നാണ് പറയുന്നത്. മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷന്‍ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

English summary
Mammootty fans' ideas to make Pullikkaran Staraa a block buster.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam