മമ്മൂട്ടി ഫാന്‍സ് ലാല്‍ജോസിനെ ഭീഷണിപ്പെടുത്തി!

By Aswathi

സംഭവം നടക്കുന്നത് മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് പട്ടാളം എന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷമാണ്. വളരെ പ്രതീക്ഷയോടെയാണ് മമ്മൂട്ടിയെ നായകമനാക്കി അങ്ങനെ ഒരു സിനിമ സംവിധാനം ചെയ്തത്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ ഒരു ചിത്രമായിരുന്നു പട്ടാളം.

2003 ല്‍ സിനിമ റിലീസ് ചെയ്തു. പടം പൊട്ടി. വളരെ പ്രതീക്ഷയോടെ ഒരുക്കിയ ചിത്രം പരാജയപ്പെട്ട വിഷമത്തില്‍ ഇരിക്കുമ്പോഴാണ് ലാല്‍ ജോസിന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നത്. ചാവക്കാടുള്ള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ ഒരാളാണ്. ലാല്‍ ജോസിന്റെ മകളാണ് ഫോണ്‍ എടുത്തത്. മമ്മൂട്ടിയെ പോലൊരു മഹാ നടനെ കോമാളിയാക്കി ചിത്രീകരിച്ച തന്റെ അച്ഛന്റെ തലവെട്ടുമെന്നായിരുന്നു ഫോണ്‍ഭീഷണി.

laljose-mammootty

അതിന് ശേഷം മകള്‍ തന്നെ എവിടെയും പോകാന്‍ വിട്ടില്ലെന്ന് ജെബി ജംഗ്ഷന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു. അതിന് ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാനും സംവിധായകന് മടിയായിരുന്നത്രെ. മമ്മൂട്ടിയ്ക്കും സിനിമയുടെ പരാജയം വല്ലാതെ ബാധിച്ചു.

അങ്ങനെ ആ പിണക്കം പറയാതെയും അറിയാതെയും നീണ്ടുപോയി. അറിയാത്തൊരു പിണക്കമായിരുന്നു തങ്ങള്‍ക്കിടയില്‍ വന്നതെന്നാണ് ഇതേ കുറിച്ച് ലാല്‍ ജോസ് പറഞ്ഞത്. പട്ടാളമെന്ന ചിത്രത്തിന് ശേഷം കൃത്യം പത്ത് വര്‍ഷം കഴിഞ്ഞാണ് ലാല്‍ ജോസ് പിന്നെ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമെടുത്ത്, ഇമ്മാനുവല്‍. ലാല്‍ ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവിലെ നായകനാണ് മമ്മൂട്ടി എന്നോര്‍ക്കണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X