»   » റിലീസിന് മുന്‍പേ മികച്ച സ്വീകാര്യത, ബോക്‌സോഫീസില്‍ ഇനി 'അങ്കിള്‍' തരംഗം, റിലീസ് ചെയ്യുന്നത്?

റിലീസിന് മുന്‍പേ മികച്ച സ്വീകാര്യത, ബോക്‌സോഫീസില്‍ ഇനി 'അങ്കിള്‍' തരംഗം, റിലീസ് ചെയ്യുന്നത്?

Posted By:
Subscribe to Filmibeat Malayalam

പ്രദർശനത്തിനെത്തുന്നതിനു മുൻപ് തന്നെ വൻ ലാഭം നേടിയ മമ്മൂട്ടി ചിത്രം മാർച്ച് 16 ന് പ്രദർശനത്തിനെത്തുമെന്നു റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങും ലാബ് ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രം മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.

mamootty

അവസാനം പെൺകുട്ടിയെ കണ്ടെത്തിയെന്ന് സൽമാന്റെ ട്വീറ്റ്! താരം കണ്ടെത്തിയ സുന്ദരി ആരാണെന്ന് അറിയാമോ?


കൗമാര പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങളും. അതിൽ അച്ഛന്റെ സുഹൃത്ത് ഇടപെടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ലഭിക്കുന്ന വിവരം. ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്. തികച്ചും കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്.


മണിയുടെ വിവാഹ ദിനത്തിൽ ഒരു സംഭവം നടന്നു; അത് എന്താണെന്ന് അറിയമോ? സഹോദരൻ തന്നെ പറയുന്നു


ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും ഇതിനകം വിറ്റു പോയതായാണ് റിപ്പോർട്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററോ, ‍ടീസറോ പുറത്തിറങ്ങാത്ത ചിത്രത്തിന് സൂര്യടിവി റെക്കോർഡ് തുക നൽകിയാണ്  സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

English summary
mammootty film uncle movie release march 16

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam