»   » സെല്‍ഫി എടുക്കാന്‍ തോളില്‍ കൈയ്യിട്ട ആരാധകനെ തള്ളിമാറ്റി മമ്മൂട്ടി; വീഡിയോ വൈറലാകുന്നു

സെല്‍ഫി എടുക്കാന്‍ തോളില്‍ കൈയ്യിട്ട ആരാധകനെ തള്ളിമാറ്റി മമ്മൂട്ടി; വീഡിയോ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി പൊതുവെ മുന്‍കോപിയാണെന്നും പെട്ടന്ന് പ്രതികരിക്കുന്ന പ്രകൃതക്കാരനാണെന്നും സിനിമയ്ക്കകത്തുള്ള പലരും ഇതിനോടകം വെളിപ്പെടുത്തിയതാണ്. അമിതമായി അടുപ്പം കാണിക്കുന്ന ആള്‍ക്കാരെ ഒരകലം തള്ളിമാത്രമേ നടന്‍ നിര്‍ത്താറുള്ളൂ.

ആരാധന മൂത്ത് ശരീരത്തില്‍ തൊടാന്‍ വരുന്നവരെ മമ്മൂട്ടി അകറ്റി നിര്‍ത്തും. പണ്ടൊരിക്കല്‍ മലപ്പുറത്ത് നടന്ന ഒരു വാഹനപ്രചരണത്തിനിടെ കൈയ്യില്‍ തൊടാന്‍ ശ്രമിച്ച ആളെ മമ്മൂട്ടി തല്ലിത്തെറിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു.

സമാനമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. ഓടിവന്ന് തോളില്‍ കൈയ്യിട്ട് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളെ മെഗാസ്റ്റാര്‍ തള്ളിമാറ്റുന്ന വീഡിയോ വൈറലാകുന്നു. കാണാം

ഓടിവന്ന് സെല്‍ഫി എടുക്കാന്‍ തോളില്‍ കൈയ്യിട്ടു

മമ്മൂട്ടി നടന്ന് വരുമ്പോള്‍ ഒരു ആരാധകന്‍ ഓടിവന്ന് തോളില്‍ കൈയ്യിട്ട് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയാണ്. എന്തോ നികൃഷ്ടജീവിയെ പോലെ അയാളെ മെഗാസ്റ്റാര്‍ തള്ളിമാറ്റുന്നത് വീഡിയോയില്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

എന്തായാലും മലയാളത്തിലെ മെഗാസ്റ്റാറിന്റെ ഈ 'അയിത്തം' സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നുണറായി ഫലിതങ്ങള്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്

മുമ്പും മമ്മൂട്ടി ദേഷ്യപ്പെട്ടിട്ടുണ്ട്.

ഇതാദ്യമായാല്ല മമ്മൂട്ടിയുടെ ദേഷ്യം പുറംലോകം കാണുന്നത്. പണ്ടൊരിക്കല്‍ മലപ്പുറത്ത് നടന്ന ഒരു വാഹനപ്രചരണത്തിനിടെ കൈയ്യില്‍ തൊടാന്‍ ശ്രമിച്ച ആളെ മമ്മൂട്ടി തല്ലിത്തെറിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു.

ഇതാണ് ഇപ്പോള്‍ സംസാര വിഷമായമാകുന്ന വീഡിയോ

ഇപ്പോള്‍ സംസാര വിഷയമാകുന്ന ഈ വീഡിയോ കാണൂ...

English summary
Mammootty get angry with fan; video goes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam