»   » ദേ ഹുമയ്‌ക്കൊപ്പം മമ്മൂട്ടി ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

ദേ ഹുമയ്‌ക്കൊപ്പം മമ്മൂട്ടി ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ഉദയ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ്. ബോളിവുഡ് സുന്ദരി ഹുമ ഖുറേഷി നായികയായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ ലണ്ടനില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

മമ്മൂട്ടിയും ഹുമയും ഉള്ള ഒരു ലൊക്കേഷന്‍ ഫോട്ടോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ താരം. ഫോട്ടോ ഹുമ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്. മമ്മൂട്ടി കുറച്ചുകൂടെ യങ് ലുക്കില്‍ സുന്ദരനായി ചിത്രത്തില്‍ കാണാം.

ദേ ഹുമയ്‌ക്കൊപ്പം മമ്മൂട്ടി ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

ഇതാണ് ആ ഫോട്ടോ. മമ്മൂട്ടി കുറച്ചുകൂടെ യങ് ലുക്കായി തോന്നുന്നില്ലേ. ഹുമയുടെ എക്‌സപ്രഷനും നൈസ്. ട്വിറ്ററിലൂടെ ഹുമയാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്

ദേ ഹുമയ്‌ക്കൊപ്പം മമ്മൂട്ടി ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

മധ്യവയസ്‌കനായ പ്രകാശ് റോയിയുടെ കഥയാണ് വൈറ്റ്. ബാങ്ക് ഉദ്യോഗസ്ഥനായ പ്രകാശ് റോയ് ഭാര്യയുടെ മരണ ശേഷം ലണ്ടനില്‍ തനിച്ച് ജീവിയ്ക്കുകയാണ്. ഇയാളുടെ ജീവിതത്തിലേക്ക് റോഷ്‌നി മേനോന്‍ എന്ന പെണ്‍കുട്ടി കടന്നു ചെല്ലുന്നതോടെയാണ് കഥാ ഗതി മാറുന്നത്.

ദേ ഹുമയ്‌ക്കൊപ്പം മമ്മൂട്ടി ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

പ്രകാശ് റോയിയയി മമ്മൂട്ടിയെത്തുന്ന ചിത്രത്തില്‍ റോഷ്‌നി മേനോന്‍ ആകുന്നത് ഹുമയാണ്

ദേ ഹുമയ്‌ക്കൊപ്പം മമ്മൂട്ടി ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

നേരത്തെ തൃഷയെയായിരുന്നു ചിത്രത്തിലെ നായികയായി പരിഗണിച്ചത്. പിന്നീടാണ് ഹുമയെ തീരുമാനിച്ചത്. മമ്മൂട്ടിയ്ക്കും ഉദയ് ആനന്ദിനും ഹുമയില്‍ അത്രയേറെ വിശ്വാസമുണ്ടായിരുന്നു

ദേ ഹുമയ്‌ക്കൊപ്പം മമ്മൂട്ടി ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

നിഷ എന്ന ഐടി ഉദ്യോഗസ്ഥയുടെ വേഷത്തില്‍ മീര നന്ദന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമുള്ള മീരയുടെ തിരിച്ചുവരവ് കൂടെയാണ് ഈ ചിത്രം. നേരത്തെ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ മീര മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്

ദേ ഹുമയ്‌ക്കൊപ്പം മമ്മൂട്ടി ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

ഔസേപ്പച്ചനെ ആയിരുന്നു ആദ്യം സംഗീത സംവിധാനം ഏല്‍പിച്ചത്. എന്നാല്‍ ഷെഡ്യൂളില്‍ ചില മാറ്റങ്ങള്‍ വന്നതുകാരണം രാഹുല്‍ രാജ് ചിത്രത്തിന് സംഗീത സംവിധായകനായി എത്തി.

ദേ ഹുമയ്‌ക്കൊപ്പം മമ്മൂട്ടി ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

ലണ്ടന്‍, കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. 2016 ഫെബ്രുവരിയോടെ ചിത്രം തിയേറ്ററുകളിലെത്തും

English summary
Mammootty and Huma Qureshi's looks from the upcoming romantic drama White has been revealed. The movie, which is written and directed by Uday Ananthan. Huma herself revealed the first look through her official Twitter account.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam