ലേലം 2 ല്‍ ചാക്കോച്ചിക്ക് കൂട്ടായി ജോസഫ് അലക്‌സും? മമ്മൂട്ടിയും സുരേഷ് ഗോപിക്കൊപ്പം എത്തുമോ?

സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ലേലം. ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ലെന്ന സൂപ്പര്‍ ഡയലോഗും ആനക്കാട്ടില്‍ ചാക്കോച്ചിയും ഈപ്പച്ചനുമൊന്നും അത്ര പെട്ടെന്ന് മലയാളി മനസ്സില്‍ നിന്ന് ഇറങ്ങിപ്പോവില്ല. രണ്‍ജി പണിക്കരും സുരേഷ് ഗോപിയും ഒരുമിച്ചെത്തിയ സിനിമകളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ സിനിമ. ഗംഭീരവിജയമായ ആദ്യ ഭാഗത്തിന് പിന്നാലെ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തവണ രണ്‍ജിയുടെ മകനാണ് നയിക്കുന്നത്. ഈ ചിത്രത്തിലൂടെ നന്ദിനി തിരിച്ചെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളൊക്കെ പ്രചരിച്ചിരുന്നു.

സുരേഷ് ഗോപിക്ക് പകരം മോഹന്‍ലാലായിരിക്കും നായകനായെത്തുന്ന തരത്തിലായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ നായകന്‍ സുരേഷ് ഗോപി തന്നെയാണെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചതോടെ ആ ആശയക്കുഴപ്പം മാറുകയായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി ജോസഫ് അലക്‌സായി എത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ക്ഷണനേരം കൊണ്ടാണ് ഈ റിപ്പോര്‍ട്ട് വൈറലായത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിയുമെത്തിയേക്കും!

മമ്മൂട്ടിയുമെത്തിയേക്കും!

ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ സുപ്രധാന കഥാപാത്രമായി മമ്മൂട്ടി എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ട് വന്നതോടെ പ്രേക്ഷകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. മലയാള സിനിമയുടെ അഭിമാന താരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തുമോയെന്നറിയണമെങ്കില്‍ ഇനിയും കാത്തിരിക്കണം. സംവിധായകനോ അണിയറപ്രവര്‍ത്തകരോ താരങ്ങളോ ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയാലേ ഇതാഘോഷിക്കാന്‍ പറ്റുകയുള്ളൂ. അതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ജോസഫ് അലക്‌സിനേയും ചാക്കോച്ചിയേയും ഒരുമിപ്പിക്കാന്‍ രണ്‍ജി പണിക്കറിനും സംഘത്തിനും താല്‍പര്യമുണ്ടത്രേ. ഇത് പ്രവാര്‍ത്തികമാവുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

അസാന്നിധ്യം വേദനിപ്പിക്കും

അസാന്നിധ്യം വേദനിപ്പിക്കും

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ പല താരങ്ങളുടെയും അസാന്നിധ്യം വലിയ വേദനയായി അവശേഷിക്കും. എംജി സോമന്‍, കൊച്ചിന്‍ ഹനീഫ, എന്‍എഫ് വര്‍ഗീസ് തുടങ്ങിയവരുടെ വിയോഗം വീണ്ടും വേദനിപ്പിക്കുന്ന ഓര്‍മ്മയായിത്തുടരും. അവരുടെ കഥാപാത്രങ്ങള്‍ക്ക് പകരം ആരൊക്കെ എത്തുമെന്നുള്ളതും ചോദ്യചിഹ്നമാണ്.

സൗന്ദര്യപിണക്കം പഴങ്കഥ

സൗന്ദര്യപിണക്കം പഴങ്കഥ

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലാത്ത കഥയെക്കുറിച്ചും പിന്നീട് ഇരുവരും ഒരുമിച്ചതിനെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കിങ് ആന്‍ഡ് കമ്മീഷണറിലൂടെ ഇരുവരും ഒരുമിച്ചെത്തി ഞെട്ടിച്ചിരുന്നു. അതിനാല്‍ത്തന്നെ ഈ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമേറുകയാണ്. എന്തായിരിക്കും അരങ്ങേറുന്നതെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

സോമന്റെ കരിയറിലെ മികച്ച കഥാപാത്രം

സോമന്റെ കരിയറിലെ മികച്ച കഥാപാത്രം

സോമന്റെ സിനിമാജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഈപ്പച്ചന്‍. അദ്ദേഹത്തിന്റെ മാസ്് ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആദ്യപകുതി മുഴുവന്‍ അദ്ദേഹം നിറഞ്ഞുനിന്നപ്പോള്‍ പിന്നീടുള്ള ഭാഗങ്ങളില്‍ സുരേഷ് ഗോപിയും തിളങ്ങി. അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങളില്‍ ഓരോ താരവും തൃപ്തരായിരുന്നു. അസാമാന്യപ്രകടനവുമാണ് കാഴ്ച വെച്ചതും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X