പൃഥ്വിരാജ് അയ്യപ്പനാവുമ്പോള്‍ വാവരായി മമ്മൂട്ടി? ബിഗ് ബജറ്റ് സിനിമയിലേക്ക് മെഗാസ്റ്റാര്‍ എത്തുമോ?

ചരിത്ര സിനിമകളുള്‍പ്പടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒാഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയായ അയ്യപ്പനില്‍ നായകനായെത്തുന്നത് പൃഥ്വിരാജാണെന്നായിരുന്നു പ്രഖ്യാപനം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. അയ്യപ്പനെന്ന രാജകുമാരന്റെ കഥയുമായെത്തുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

നിലവിലെ തിരക്കുകളെല്ലാം കഴിഞ്ഞ് പൃഥ്വി ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്‌തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മലയാളം തമിഴ്, തെലുങ്ക് ഭാഷകളിലായാണ് സിനിമയൊരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സിനിമയില്‍ പൃഥ്വിക്കൊപ്പം മമ്മൂട്ടിയും എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പ്രചരിക്കുന്നത്.

പൃഥ്വിരാജും മമ്മൂട്ടിയും

പൃഥ്വിരാജും മമ്മൂട്ടിയും

മമ്മൂട്ടിയും പൃഥ്വിരാജും നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നു. വണ്‍വേ ടിക്കറ്റില്‍ അതിഥിയായാണ് അദ്ദേഹമെത്തിയത്. വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയില്‍ ഗംഭീര പ്രകടനമായിരുന്നു ഇരുവരും കാഴ്ച വെച്ചത്. 9 വര്‍ഷത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ സൂര്യയാവാന്‍ പൃഥ്വിയില്ല. തമിഴകത്തിന്റെ യുവതാരങ്ങളിലൊരാളായ ജയ് യാണ് സൂര്യയെ അവതരിപ്പിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. പൃഥ്വിരാജും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

 വാവരായി എത്തുമോ?

വാവരായി എത്തുമോ?

അയ്യപ്പനില്‍ വാവരായി മമ്മൂട്ടി എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അയ്യപ്പന്റെ ആത്മമിത്രങ്ങളിലൊരാളാണ് വാവര്‍. ശബരിമലയില്‍ പോവുന്നവര്‍ വാവരുടെ പള്ളിയും സന്ദര്‍ശിക്കാറുണ്ട്. ഫാന്‍സ് പേജുകളിലൂടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായെത്തുന്ന അയ്യപ്പനിലേക്ക് മെഗാസ്റ്റാറിനെ കൊണ്ടുവരാനുള്ള നീക്കമാണേ്രത അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അടുത്ത ബന്ധം

അടുത്ത ബന്ധം

ഓഗസ്റ്റ് സിനിമാസുമായും പൃഥ്വിരാജുമായും അടുത്ത സൗഹൃദത്തിലാണ് മമ്മൂട്ടി. പ്രതിസന്ധി ഘട്ടങ്ങളില്‍ പിന്തുണയുമായി അദ്ദേഹമെത്തിയിരുന്നു. മൈ സ്റ്റോറി വിവാദത്തില്‍ സിനിമയ്ക്ക് പിന്തുണ അറിയിച്ച് താരമെത്തിയിരുന്നു. അദ്ദേഹത്തിന്‍രെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. കസബയിലെ രാജന്‍ സ്‌കറിയയെ വിമര്‍ശിച്ചതിനെത്തുടര്‍ന്നായിരുന്നു പാര്‍വതിക്ക് സൈബര്‍ പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നു. ഇതേത്തുടര്‍ന്നാണ് മൈ സ്‌റ്റോറിക്ക് ഡിസ് ലൈക്ക് പെരുമഴ ഏറ്റുവാങ്ങേണ്ടി വന്നത്.

സംവിധായകനായപ്പോള്‍

സംവിധായകനായപ്പോള്‍

അഭിനയവുമായി മുന്നേറുന്നതിനിടയിലും സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന കാര്യങ്ങളെക്കുറിച്ച് പൃഥ്വിരാജ് ശ്രദ്ധിക്കാറുണ്ടായിരുന്നു. ഭാവിയില്‍ സംവിധായകനായി താനെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് സിനിമാസില്‍ നിന്നും വേര്‍പിരിഞ്ഞതിന് പിന്നാലെയായാണ് സ്വന്തം പ്രൊഡക്ഷന്‍ ഹൗസുമായി താരമെത്തിയത്. സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയത്. ലൂസിഫറിലൂടെ സംവിധായകനായി തുടക്കം കുറിച്ചിരിക്കുകയാണ് താരം. സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്.

തിരക്കുകളുമായി മുന്നേറുന്നു

തിരക്കുകളുമായി മുന്നേറുന്നു

കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. അതിനിടയില്‍ അദ്ദേഹം ഈ സിനിമ സ്വീകരിക്കുമോയെന്ന കാര്യത്തെക്കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 2020ലാണ് അയ്യപ്പന്‍ പ്രേക്ഷകര്‍ക്ക് മുന്നിേലക്കെത്തുകയ സംവിധായകനായും നിര്‍മ്മാതാവായും ചുവടുറപ്പിക്കാനുള്ള തിരക്കിലാണ് പൃഥ്വിരാജ്. നയന്‍, ലൂസിഫര്‍ റിലീസിന് പിന്നാലെ ആടുജീവിതം പോലെയുള്ള സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X