രമേഷ് പിഷാരടിയുടെ അടുത്ത നായകന്‍ മമ്മൂട്ടി? മമ്മൂക്ക ഇതെന്ത് ഭാവിച്ചാണ്..! ഒന്നൊന്നര വരവായിരിക്കും..

മിമിക്രി വേദികളെ ചിരിപൂരമാക്കാന്‍ രമേഷ് പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും എത്തിയാല്‍ മതി. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണിത്. മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്കെത്തിയ ഇരുവരും ഇപ്പോള്‍ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്കുള്ള യാത്രയാണ്. ധര്‍മജന്‍ നിര്‍മാതാവിന്റെ വേഷം സ്വീകരിച്ചപ്പോള്‍ പിഷാരടി സംവിധായകനാവുകയായിരുന്നു.

പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കുടുംബപ്രേക്ഷകരെ സ്വാധീനിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. തന്റെ സംവിധാനത്തില്‍ മറ്റൊരു സിനിമ കൂടി വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ചിത്രത്തില്‍ നായകനാവുന്നത് ആരാണെന്നുള്ളതായിരുന്നു പ്രേക്ഷകര്‍ക്ക് അറിയാനുള്ളത്. പിഷാരടിയുടെ സിനിമയെ കുറിച്ച് ചില വാര്‍ത്തകള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

 രമേഷ് പിഷാരടിയുടെ സംവിധാനം

രമേഷ് പിഷാരടിയുടെ സംവിധാനം

അവതാരകന്‍, നടന്‍, മിമിക്രിക്കാരന്‍ എന്നിങ്ങനെ പല റോളുകള്‍ ഒന്നിച്ച് കൈകാര്യം ചെയ്യുന്ന് രമേഷ് പിഷാരടി ഈ വര്‍ഷം സംവിധായകന്റെ വേഷത്തിലും എത്തിയിരുന്നു. പഞ്ചവര്‍ണ തത്ത എന്ന സിനിമയിലൂടെയായിരുന്നു പിഷാരടി സംവിധാകനായിട്ടുള്ള അരങ്ങേറ്റം നടത്തിയത്. വിഷുവിന് മുന്നോടിയായി റിലീസിനെത്തിയ പഞ്ചവര്‍ണതത്ത തിയറ്ററുകളില്‍ നല്ല പ്രകടനമായിരുന്നു നടത്തിയിരുന്നത്. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ംണിയന്‍പിള്ള രാജുവാണ് നിര്‍മ്മിച്ചത്.

പിഷാരടിയുടെ അടുത്ത സിനിമ

പിഷാരടിയുടെ അടുത്ത സിനിമ

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം അടുത്ത സിനിമ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പിഷാരടി. അക്കാര്യം ഫേസ്ബുക്കിലൂടെ തന്നെ പിഷാരടി അറിയിച്ചിരുന്നു. സിനിമയുടെ എഴുത്ത് തുടങ്ങിയ കാര്യമായിരുന്നു താരം പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലായിരുന്നു. ആദ്യ സിനിമ മികച്ചതായതോടെ രണ്ടാമത്തെ സിനിമയും അതുപോലെയായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ സിനിമയിലെ നായകനെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

 മെഗാസ്റ്റാര്‍ നായകനാവുന്നു..?

മെഗാസ്റ്റാര്‍ നായകനാവുന്നു..?

പിഷാരടിയുടെ അടുത്ത സിനിമയില്‍ നായകനാവുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് ചില സിനിമാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. രമേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു. ആന്റോ ജോസഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റോ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്ന് മാത്രമാണ് പുറത്ത് വന്നിരിക്കുന്ന വിവരം. ഉടന്‍ തന്നെ സിനിമയെ കുറിച്ചും നായകനെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് സൂചന.

മമ്മൂട്ടിയുടെ തിരക്കുകള്‍

മമ്മൂട്ടിയുടെ തിരക്കുകള്‍

ഓണത്തിന് മുന്നോടിയായി ഒരു കുട്ടനാടന്‍ ബ്ലോഗ് ആണ് വരാനിരിക്കുന്ന മമ്മൂട്ടിച്ചിത്രം. നിലവില്‍ തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മമ്മൂട്ടി. പിന്നാലെ മാമാങ്കം പോലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. മമ്മൂട്ടിയ്ക്ക് അടുത്ത കാലത്തൊന്നും ഡേറ്റ് ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹം നിരവധി സിനിമകളാണ് വീണ്ടും ഏറ്റെടുക്കുന്നത്.

പ്രഖ്യാപനം നടത്തിയ സിനിമകള്‍

പ്രഖ്യാപനം നടത്തിയ സിനിമകള്‍

മമ്മൂട്ടി നായകനായി അഭിനയിക്കുമെന്ന് പ്രഖ്യാപനം നടത്തി ചിത്രീകരണം ആരംഭിച്ചിട്ടില്ലാത്ത ഇരുപതോളം സിനിമകള്‍ ഇനിയുമുണ്ട്. തമിഴില്‍ നിര്‍മ്മിക്കുന്ന പേരന്‍പ് ഉടന്‍ റിലീസിനെത്തും. പിന്നാലെ ഉണ്ടയുടെ ചിത്രീകരണമാണ് ആരംഭിക്കാനിരിക്കുന്നത്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി രാജ 2 എന്ന സിനിമയും വൈശാഖിന്റെ സംവിധാനത്തില്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X