ഡേറ്റിന്റെ പ്രശ്‌നമല്ല, മമ്മൂട്ടി കര്‍ണന്‍ ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?
മമ്മൂട്ടി മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാല്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നില്ലെന്ന് സംവിധായകന്‍ മധുപാല്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണത്തിന് വേണ്ടി നൂറു ദിവസങ്ങളെങ്കിലും വേണ്ടി വരും.
ഇതിഹാസ നായകന്‍ കര്‍ണന്റെ വേഷം അവതരിപ്പിക്കാന്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ടും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രവും ആര്‍എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രവും. സിനിമാ പ്രേമികള്‍ ഏറെ സന്തോഷത്തോടെ സ്വീകരിച്ച വാര്‍ത്തയായിരുന്നു ഇത്.
എന്നാല്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറിയതായി പുതിയ റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാല്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നില്ലെന്ന് സംവിധായകന്‍ മധുപാല്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണത്തിന് വേണ്ടി നൂറു ദിവസങ്ങളെങ്കിലും വേണ്ടി വരും. എന്നാല്‍ മറ്റ് തിരക്കുകള്‍ കാരണം മമ്മൂട്ടിക്ക് മമ്മൂട്ടി ഇത്രയും ദിവസം ഒരുമിച്ച് തരാന്‍ കഴിയാത്തതാണ് ചിത്രീകരണം വൈകാന്‍ കാരണമെന്ന് മധുപാല്‍ പറഞ്ഞിരുന്നു.
എന്നാല്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറിയതിന് കാരണം പറയുന്നത് മറ്റൊന്നാണ്.

മത്സരത്തിനില്ല
പൃഥ്വിരാജുമായി ഒരു അനാവശ്യ മത്സരത്തിന് മെഗാസ്റ്റാറിന് താത്പര്യമില്ലാത്തതാണ് മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മിറിയതിന് കാരണം പറയുന്നത്.

കര്‍ണന്‍
മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പി ശ്രീകുമാറാണ്. ഒരു ബിഗ് ബജറ്റ് ചിത്രമാണ്.

പൃഥ്വിരാജ്-ആര്‍എസ് വിമല്‍
എന്നാല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കര്‍ണന്റെ തിരക്കഥ പൂര്‍ത്തിയായതായി അടുത്തിടെ ആര്‍എസ് വിമര്‍ പറഞ്ഞിരുന്നു. 300 കോടി ബജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഉടന്‍ ആരംഭിക്കും.

മമ്മൂട്ടി പുതിയ ചിത്രത്തിലേക്ക്
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വമ്പന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുന്നത്.


Click it and Unblock the Notifications