»   » ജയസൂര്യയുടെ തല ചൊറിയുന്ന മമ്മൂട്ടി; മെഗാസ്റ്റാറിന്റെ കോമാളിത്തം വൈറലാകുന്നു

ജയസൂര്യയുടെ തല ചൊറിയുന്ന മമ്മൂട്ടി; മെഗാസ്റ്റാറിന്റെ കോമാളിത്തം വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി ഭയങ്കര ഗൗരവക്കാരനാണ്.. ചിരിക്കുകയുമില്ല.. ചിരിപ്പിയ്ക്കുകയുമില്ല എന്നൊക്കെയാണ് പലരും പറഞ്ഞ് നടക്കുന്നത്. മമ്മൂട്ടിയും തമാശകള്‍ കേള്‍ക്കുമ്പോള്‍ നിഷ്‌കളങ്കമായി ചിരിക്കുന്ന സാധാരണക്കാരനാണെന്ന് എത്രയാവര്‍ത്തി താരത്തോട് അടുത്ത് നില്‍ക്കുന്നവര്‍ പറഞ്ഞിട്ടും പലരും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല.

ഭര്‍ത്താവിന്റെ പിന്തുണ.. മകന്റെ വളര്‍ച്ച.. സമാധാനവും സന്തോഷവും പ്രതിഫലവുമുണ്ട് എന്ന് ഉര്‍വശി

ഗൗരവത്തിന്റെ മുഖംമൂടി സംരക്ഷണത്തിന് വേണ്ടി താന്‍ സ്വയം എടുത്ത് ധരിച്ചതാണ് എന്ന് മമ്മൂട്ടിയും പറഞ്ഞു. ഇനിയും വിശ്വാസമില്ലാത്തവര്‍ക്ക് വേണ്ടി ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.

mammootty-jayasurya

മമ്മൂക്ക എന്റെ ഹീറോ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി ഒരു ചെയറില്‍ ഇരിക്കുന്നു, തൊട്ടടുത്ത് താഴെ ജയസൂര്യയും. മുഖം കൊണ്ട് കോപ്രായം കാണിക്കുന്ന ജയസൂര്യയുടെ തലയില്‍ ചൊറിഞ്ഞ് അറിയാതെ തിരിഞ്ഞിരിക്കുകയാണ് മെഗാസ്റ്റാര്‍.

മമ്മൂട്ടി എത്രത്തോളം സിംപിളാണ് എന്ന് ഈ വീഡിയോ കാണുന്നവര്‍ക്ക് ബോധ്യമാവും. നിവിന്‍ പോളിയെയും മനോജ് കെ ജയനെയും വീഡിയോയില്‍ കാണാം. ഒന്ന് കണ്ടു നോക്കൂ..

English summary
Mammootty making fun on Jayasurya
Please Wait while comments are loading...

Malayalam Photos

Go to : More Photos