തെലുങ്കില്‍ മാത്രമല്ല മമ്മൂക്ക വിസ്മയം! തമിഴിലെ ഹിറ്റ് സിനിമയിലൂടെ വില്ലനായി ഇക്കയുടെ മാസ്!!
മോഹന്‍രാജയുടെ സംവിധാനത്തിലെത്തിയ തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംവിധായകന്‍ തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ജയം രവി, അരവിന്ദ് സ്വാമി, നയന്‍താര എന്നിവര്‍ തകര്‍ത്തഭിനയിച്ച സിനിമ 2015 ലായിരുന്നു റിലീസിനെത്തിയിരുന്നത്. മോഹന്‍രാജയും ശുഭയും ചേര്‍ന്നായിരുന്നു തനി ഒരുവന് തിരക്കഥ ഒരുക്കിയിരുന്നത്.
ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ തനി ഒരുവനില്‍ അരവിന്ദ് സ്വാമി അവതരിപ്പിച്ച വില്ലന്‍ വേഷമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നുമില്ലായിരുന്നു.

സെപ്റ്റംബര്‍ 7 ന് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതിയെങ്കിലും കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ചില തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി. ശേഷം ഏറ്റെടുത്തിരിക്കുന്ന ഇരുപതോളം സിനിമകളാണ് ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. അതിനാല്‍ തന്നെ തമിഴിലേക്ക് പോവുമോ എന്ന കാര്യത്തെ കുറിച്ച് കൃത്യമായി പറയാനായിട്ടില്ല.


Click it and Unblock the Notifications











