twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? അങ്ങനെ തീരുമാനമായാല്‍ ആരാധകര്‍ പിന്തുണയ്ക്കുമോ?

    By Ambili
    |

    Recommended Video

    മമ്മൂട്ടിയും മോഹന്‍ലാലും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? | filmibeat Malayalam

    തമിഴ് സിനിമയിലെ രണ്ട് താരരാജാക്കന്മാരാണ് കമല്‍ഹാസനും രജനികാന്തും. സ്‌റ്റൈയില്‍ മന്നനും ഉലകനായകനുമായി വാഴുന്ന ഇരുവരും സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ്. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലെത്തുന്നത് തമിഴ്‌നാട്ടില്‍ പുതുമയുള്ള കാര്യമൊന്നുമല്ല.

    തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന നമ്മുടെ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. ഗണേഷ് കുമാര്‍, മുകേഷ്, ഇന്നസെന്റ്, സുരേഷ് ഗോപി തുടങ്ങി രാഷ്ട്രീയത്തിലിറങ്ങിയ മലയാള താരങ്ങളും നിരവധിയുണ്ട്. എന്നാല്‍ മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? എങ്കില്‍ അവരെ ആരാധകര്‍ സപ്പോര്‍ട്ട് ചെയ്യുമോ?

    മലയാള താരങ്ങള്‍

    മലയാള താരങ്ങള്‍

    മറ്റ് സംസ്ഥാനങ്ങളെ അപേഷിച്ച് മലയാള താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ അത്ര താല്‍പര്യം കാണിക്കാത്തവരാണ്. ആരും തന്നെ തങ്ങളുടെ രാഷ്ട്രീയം തുറന്ന് പറയാത്തവരുമാണ്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ച താരങ്ങളും ഉണ്ടെന്നുള്ളതാണ് വസ്തുത.

    പ്രേം നസീര്‍

    പ്രേം നസീര്‍

    മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും ആദ്യമായി രാഷ്ട്രീയത്തിലേക്ക് എത്തിയ താരമായിരുന്നു പ്രേം നസീര്‍. നസീര്‍ രാഷ്ട്രീയത്തില്‍ ഒന്ന് പയറ്റി നോക്കിയെങ്കിലും അതത്ര വിജയം കണ്ടില്ലായിരുന്നു. നടന്‍ മുരളി, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവരും രാഷ്ട്രീയത്തിലേക്കെത്താന്‍ ശ്രമിച്ചിരുന്നു..

    ഇന്നത്തെ താരങ്ങള്‍

    ഇന്നത്തെ താരങ്ങള്‍

    ഇന്ന് മലായള സിനിമയിലെ പ്രമുഖരായ പലതാരങ്ങളും രാഷ്ട്രീയത്തിലുണ്ട്. ഗണേഷ് കുമാര്‍, മുകേഷ്, ഇന്നസെന്റ്, സുരേഷ് ഗോപി എന്നിവരാണ് സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന താരങ്ങള്‍. അതില്‍ ഇന്നസെന്റും സുരേഷ് ഗോപിയും എംപിമാര്‍ കൂടിയാണ്.

    മോഹന്‍ലാലും മമ്മൂട്ടിയും ?

    മോഹന്‍ലാലും മമ്മൂട്ടിയും ?

    മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയുടെ നെടുംതൂണാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇരുവരും നിരവധി സിനിമകളുടെ തിരക്കുകളിലാണ്. അതിനിടെ അവരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന കാര്യത്തെ കുറിച്ച് ഒരു ഉറപ്പും പറയാന്‍ പറ്റില്ല. അതിന് വലിയ സാധ്യതയുണ്ടെന്നുള്ളതും തള്ളിക്കളയാന്‍ കഴിയില്ല..

     മോഹന്‍ലാലിന്റെ രാഷ്ട്രീയം

    മോഹന്‍ലാലിന്റെ രാഷ്ട്രീയം

    മോഹന്‍ലാല്‍ പറയുന്ന ചില രാഷ്ട്രീയ ചിന്തകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സംഘപരിവാറിനോട് അനുകൂല നിലാപാടിയിരുന്നു മോഹന്‍ലാല്‍ എടുത്തതെന്നായിരുന്നു ആക്ഷേപം. എന്നാല്‍ തന്റെ രാഷ്ട്രീയം എന്താണെന്ന് ഇതുവരെ മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടില്ല.

     മമ്മൂട്ടി ശ്രമിക്കുന്നുണ്ടോ?

    മമ്മൂട്ടി ശ്രമിക്കുന്നുണ്ടോ?

    അടുത്ത കാലത്തായി മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് വരുന്നതായി പലതരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമൂഹ്യ വിഷയങ്ങളില്‍ ഇക്ക നടത്തുന്ന കാര്യങ്ങള്‍ ചേര്‍ത്ത് വെച്ചായിരുന്നു പലരും ഈ നിഗമനത്തിലേക്ക് എത്തിയത്. എന്നാല്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്കുകള്‍ കാരണം പുതിയൊരു സിനിമയ്ക്ക് കരാര്‍ ഒപ്പിടാന്‍ കഴിയാത്ത അത്രയും തിരക്കിലാണ് മമ്മൂട്ടി.

     രജനികാന്തും കമല്‍ഹാസനും

    രജനികാന്തും കമല്‍ഹാസനും

    ലാലേട്ടനെയും മമ്മൂക്കയെയും പോലെ തമിഴിന്റെ താരരാജാക്കന്മാരാണ് രജനികാന്തും കമല്‍ഹാസനും. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു ഇരുവരും രാഷ്ട്രീയത്തിലേക്ക് എത്തിയത്. നേര്‍ക്ക് നേര്‍ മത്സരിക്കുമ്പോഴും ഒരു കാര്യം വ്യക്തമാണ്...

    പണം അല്ല ലക്ഷ്യം

    പണം അല്ല ലക്ഷ്യം

    പലരും പണം വരാന്‍ പറ്റുന്നൊരു മികച്ച ബിസിനസായി രാഷ്ട്രീയത്തെ കാണുമ്പോള്‍ രജനികാന്തും കമല്‍ഹാസനും പണത്തിന് വേണ്ടി വന്നവരല്ലെന്ന് വ്യക്തമാണ്. ഇതിനാല്‍ തന്നെ അവര്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ തമിഴ് മക്കള്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വരില്ല.

    ഹരീഷ് കണാരന്റെ ചുമലിലേറി മുകേഷ് പുത്രൻ..(ടാഗ് ലൈൻ സത്യം തന്നെയാ ട്ടൊ) ശൈലന്റെ റിവ്യു!ഹരീഷ് കണാരന്റെ ചുമലിലേറി മുകേഷ് പുത്രൻ..(ടാഗ് ലൈൻ സത്യം തന്നെയാ ട്ടൊ) ശൈലന്റെ റിവ്യു!

    കളിയായും കാര്യമായും അയഞ്ഞും മുറുകിയും കളിയായും കാര്യമായും അയഞ്ഞും മുറുകിയും "കളി".. നോട്ട് ബാഡ്.. ശൈലന്റെ റിവ്യൂ!

    മോഹന്‍ലാല്‍ പാടിയാല്‍ മമ്മൂട്ടിയും പാടും! ഡാന്‍സ് അല്ല പാട്ട് പാടിയും ഇക്കയെ തോല്‍പ്പിക്കാനാവില്ല!മോഹന്‍ലാല്‍ പാടിയാല്‍ മമ്മൂട്ടിയും പാടും! ഡാന്‍സ് അല്ല പാട്ട് പാടിയും ഇക്കയെ തോല്‍പ്പിക്കാനാവില്ല!

    English summary
    Mammootty and Mohanlal becoming political leaders in Kerala?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X