For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരരാജാക്കന്‍മാരുടെ പോരാട്ടം വീണ്ടും, നീരാളിയും അബ്രഹാമും റംസാന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍?

  |

  മോഹന്‍ലാലും മമ്മൂട്ടിയും എന്നൊക്കെ ഒരുമിച്ച് തിയേറ്ററുകളിലേക്കെത്തിയിട്ടുണ്ടോ അന്നൊക്കെ ബോക്‌സോഫീസില്‍ പൊടി പറന്നിട്ടുമുണ്ട്. ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നൊരു കാര്യം കൂടിയാണിത്. മലയാള സിനിമയുടെ നെടുംതൂണെന്ന് വിശേഷിപ്പിക്കുന്ന താരരാജാക്കന്‍മാര്‍ അടുത്തിടെയായി ഉത്സവസീസണുകളില്‍പ്പോലും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നില്ല പരാതി രൂക്ഷമായിരുന്നു. എന്നാല്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഇരുവരും ഒരുമിച്ചെത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  'നീരാളി'മോഹന്‍ലാലിന് വേണ്ടി മാത്രം തയ്യാറാക്കിയത്,അദ്ദേഹത്തിന്റെ പിന്തുണയാണ് സിനിമയെ നയിച്ചത്!

  പോയവര്‍ഷത്തില്‍ വിരലിലെണ്ണാവുന്ന സിനിമകളുമായാണ് ഇരുവരും എത്തിയത്. ഇവയില്‍ ചുരുക്കം ചില ചിത്രങ്ങളേ വിജയം കണ്ടുള്ളൂ. മമ്മൂട്ടിയെ സംബന്ധിച്ച് അത്ര നല്ലൊരു വര്‍ഷമായിരുന്നില്ല കഴിഞ്ഞു പോയത്. മുന്തിരിവള്ളികളും ജിമ്മിക്കി കമ്മലും മോഹന്‍ലാലിന് ചെറിയ ആശ്വാസം നല്‍കിയിട്ടുണ്ട്. എന്നാല്‍ വീഴ്ചയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മുന്നേറാനാണ് ഇരുവരും തീരുമാനിച്ചിട്ടുള്ളത്. വാക്കിലല്ല പ്രവര്‍ത്തിയിലൂടെയാണ് ഇത് വ്യക്തമാവുന്നത്. ഈ വര്‍ഷം ഇതിനോടകം തന്നെ മമ്മൂട്ടിയുടെ രണ്ട് സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മോഹന്‍ലാല്‍ ആദ്യ റിലീസിനുള്ള തയ്യാറെടുപ്പിലാണ്. ഇക്കാര്യത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കുഞ്ഞാലി മരക്കാര്‍ മോഹന്‍ലാല്‍ അന്നൊഴിവാക്കിയതാണ്, കാരണം സംവിധായകന്‍, ജയരാജിന്‍റെ വെളിപ്പെടുത്തല്‍!

  മോഹന്‍ലാലും മമ്മൂട്ടിയും

  മോഹന്‍ലാലും മമ്മൂട്ടിയും

  മലയാള സിനിമയുടെ ഇതിഹാസ താരങ്ങള്‍. പരസ്പര പൂരകങ്ങളായ ഇവരെ മാറ്റി നിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ആലോചിക്കാനെ കഴിയില്ലെന്ന് മുന്‍നിര സംവിധായകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറുന്നത്. ഇവരുടെ സിനിമകളിലും അത് പ്രകടമാണ്. മാമാങ്കവും കായംകുളം കൊച്ചുണ്ണിയും മംഗലാപുരത്ത് വെച്ച് ചിത്രീകരിക്കുന്നതിനിടയില്‍ ഇരുവരും ഒരു ഹോട്ടലിലായിരുന്നു താമസിച്ചത്. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ബോക്‌സോഫീസ് പോരാട്ടം തുടങ്ങുന്നു

  ബോക്‌സോഫീസ് പോരാട്ടം തുടങ്ങുന്നു

  മുന്‍പ് നിരവധി തവണ ഇരുവരും ചിത്രങ്ങളുമായി ഏറ്റുമുട്ടിയിരുന്നു. അവധിക്കാലത്തും ഉത്സവ സീസണുകളിലുമെല്ലാം ഇത് പ്രകടമായിരുന്നു. ഇത്തവണത്തെ വിഷുവിന് ഇരുവരും ഒരുമിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ കണക്കുകൂട്ടിയത്. എന്നാല്‍ നിരാശയായിരുന്നു ഫലം. എന്നാല്‍ അടത്ത് തന്നെ ഇരുവരും ഒരുമിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  റംസാന്‍ ചിത്രങ്ങളുമായി ഒരുമിച്ചെത്തുമോ?

  റംസാന്‍ ചിത്രങ്ങളുമായി ഒരുമിച്ചെത്തുമോ?

  മോഹന്‍ലാലിന്റെതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് നീരാളി. സിനിമ ജൂണ്‍ 14 ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. നീരാളിയുടെ അതേ സമയത്ത് തന്നെ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളും എത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

  അബ്രഹാമിന്‍രെ സന്തതികള്‍

  അബ്രഹാമിന്‍രെ സന്തതികള്‍

  ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുകയാണ് ഈ ചിത്രത്തിലൂടെ. ഡെറിക് അബ്രഹാം എന്ന പോലീസുദ്യോഗസ്ഥനായാണ് അദ്ദേഹം ഇത്തവണ ത്തെുന്നത്. കുറ്റാന്വേഷണ കഥ പറയുന്ന ചിത്രത്തില്‍ കനിഹയാണ് നായികയായി എത്തുന്നത്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് ഇതിനോടകം തന്നെ സൂര്യ ടിവി സ്വന്തമാക്കിയിട്ടുണ്ട്.

  നീരാളിയുമായി മോഹന്‍ലാല്‍

  നീരാളിയുമായി മോഹന്‍ലാല്‍

  വില്ലന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് നീരാളി. ആദിയിലെ അതിഥി വേഷത്തെ മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ ആദ്യ റിലീസായിരിക്കും ഇത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒടിയന്റെ ചിത്രീകരണത്തിനിടയിലെ ഇടവേളയിലാണ് മോഹന്‍ലാല്‍ നീരാളി പൂര്‍ത്തിയാക്കിയത്. സര്‍പ്രൈസായാണ് ഈ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ചിത്രീകരണവും പൂര്‍ത്തിയാക്കിയിരുന്നു.

  ആരാധകരുടെ ആധി

  ആരാധകരുടെ ആധി

  മോഹന്‍ലാലും മമ്മൂട്ടിയും നാളുകള്‍ക്ക് ശേഷം തിയേറ്ററുകളില്‍ പോരാടാനെത്തുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നറിയാതെ കണ്‍ഫ്യൂഷനിലാവുകയാണ് സിനിമാപ്രേമികള്‍. ഇരു ചിത്രങ്ങളും വ്യത്യസ്തമാണ്. മേക്കിങ്ങിലായാലും അവതരണത്തിലായാലും വ്യത്യസ്തത പുലര്‍ത്തുന്ന സിനിമകളാണ് രണ്ടുമെന്ന് നേരത്തെ തന്നെ സിനിമാപ്രേമികള്‍ ഉറപ്പിച്ചുകഴിഞ്ഞതാണ്.

  English summary
  Mammootty and Mohanlal film release on same time?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X