»   » മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പുതിയ സെല്‍ഫി വൈറലാകുന്നു, അതിനൊരു കാരണമുണ്ട്.. എന്ത് ?

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പുതിയ സെല്‍ഫി വൈറലാകുന്നു, അതിനൊരു കാരണമുണ്ട്.. എന്ത് ?

By: Rohini
Subscribe to Filmibeat Malayalam

അതാണ് മലയാളത്തിന്റെ സൂപ്പര്‍താരങ്ങളെ മറ്റ് ഇന്റസ്ട്രികളിലെ സൂപ്പര്‍താരങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്.. ഈ ശക്തമായ സൗഹൃദം... തമിഴിലും തെലുങ്കിലും ഹിന്ദിയലുമൊക്കെയുണ്ട് താരയുദ്ധങ്ങള്‍. അവിടെയൊക്കെ ആരാധകര്‍ തമ്മില്‍ താരങ്ങളുടെ പേര് പറഞ്ഞ് തല്ലുകൂടുമ്പോള്‍ ചെറുതായൊരു ശത്രുത താരങ്ങള്‍ക്കിടയിലും മുളപൊട്ടിയിട്ടുണ്ട്.. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല.. ആരാധകര്‍ എത്രത്തോളം ശക്തമായി തല്ലുകൂടുന്നുവോ അത്രത്തോളം ശക്തിയോടെ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദം വളരും.

മമ്മൂട്ടി മോഹന്‍ലാലിന്റെ മുഖത്ത് ആഞ്ഞടിച്ചു, ആശ്വസിപ്പിക്കാന്‍ വന്ന മമ്മൂട്ടിയോട് ലാല്‍ പറഞ്ഞത്

ആ സൗഹൃദത്തിന്റെ ശക്തി വീണ്ടും അറിയിച്ചുകൊണ്ടുള്ള സെല്‍ഫി ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് നിന്നെടുത്ത ഈ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ മറ്റൊരു കാരണം കൂടെയുണ്ട്. ഈ സെല്‍ഫി ചിത്രങ്ങള്‍ ഏകദേശം ഒരേ സമയത്താണ് ലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. 'വിത്ത് ലാല്‍' എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയും, 'വിത്ത് മമ്മൂക്ക' എന്ന ക്യാപ്ഷനോടെ മോഹന്‍ലാലും ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത് ആരാധകര്‍ക്ക് കൗതുകമായി.

mammootty-mohanlal-selfie

ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു സെല്‍ഫി എന്ന് മാത്രമാണ് ആരാധകര്‍ക്ക് അറിയാത്തത്.. മറ്റൊന്നുമല്ല, എല്ലാ റംസാനും മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോകാറുണ്ട്. കുടുംബത്തോടൊപ്പം അല്‍പം സമയം ചെലവഴിയ്ക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ അതിന് സാധിച്ചിരുന്നില്ല. കൊച്ചുമകള്‍ക്കൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ റംസാന്‍. കുടുംബ സുഹൃത്തിനൊപ്പം ദുബായിലാണ് മോഹന്‍ലാല്‍ ഇത്തവണത്തെ റംസാന്‍ ആഘോഷിച്ചത്. കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷം മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ എടുത്തതാണത്രെ ഈ ചിത്രം.

English summary
Mammootty , Mohanlal selfie goes Viral on facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam