»   » മമ്മൂട്ടിയുടെ പുതിയ നിയമം വൈകിയത് നയന്‍താര കാരണമോ?

മമ്മൂട്ടിയുടെ പുതിയ നിയമം വൈകിയത് നയന്‍താര കാരണമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നയന്‍സ് ഒന്നിക്കുന്ന പുതിയ നിയമം. ചിത്രം ഡിസംബറില്‍ ചാര്‍ലിയ്‌ക്കൊപ്പം റിലീസ് ചെയ്യുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഫെബ്രുവരി അഞ്ചിനാണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടും റിലീസ് ഇത്രയും നീണ്ടത് നയന്‍താര കാരണമാണെന്ന് ഇപ്പോള്‍ കേള്‍ക്കുന്നത്. നയന്‍താരയാണ് ചിത്രത്തിന് വേണ്ടി ഡബ് ചെയ്യുന്നത്. ഡബ്ബിങില്‍ പെര്‍ഫക്ഷന്‍ കിട്ടാന്‍ താമസിച്ചത് ചിത്രത്തിന്റെ റിലീസിങിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ താരത്തിന് തമിഴിലെ മറ്റ് തിരക്കുകളുമാണ് റിലീസ് നീണ്ട് പോകാന്‍ കാരണമെന്നും പറയുന്നു. തുടര്‍ന്ന് വായിക്കൂ..


എകെ സാജന്റെ പുതിയ നിയമം വൈകിയത് നയന്‍താര കാരണമോ?

അഡ്വക്കറ്റ് ലൂയി പോത്തനും ഭാര്യയും കഥക്കളി ആര്‍ട്ടിസ്റ്റായ വാസുകിയുടെ ഇന്റര്‍കാസ്റ്റ് മാര്യേജും മറ്റ് നിയമ വശങ്ങളുമാണ് ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നത്.


എകെ സാജന്റെ പുതിയ നിയമം വൈകിയത് നയന്‍താര കാരണമോ?

ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പുതിയ നിയമം. ചിത്രത്തിലെ കഥാപാത്രങ്ങളായ അഡ്വക്കറ്റ് ലൂയിസ് പോത്തനും കഥക്കളി ആര്‍ട്ടിസ്റ്റ് വാസുകിയെയും അവതരിപ്പിക്കാന്‍ മമ്മൂട്ടിയ്ക്കും നയന്‍താരയ്ക്കും മാത്രമേ കഴിയുകയുള്ളുവെന്നാണ് സംവിധായകന്‍ എകെ സാജന്‍ പറയുന്നത്.


എകെ സാജന്റെ പുതിയ നിയമം വൈകിയത് നയന്‍താര കാരണമോ?

തിരക്കഥകൃത്തായിരുന്ന എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതിയ നിയമം.


എകെ സാജന്റെ പുതിയ നിയമം വൈകിയത് നയന്‍താര കാരണമോ?

തമിഴിലെ മറ്റ് തിരക്കുകള്‍ മാറ്റി വച്ചാണ് നയന്‍സ് പുതിയ നിയമത്തില്‍ അഭിനയിച്ചത്. ചിത്രവും അതിലെ വാസുകി എന്ന കഥപാത്രത്തിന്റെ പ്രാധാന്യവും മനസിലാക്കിയാണത്രേ താരം ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറയത്.


എകെ സാജന്റെ പുതിയ നിയമം വൈകിയത് നയന്‍താര കാരണമോ?

ഫെബ്രുവരി അഞ്ചിനാണ് ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.


English summary
Mammootty Nayantara Puthiya niyamam released on february.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam