»   » നയന്‍താര കൈ നീട്ടി, പക്ഷെ മെഗാസ്റ്റാര്‍ കൈ കൊടുത്തില്ല; ജാഡയാണോ?

നയന്‍താര കൈ നീട്ടി, പക്ഷെ മെഗാസ്റ്റാര്‍ കൈ കൊടുത്തില്ല; ജാഡയാണോ?

By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയും മമ്മൂട്ടിയും ഒന്നിച്ച് നാല് ചിത്രങ്ങളില്‍ അഭിനയിച്ചു. നാലും മോശമല്ലാത്ത വിജയം നേടിയ ചിത്രങ്ങളാണ്. അതോടെ രണ്ടു പേരും തമ്മില്‍ നല്ല സൗഹൃദത്തില്‍ ആവുകയും ചെയ്തു. ഇന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയര്‍ പുരസ്‌കാര നിശയില്‍ ഒരു സംഭവം ഉണ്ടായി

ഫിലിം ഫെയര്‍ അവാര്‍ ചടങ്ങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെയാണ് നയന്‍താര വന്നത്. മമ്മൂട്ടിയെ കണ്ടതും ഒരു ഷേക്ക് ഹാന്റിനായി കൈ നീട്ടി. കണ്ട ഭാവം നടിക്കാതെ ഇരുന്ന മമ്മൂട്ടി പിന്നീട് കൈ കൂപ്പി. അപ്പോഴും മുഖത്ത് വിടാത്ത ഗൗരവ ഭാവമായിരുന്നു. വിഷമത്തോടെ നയന്‍ അവിടെ തന്നെ നിന്നു. പിന്നെ ചിരിച്ചുകൊണ്ട് മമ്മൂട്ടി കൈ കൊടുത്തു.

മമ്മൂട്ടി എന്ന വ്യക്തിയെ ശരിക്കറിയാവുന്ന ആളാണ് നയന്‍താര. അതുകൊണ്ടാണ് നയന്‍ മമ്മൂട്ടിയുടെ ഷേക്ക് ഹാന്റിന് വേണ്ടി അവിടെ തന്നെ കാത്തു നിന്നത് എന്ന് ആരാധകര്‍ പറയുന്നു. ചിത്രം കാണാം
ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്

നയന്‍താര കൈ നീട്ടി, പക്ഷെ മെഗാസ്റ്റാര്‍ കൈ കൊടുത്തില്ല; ജാഡയാണോ?

ഇതാണ് മമ്മൂട്ടിയ്ക്ക് നേരെ നയന്‍ കൈ നീട്ടുന്ന ചിത്രം. ഗൗരവ ഭാവം വിടാതെ മമ്മൂട്ടി കൈ കൂപ്പുന്നത് കാണാം. സമീപം റസൂല്‍പൂക്കുട്ടിയിരിയ്ക്കുന്നു.

നയന്‍താര കൈ നീട്ടി, പക്ഷെ മെഗാസ്റ്റാര്‍ കൈ കൊടുത്തില്ല; ജാഡയാണോ?

പിന്നെ കൈ കൊടുത്തെങ്കിലും മമ്മൂട്ടിയുടെ മുഖത്ത് ഇത്തിരി ഗൗരവ ഭാവമുണ്ടോ. നിവിന്‍ പോളി, റസൂല്‍ പൂക്കുട്ടി, സലിം അഹമ്മദ് എന്നിവരെ ചിത്രത്തില്‍ കാണാം

നയന്‍താര കൈ നീട്ടി, പക്ഷെ മെഗാസ്റ്റാര്‍ കൈ കൊടുത്തില്ല; ജാഡയാണോ?

തസ്‌കരവീരന്‍, രാപ്പകല്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളിലാണ് നയന്‍താരയും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചത്.

നയന്‍താര കൈ നീട്ടി, പക്ഷെ മെഗാസ്റ്റാര്‍ കൈ കൊടുത്തില്ല; ജാഡയാണോ?

ഇരുവരും ഒന്നിച്ച ഏറ്റവും ഒടുവിലത്തെ ചിത്രമാണ് പുതിയ നിയമം. മലയാളത്തില്‍ അധികം അഭിനയിക്കാത്ത നയന്‍, മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രമായതുകൊണ്ടും തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടുമാണ് തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്തത്.

English summary
Mammootty - Nayanthara Filmfare Shake Hand Photo
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam