ബിലാൽ എത്താൻ വൈകും, മമ്മൂട്ടിയുടെ പുതിയ ലുക്ക് അമൽ നീരദിന്റെ പുതിയ ചിത്രത്തിലേത്

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിലാലിന് വേണ്ടിയുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നീണ്ടു പോകുകയാണ്. രണ്ട് വർഷം മുൻപ് പ്രഖ്യാപിച്ച ബിലാലിന്റെ ചിത്രീകരണത്തിനെ കുറിച്ച് ഇനിയും കൃത്യമായ വ്യക്തത വന്നിട്ടില്ല. ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. എന്നാൽ ബിലാലിന്റെ ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

എന്നാൽ ബിലാലിനെ പ്രതീക്ഷിച്ചിരിക്കുന്ന ആരാധകർക്ക് മറ്റൊരു ചിത്രവുമായി മമ്മൂട്ടിയും അമൽ നീരദും എത്തുകയാണ്. പ്രമുഖ ഓൺലൈൻ മാധ്യമമായ ദ് ക്യൂ ആണ് പുതിയ ചിത്രത്തിനെ കുറിച്ചുള്ള വിവരം പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ തന്നെ ബിലാലിന് മുൻപ് എത്തുന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രത്തിന കുറിച്ച് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരം പുറത്തു വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ഉദ്ധരിച്ച് ദ് ക്യൂ തന്നെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബിലാലിന് മുൻപ് മറ്റൊരു ചിത്രം

ബിലാലിന് മുൻപ് മറ്റൊരു ചിത്രത്തിലൂടെ മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്നു എന്നുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ അതിനെ തള്ളി സംവിധായകൻ തന്നെ രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിത പുതിയ ചിത്രം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. നടൻ സൗബിനാണ് താൻ ഉൾപ്പെടുന്ന പുതിയ ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ചെയ്യുന്ന 'മ്യാവൂ' ചെയ്ത് കഴിഞ്ഞ് ഉടന്‍ തന്നെ അമല്‍ നീരദിന്റെ ചിത്രത്തിലാണ് ജോയിന്‍ ചെയ്യുന്നത്. മമ്മൂട്ടി ചിത്രമാണ്, 'ബിലാല്‍' അല്ല എന്നുമാണ് നടൻ ചിത്രത്തിനെ കുറിച്ച് പറഞ്ഞത്.

മമ്മൂട്ടിയുടെ  പുതിയ ഗെറ്റപ്പ്

ഇപ്പോഴിത പുതിയ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരം പുറത്തു വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് അമൽ നീരദിൻറെ ചിത്രത്തിന് വേണ്ടിയാണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ജനുവരി 20ന് പുതിയ അമല്‍ നീരദ് ചിത്രം തുടങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ബിലാല്‍ ആയിരിക്കില്ല ഈ സിനിമയെന്നും സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരം ചിത്രീകരണത്തോടനുബന്ധിച്ച് പുറത്തുവിടും. പൂര്‍ണമായും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ബിലാൽ ചിത്രീകരണം

കൊവിഡ് പശ്ചാത്തലത്തിൽ ബിലാലിന്റെ ചിത്രീകരണം വീണ്ടും നീട്ടി വെച്ചിരിക്കികയാണ്. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ചിത്രീകരിക്കേണ്ടതിനാലാണ് ബിലാല്‍ മാറ്റിവച്ചിരിക്കുന്നത്. അമല്‍നീരദ് പ്രൊഡക്ഷന്‍സാണ് പുതിയ മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വരത്തന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ്. മമ്മൂട്ടിയുടെ നീണ്ട മുടിയും താടിയും ഈ ചിത്രത്തിലെ കഥാപാത്രത്തിനായാണ്. അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ചിത്രം ആരാധകര്‍ക്കിടയിലും പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ബിഗ് ബിയിലെ കഥാപാത്രത്തിന് ശേഷം മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് സൂചന. ആക്ഷൻ ചിത്രമായിരിക്കുമെന്നും സൂചനയുണ്ട്.

താരങ്ങൾ

ചിത്രത്തിനെ കുറിച്ചോ താരങ്ങളെ കുറിച്ചോയുള്ള മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഔദ്യാഗിക പ്രഖ്യാപനത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
2000 ൽ പുറത്തിറങ്ങിയ ബിഗ് ബിയിലെ ഭൂരിഭാഗം താരങ്ങളും ബിലാലിൽ അണിനിരക്കുന്നുണ്ട്. മനോജ് കെ ജയൻ, ലെന, ബാല, മംമ്ത മോഹൻദാസ് തുടങ്ങിയവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ തന്നെയാണ് രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്നത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗോപി സുന്ദർ ആണ് ബിലാലിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കുന്നത്.

Recommended Video

ബിലാൽ' അല്ല, അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു | FilmiBeat Malayalam

ചിത്രം, കടപ്പാട് ,മമ്മൂട്ടി ഫാൻസ് പേജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X