»   » വിജയ് ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം തിരക്ക് മാത്രമല്ല?

വിജയ് ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം തിരക്ക് മാത്രമല്ല?

Posted By:
Subscribe to Filmibeat Malayalam

ഇളയ ദളപതി വിജയും മോഹന്‍ലാലും ഒന്നിച്ച ജില്ല എന്ന ചിത്രത്തില്‍ തമിഴ്‌നാട്ടുകാര്‍ക്കെന്ന പോലെ മലയാളികള്‍ക്കും പ്രതീക്ഷ ഏറെയായിരുന്നു. എന്നാല്‍ ചിത്രം വേണ്ട രീതിയില്‍ ഇവിടെ ശ്രിദ്ധിക്കപ്പെട്ടില്ല. മോഹന്‍ലാല്‍ അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്തതുകൊണ്ടാണ് കേരളത്തില്‍ ജില്ല പരാജയപ്പെട്ടതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടി ഇല്ല, അതെന്താ?

എന്ത് തന്നെയായാലും മോഹന്‍ലാലും ഇളയദളപതിയും ഒന്നിച്ചതിന് ശേഷം ആരാധകര്‍ക്ക് മറ്റൊരു ആഗ്രഹം ബാക്കിയായി. മമ്മൂട്ടി - വിജയ് കൂട്ടുകെട്ടില്‍ ഒരു ചിത്രം, പല കിവദന്തികള്‍ക്കും ഒടുവില്‍ ഇരുവരും ഒന്നിക്കുന്നതായി വാര്‍ത്ത വന്നു. വാഹിനി സ്റ്റുഡിയോ നിര്‍മിയ്ക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് കേട്ടത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തില്‍ നിന്നും മമ്മൂട്ടി പിന്മാറി എന്ന്.

വിജയ് ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം തിരക്ക് മാത്രമല്ല?

വിജയ് ചിത്രത്തിന്റെ കഥ കേട്ട മമ്മൂട്ടി അഭിനയിക്കാം എന്ന് സമ്മതം മൂളിയതായിരുന്നു അത്രെ. എന്നാല്‍ പെട്ടന്ന് മറ്റ് പല കാരണങ്ങളും പറഞ്ഞൊഴിഞ്ഞു.

വിജയ് ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം തിരക്ക് മാത്രമല്ല?

മറ്റ് ചിത്രങ്ങളുമായി തിരക്കിലായതിനാലാണ് മമ്മൂട്ടി പിന്മാറിയെന്നാണ് മെഗാസ്റ്റാറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

വിജയ് ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം തിരക്ക് മാത്രമല്ല?

എന്നാല്‍ തിരക്കുകാരണമല്ല മമ്മൂട്ടി പിന്മാറിയതത്രെ. ചിത്രത്തില്‍ അല്പം നെഗറ്റീവ് ടെച്ചുള്ള വേഷമാണ് മമ്മൂട്ടിയ്ക്ക്. ജില്ല പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ ചിത്രവും പരാജയമാവും എന്ന മുന്‍വിധി ഉള്ളതുകൊണ്ടാണത്രെ ചിത്രം ഉപേക്ഷിച്ചത്.

വിജയ് ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം തിരക്ക് മാത്രമല്ല?

മാത്രമല്ല, മലയാളത്തിലെ നടന്മാര്‍ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ച് നായകന്മാരുടെ തല്ലുകൊള്ളുന്നതിനോട് മമ്മൂട്ടിയ്ക്ക് താത്പര്യമില്ലത്രെ. വിക്രമിന്റെ ഐ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്ക് ഓഫറ് വന്നപ്പോള്‍ മമ്മൂട്ടി സുരേഷ് ഗോപിയെ വിളിച്ച് ഇക്കാര്യം പറയുകയും ചെയ്തു. അത് പ്രകാരം സംഘട്ടന രംഗങ്ങളില്‍ നിന്നെല്ലാം മെയിന്‍ വില്ലനായ സുരേഷ് ഗോപിയെ മാറ്റിയിരുന്നു.

വിജയ് ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം തിരക്ക് മാത്രമല്ല?

എന്തായാലും മമ്മൂട്ടി പിന്മാറിയ സാഹചര്യത്തില്‍ വിജയ്ക്ക് മറ്റൊരു വില്ലനെ കണ്ടെത്തിയിട്ടുണ്ട്. ലിംഗ, താണ്ഡവം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജഗപതി ബാബു!. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക

English summary
Mammootty not to play villain in Vijay's next?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam