നായികയായി അഭിനയിച്ച തന്നെ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചു; ഞെട്ടി എന്ന് സറീന
ബാലതാരമായി വന്ന നടി പിന്നീട് അതേ നടന്റെ നായികയായും അമ്മയായും അഭിനയിച്ചത് നമ്മള്‍ കണ്ടതാണ്. മീന തന്നെ ഏറ്റവും വലിയ ഉദാഹരണം. ബാലതാരമായി എത്തിയ മീന പിന്നീട് മമ്മൂട്ടിയുടെ ബെസ്റ്റ് പെയറായി. അതേ മീന ബാല്യകാല സഖി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഉമ്മയായി അഭിനയിച്ചു.
എന്നാല്‍ മറ്റൊരു നടിയെ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചിരുന്നു. ആ കോള്‍ തന്നെ ഞെട്ടിച്ചു എന്നാണ് താരം പറയുന്നത്. മറ്റാരുമല്ല സറീന വഹാബ് ആണ് ആ നടി. അനുഭവത്തെ കുറിച്ച് നടി പറയുന്നു.

നായികയായി അഭിനയിച്ച തന്നെ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചു; ഞെട്ടി എന്ന് സറീന
മദനോത്സവം എന്ന ചിത്രത്തിലൂടെയാണ് സറീന വഹാബ് മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് ചമരം, നായാട്ട്, സ്വത്ത്, പ്രതിഷ്ഠ, മിസ്റ്റര്‍ മൈക്കിള്‍ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി.

നായികയായി അഭിനയിച്ച തന്നെ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചു; ഞെട്ടി എന്ന് സറീന
എന്തിനോ പൂക്കുന്ന പൂക്കള്‍, വീട്, ശരവര്‍ഷം തുടങ്ങിയ ചിത്രങ്ങളില്‍ സറീന മമ്മൂട്ടിയ്‌ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്

നായികയായി അഭിനയിച്ച തന്നെ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചു; ഞെട്ടി എന്ന് സറീന
കമല്‍ ഹസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍, ശങ്കര്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരുടെ നായികയായി അഭിനയിച്ച സറീന വഹാബ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലെത്തിയത് അമ്മ വേഷങ്ങളിലൂടെയാണ്.

നായികയായി അഭിനയിച്ച തന്നെ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചു; ഞെട്ടി എന്ന് സറീന
2013 ല്‍ റിലീസ് ചെയ്ത ഒളിപ്പോര് എന്ന ചിത്രത്തിന് ശേഷം നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു താനെന്ന് സറീന പറയുന്നു. ഒരു സംവിധായകന്‍ വിളിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും എന്ന തീരുമാനത്തോടെയായിരുന്നത്രെ കാത്തിരുന്നത്.

നായികയായി അഭിനയിച്ച തന്നെ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചു; ഞെട്ടി എന്ന് സറീന
കാത്തിരിക്കുമ്പോഴാണ് വിളി വന്നത്. മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വേണ്ടിയായിരുന്നുവത്രെ. ഞാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് നോ പറഞ്ഞു. അത് ശരിക്കുമൊരു ഞെട്ടല്ലായിരുന്നു.

നായികയായി അഭിനയിച്ച തന്നെ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചു; ഞെട്ടി എന്ന് സറീന
ഏത് ഭാഷയില്‍ ആണെങ്കിലും അഭിനയിക്കുക എന്നതാണ് എന്റെ പാഷന്‍. ഇപ്പോള്‍ ഹിന്ദിയില്‍ രണ്ട് സിനിമകള്‍ റിലീസിന് തയ്യാറാകുന്നു.

നായികയായി അഭിനയിച്ച തന്നെ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചു; ഞെട്ടി എന്ന് സറീന
മുഖത്ത് ചായമിട്ട് അഭിനയിക്കുന്ന സമയത്ത് മരിക്കണമെന്ന് എന്റെ എന്നത്തെയും ആഗ്രഹമെന്നും സമീറ വഹാബ് പറഞ്ഞു

Click it and Unblock the Notifications