മമ്മൂട്ടിയുടെ നായികയ്ക്ക് മമ്മൂട്ടിയേക്കാളും പ്രതിഫലം?; തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ

തെലുങ്ക് സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ് നടി അനസൂയ ഭരദ്വാജ്. ടെലിവിഷൻ രം​ഗത്ത് നിന്നും സിനിമയിലേക്കെത്തിയ അനസൂയയുടെ കരിയർ​ ​ഗ്രാഫ് സിനിമാ ലോകത്തിന് പലപ്പോഴും കൗതുകമാണ്. പ്രായം കുറഞ്ഞ നായിക നടമാർ വന്ന് പോയിക്കൊണ്ടിരിക്കുന്ന തെലുങ്ക് സിനിമാ ഇൻഡ്സ്ട്രിയിൽ വിവാഹിതയും അമ്മയുമായ അനസൂയ തന്റെ സ്ഥാനം നേടിയെടുത്തു. സിനിമാ പശ്ചാത്തലമൊന്നുമില്ലാതെ വന്ന നടിക്ക് പക്ഷെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാനായി.

പലപ്പോഴും വിവാദത്തിലും അകപ്പെടാറുണ്ട്

അഭിപ്രായ വ്യത്യാസങ്ങൾ തുറന്ന് സംസാരിക്കുന്ന അനസൂയ പലപ്പോഴും വിവാദത്തിലും അകപ്പെടാറുണ്ട്. അർജുൻ റെഡി എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ വിജയ് ദേവരകൊണ്ട മാതൃത്വത്തെ അവഹേളിക്കുന്ന വാക്ക് പറഞ്ഞത് അനസൂയയെ പ്രകോപിപ്പിച്ചിരുന്നു.

നടനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് അനസൂയ രം​ഗത്ത് വരികയും ചെയ്തു. അടുത്തിടെ ലൈ​ഗർ എന്ന വിജയ് ദേവരകൊണ്ടയുടെ സിനിമ പരാജയപ്പെട്ടപ്പോഴും ഇക്കാര്യം അനസൂയ ചൂണ്ടിക്കാട്ടിയിരുന്നു. വിജയ് ദേവരകൊണ്ടയുടെ ആരാധകർ നടിക്കെതിരെ സൈബർ ആക്രമണവും അഴിച്ചു വിട്ടിരുന്നു. പുഷ്പ എന്നസിനിമയിൽ ശ്രദ്ധേയ വേഷമാണ് അനസൂയ ചെയ്തത്. അല്ലു അർജുൻ നായകൻ ആയെത്തിയ സിനിമ ആയിരുന്നു പുഷ്പ,

സിനിമയോടൊപ്പം തന്നെ ഈ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു

മലയാളത്തിൽ ഭീഷ്മ പർവം എന്ന സിനിമയിൽ നടൻ മമ്മൂട്ടിക്കൊപ്പം അനസൂയ അഭിനയിച്ചിട്ടുണ്ട്. ആലീസ് എന്ന കഥാപാത്രത്തെ ആണ് നടി സിനിമയിൽ അവതരിപ്പിച്ചത്. സിനിമയോടൊപ്പം തന്നെ ഈ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അനസൂയയുടെ പുതിയ സിനിമയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത തെലുങ്ക് സിനിമയിൽ ഒരു എയർ ഹോസ്റ്റസിന്റെ വേഷത്തിലാണ് അനസൂയ എത്തുന്നതെന്നാണ് വിവരം. ആറു ശത്രുക്കളെ നേരിടുന്ന എയർ ഹോസ്റ്റസിന്റെ കഥയാണത്രെ ഇത്.

 കോടികളാണ് അനസൂയയുടെ പ്രതിഫലം എന്നാണ് വിവരം

10 കോടി രൂപ സിനിമയ്ക്ക് നെറ്റ്ഫ്ലിക്സ് ഓഫർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ഡീലിന് സിനിമയുടെ നിർമാതാക്കൾ സമ്മതിച്ചോ എന്നറിയില്ല. കോടികളാണ് അനസൂയയുടെ പ്രതിഫലം എന്നാണ് വിവരം. മലയാളത്തിൽ മമ്മൂട്ടി വാങ്ങുന്ന പ്രതിഫലത്തേക്കാളധികം നടി വാങ്ങുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

പുതുമുഖ സംവിധായകരുടെ വ്യത്യസ്തമായ സിനിമകൾ

മലയാളത്തിൽ തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് നടൻ മമ്മൂട്ടി. പുതുമുഖ സംവിധായകരുടെ വ്യത്യസ്തമായ സിനിമകൾ തെരഞ്ഞെടുക്കുന്ന മമ്മൂട്ടി കരിയറിലെ ഏറ്റവും മികച്ച സമയത്താണുള്ളതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. റോഷാക്ക് ആണ് മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ സിനിമ.

സൈക്കോ ത്രില്ലർ സിനിമ ആയിരുന്നു റോഷാക്ക്. ബിന്ദു പണിക്കർ, ജ​ഗദീഷ്, ​ഗ്രേസ് ആന്റണി, ഷറഫുദീൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ.

 ജ്യോതിക ആണ് നായിക ആയിട്ടെത്തുന്നത്

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന സിനിമയിലും മമ്മൂട്ടി ആണ് നായകൻ. ചിത്രത്തിൽ ജ്യോതിക ആണ് നായിക ആയിട്ടെത്തുന്നത്. ഉണ്ട, പുഴു, തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ആയിരുന്നു 71 കാരനായ മമ്മൂട്ടി ചെയ്തത്. സൂപ്പർ സ്റ്റാർ സിനിമകൾക്ക് പകരം വ്യത്യസ്തമായ സിനിമകൾക്കാണ് മമ്മൂട്ടി ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നതെന്ന് ആരാധകർ പറയുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X