ഇത് പൊളിക്കും! കാത്തിരിപ്പിന് വിരാമമിട്ട് ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ എത്തുന്നു! കാണാം

By Midhun

Recommended Video

മമ്മൂക്കയുടെ ബിലാൽ ഈ വർഷം തന്നെ | filmibeat Malayalam

അമല്‍നീരദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു ബിഗ്ബി. ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗതത്തില്‍പ്പെടുന്നൊരു സിനിമയായിട്ടായിരുന്നു സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരുന്നത്. മമ്മൂക്ക ബിലാല്‍ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്.

ബിഗ്ബിയിലെ മമ്മൂക്കയുടെ ബിലാല്‍ എന്ന കഥാപാത്രം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. പഞ്ച് ഡയലോഗുകളിലും ആക്ഷന്‍ രംഗങ്ങളിലും മമ്മൂക്ക ഏറെ മികവ് പുലര്‍ത്തിയ ചിത്രം കൂടിയായിരുന്നു ബിഗ്ബി. ബിഗ് ബിക്ക് രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്ത സിനിമ പ്രേമികള്‍ക്ക് ഒന്നടങ്കം സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ബിഗ്ബി

ബിഗ്ബി

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് അമല്‍ നീരദ്. ബിഗ്ബി മുതല്‍ കംമ്രേഡ് ഇന്‍ അമേരിക്ക വരെയുളള അമലിന്റെ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റായി മാറിയിരുന്നു. സ്‌റ്റൈലിഷ് ലുക്കുകളിലെത്തുന്ന കഥാപാത്രങ്ങളും നായകന്റെ സ്ലോ മോഷന്‍ നടത്തവുമൊക്കെ അമല്‍ നീരദ് ചിത്രങ്ങളിലെ പതിവ് കാഴ്ചകളാണ്. ബിഗ് ബി എന്ന തന്റെ ആദ്യ ചിത്രവും ഇത്തരത്തിലായിരുന്നു അമല്‍ ഒരുക്കിയിരുന്നത്. മമ്മൂട്ടി ചെയ്ത ബിലാല്‍ എന്ന കഥാപാത്രത്തെ ആരാധകര്‍ നെഞ്ചിലേറ്റിയത് ഇക്കാരണത്താല്‍ ആയിരുന്നു. മമ്മൂട്ടിക്കൊപ്പം ബാല,മനോജ് കെ ജയന്‍, മംമ്താ മോഹന്‍ദാസ് തുടങ്ങിയ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രമായിരുന്നു ബിഗ്ബി.

ബിലാല്‍ ജോണ്‍ കുരിശിങ്കല്‍

ബിലാല്‍ ജോണ്‍ കുരിശിങ്കല്‍

മമ്മൂക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ബിഗ്ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ അറിയപ്പെടുന്നത്. ഭയവും സങ്കടവും ഒന്നുമില്ലാത്ത ഒരു കൂളായ കഥാപാത്രമായിരുന്നു ബിഗ് ബിയിലെ ബിലാല്‍. ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ ഫോര്‍ ബ്രദേഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരുന്നത്. അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതവും ഗോപീസുന്ദറിന്‌റെ ബാക്ഗ്രൗണ്ട് സ്‌കോറുമെല്ലാം തന്നെ ചിത്രത്തെ മറ്റൊരു ലെവലിലെത്തിച്ചിരുന്നു. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ തന്നെയായിരുന്നു മികച്ചുനിന്നത്.

ബിലാലിന്റെ രണ്ടാംവരവ്

ബിലാലിന്റെ രണ്ടാംവരവ്

ബിഗ്ബിയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ബിഗ്ബിയ്ക്ക് നല്‍കിയ അതേ സ്വീകാര്യത തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും ആരാധകര് നല്‍കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചൊരു ചിത്രമായിരിക്കും ഇത്തവണ ഉണ്ടാവുക എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആദ്യ ഭാഗത്തിലെ ചില കഥാപാത്രങ്ങള്‍ ബിഗ്ബിയുടെ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ടെന്നാണ് അറിയുന്നത്.

തരംഗമായ പ്രഖ്യാപനം

തരംഗമായ പ്രഖ്യാപനം

ബിഗ്ബിയുടെ പത്താം വാര്‍ഷികത്തിന് പിന്നാലെയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. അമല്‍ നീരദ് തന്റെ ഫേസ്ബുക്കില്‍ ബിലാലിന്റെ പോസ്റ്റര്‍ പങ്കുവെച്ചപ്പോഴായിരുന്നു എല്ലാവരും രണ്ടാം ഭാഗത്തെക്കുറിച്ച് അറിഞ്ഞിരുന്നത്. പ്രേക്ഷകരും ആരാധകരും എറ്റെടുത്തതോടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയായിരുന്നു. ആദ്യ ഭാഗം വളരെ ആഘോഷിക്കപ്പെട്ടിരുന്നെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഇത്രയുമധികം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയല്ലായെന്നാണ് അമല്‍നീരദ് അന്ന് പറഞ്ഞത്.

രണ്ടാം വരവിന്റെ പ്രസക്തി

രണ്ടാം വരവിന്റെ പ്രസക്തി

ആദ്യഭാഗം ആഘോഷിക്കപ്പെട്ടതുകൊണ്ട് മാത്രമല്ല ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതെന്നാണ് സംവിധായകന്‍ അന്നു പറഞ്ഞത്. വളരെ കൗതകമുളള ഒരു ആശയം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഇക്കാരണത്താലാണ് താന്‍ രണ്ടാം ഭാഗം ഒരുക്കുന്നതെന്നുമാണ് അമല്‍നീരദ് പറഞ്ഞത്. ചിത്രത്തിന്റെ വര്‍ക്കുകളിലാണ് ഉളളതെന്നും ചിത്രീകരണത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്നും അമല്‍നീരദ് പറഞ്ഞിരുന്നു.

ബിലാലിന്റെ ഷൂട്ടിംഗ് ഉടന്‍

ബിലാലിന്റെ ഷൂട്ടിംഗ് ഉടന്‍

ആരാധകരെ ആവേശത്തിലാഴ്ത്തി ബിലാലിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഫഹദ് ഫാസിലിനെ വെച്ചുളള ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞാലുടന്‍ അമല്‍ നീരദ് ബിലാല്‍ തുടങ്ങുമെന്നാണ് അറിയുന്നത്. തരംഗമായ ഒരു പോസ്റ്ററായിരുന്നു സംവിധായകന്‍ അന്ന് പുറത്തുവിട്ടിരുന്നത്. സിനിമാ ലോകവും പ്രേക്ഷകരുമടക്കം നിരവധി പേരായിരുന്നു പോസ്റ്റര്‍ സമൂഹാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X