ഗാനഗന്ധര്‍വ്വനു ശേഷം ബിലാല്‍? മെഗാസ്റ്റാര്‍ ചിത്രം ഉടന്‍ തുടങ്ങുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഈ വര്‍ഷം നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ ഈ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വിഷു റിലീസായുളള മധുരരാജയ്ക്കു ശേഷവും മെഗാസ്റ്റാര്‍ സിനിമകള്‍ എത്തുന്നുണ്ട്. മമ്മൂക്കയുടെ ബിലാലും ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രഖ്യാപനം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. തിയ്യേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് എല്ലാവരുടെയും ഇഷ്ട ചിത്രങ്ങളിലൊന്നായി ബിഗ്ബി മാറിയിരുന്നു. മമ്മൂക്കയുടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന കഥാപാത്രമാണ് ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍ ഉടനുണ്ടാവുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ബിലാലിന്റെ രണ്ടാം വരവ്

ബിലാലിന്റെ രണ്ടാം വരവ്

2007ലായിരുന്നു അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂക്കയുടെ ബിഗ്ബി പുറത്തിറങ്ങിയിരുന്നത്. അമലിന്റെ ആദ്യ സംവിധാന സംരഭം കൂടിയായിരുന്നു ഈ ചിത്രം. അന്ന് ഛായാഗ്രാഹകനായി ശ്രദ്ധ നേടിയ അമല്‍ നീരദിന്റെ വേറിട്ട മേക്കിങ്ങ് തന്നെയായിരുന്നു ബിഗ് ബിയില്‍ മുഖ്യ ആകര്‍ഷണായി മാറിയിരുന്നത്. മലയാളത്തില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലുളള മേക്കിങ്ങ് മികവോടെ സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കി. എന്നാല്‍ തിയ്യേറ്ററുകളില്‍ അത്രകണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം പിന്നീട് തരംഗമായി മാറുകയായിരുന്നു. മമ്മൂക്കയുടെ ബിലാല്‍ ആരാധകരുടെയെല്ലാം ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നായും മാറി.

തരംഗമായ പോസ്റ്റര്‍

തരംഗമായ പോസ്റ്റര്‍

ബിഗ് ബിക്ക് ആരുമൊരു രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അമല്‍ നീരദിന്റെ പ്രഖ്യാപനത്തോടെ എല്ലാവരിലും ആകാംക്ഷ വര്‍ധിക്കുകയായിരുന്നു. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്റര്‍ മുന്‍പ് തരംഗമായി മാറിയിരുന്നു. സിനിമാ ലോകവും ആരാധകരും ഉള്‍പ്പെടെ എല്ലാവരും പോസ്റ്റര്‍ പങ്കുവെച്ച് ചിത്രത്തിനായി കാത്തിരിക്കുന്നതായി അറിയിച്ചു. ബിഗ്ബിയേക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഒരു രണ്ടാം ഭാഗം തന്നെയാണ് ബിലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

സിനിമയുടെ തിരക്കഥ

സിനിമയുടെ തിരക്കഥ

മികച്ചൊരു കഥ ലഭിച്ചതു കാരണമാണ് ബിഗ്ബിക്ക് രണ്ടാം ഭാഗം ഒരുക്കാന്‍ തയ്യാറായതെന്ന് മുന്‍പ്‌
അമല്‍നീരദ് പറഞ്ഞിരുന്നു. സിനിമയുടെ തിരക്കഥ രചന പുരോഗമിക്കുകയാണെന്നും സ്‌ക്രിപ്റ്റില്‍ പൂര്‍ണമായും സംതൃപ്തി ലഭിച്ച ശേഷം മാത്രമേ ബിലാല്‍ തുടങ്ങുകയുളളൂവെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. മലയാളത്തിലെ ശ്രദ്ധേയ കഥാകൃത്തുകളിലൊരാളായ ഉണ്ണി ആറാണ് സിനിമയ്ക്ക് വേണ്ടി എഴുതുന്നത്.

ഗാനഗന്ധര്‍വ്വനു ശേഷം ബിലാല്‍

ഗാനഗന്ധര്‍വ്വനു ശേഷം ബിലാല്‍

അതേസമയം മമ്മൂക്കയുടെ ബിലാലിനെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വ്വനു ശേഷം ബിലാല്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിലാലിന്റ തിരക്കഥയ്ക്ക് അന്തിമ രൂപമായെന്നും അറിയുന്നു. എം പദ്മകുമാറിന്റെ മാമാങ്കം സെറ്റില്‍ അമല്‍ നീരദും സംഘവും ബിലാലുമായി ബന്ധപ്പെട്ടുളള ചര്‍ച്ചയ്ക്ക് മമ്മൂക്കയെ കാണാനായി എത്തിയിരുന്നു. ഷൂട്ടിംഗ് എന്ന് ആരംഭിക്കാമെന്നതും മറ്റ് പ്രൊഡക്ഷന്‍ കാര്യങ്ങളിലും ഏകദേശ ധാരണയായെന്നാണ് വിവരം.

സ്റ്റൈലിഷ് ലുക്കിലായിരിക്കും മമ്മൂക്ക

സ്റ്റൈലിഷ് ലുക്കിലായിരിക്കും മമ്മൂക്ക

പ്രായമുളള സ്റ്റൈലിഷ് ലുക്കിലായിരിക്കും ചിത്രത്തില്‍ മമ്മൂക്ക എത്തുകയെന്നും അറിയുന്നു. കൊച്ചിയിലായിരിക്കും സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടക്കുക. സിനിമയിലെ മറ്റു താരനിരയോ അണിയറപ്രവര്‍ത്തകരെ സംബന്ധിച്ചുളള വിവരങ്ങളോ പുറത്തുവന്നിരുന്നില്ല. ബിഗ്ബിയുടെ രണ്ടാം ഭാഗത്തില്‍ വമ്പന്‍ താരനിര തന്നെയായിരിക്കും അണിനിരക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X