മമ്മൂട്ടിയെന്ന കോളേജ് കുമാരന്‍ ദേ ഇങ്ങനെയായിരുന്നു; 1973 ലെ ഒരു ഫോട്ടോ
നാളെ, സെപ്റ്റംബര്‍ ഏഴിന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി 64 വയസ്സിലേക്ക് കടക്കുകയാണ്. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ലെന്ന് പറഞ്ഞത്, സിഐഡി മൂസയിലെ ജഗതി പറഞ്ഞതുപോലെ മമ്മൂട്ടി മാത്രം ഉദ്ദേശിച്ചാണ്.
ഇപ്പോള്‍ വിഷയം അതല്ല, മമ്മൂട്ടിയുടെ ഒരു ഫോട്ടോയാണ്. മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ 1973 ല്‍ എടുത്ത ഒരു ഫോട്ടോ. മമ്മൂട്ടി എന്ന കോളേജ് കുമാരന്റെ ഫോട്ടോ. മമ്മൂട്ടി തന്നെയാണ് ഈ ഫോട്ടോ ഇപ്പോള്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റിയിരിക്കുന്നത്.

സംവിധായകരായ ആഷിഖ് അബു, ജൂഡ് ആന്റണി ജോസഫ് ഉള്‍പ്പടെ ഒരു ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ ഫോട്ടോയ്ക്ക് ലൈക്കടിച്ചു കഴിഞ്ഞു. രസകരമായ കമന്റുകളും ചിത്രത്തിന് താഴെ കാണാം.
മമ്മൂക്ക് അന്നും ഇന്നും ഒരുപോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഒരുമാറ്റവുമില്ല മമ്മൂക്ക എന്ന സംവിധായകന്‍ ജൂഡ് ആന്റണി കമന്റിട്ടിരിയ്ക്കുന്നു. ദേ ദുല്‍ഖര്‍ സല്‍മാന്‍, മരണ മാസ്, കൊലമാസ് അങ്ങനെയൊക്കെ പോകുന്നു കമന്റുകള്‍


Click it and Unblock the Notifications