»   » മമ്മൂട്ടിയ്ക്ക് ഡാന്‍സ് അറിയില്ല എന്നാര് പറഞ്ഞു... നഗ്മയ്‌ക്കൊപ്പമുള്ള കിടിലന്‍ ഡാന്‍സ് കാണൂ

മമ്മൂട്ടിയ്ക്ക് ഡാന്‍സ് അറിയില്ല എന്നാര് പറഞ്ഞു... നഗ്മയ്‌ക്കൊപ്പമുള്ള കിടിലന്‍ ഡാന്‍സ് കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി ഫാന്‍സിനെ എന്നും നിരാശപ്പെടുത്തുന്നതും കളിയാക്കുന്നതും മമ്മൂട്ടിയ്ക്ക് ഡാന്‍സ് അറിയില്ലല്ലോ എന്ന് പറഞ്ഞാണ്. അഭിനയ കലയില്‍ സകലതും പയറ്റി തെളിഞ്ഞ മമ്മൂട്ടിയെ നായകനാക്കി തുറുപ്പുഗുലാന്‍ പോലൊരു ചിത്രത്തില്‍ ഡാന്‍സിന് പ്രാധാന്യം നല്‍കിയൊരു വേഷവും മമ്മൂട്ടി ചെയ്തു.

ഡാന്‍സ് കണ്ട് കളിയാക്കരുത്, എടുക്കുന്ന സ്റ്റെപ്പുകള്‍ ശരിയാണെന്ന് ഉറപ്പുണ്ട്: മമ്മൂട്ടി

നൃത്തം ചെയ്യുന്ന മമ്മൂട്ടി വെറും സങ്കല്‍പമാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. ഇനി അതിന് വച്ച വെള്ളം വാങ്ങിവച്ചേക്കൂ. മമ്മൂട്ടി ഡാന്‍സ് കളിയ്ക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

അല്പം പഴയ വീഡിയോയാണ്, ബോളിവുഡില്‍ നിന്ന്

ധര്‍മപുത്ര എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു പാട്ട് രംഗത്ത് മമ്മൂട്ടി നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തെന്നിന്ത്യന്‍ താരം നഗ്മയ്‌ക്കൊപ്പമാണ് മമ്മൂട്ടിയുടെ ഡാന്‍സ് പ്രകടനം.

മമ്മൂട്ടിയ്ക്ക് കൈ കുത്താന്‍ മാത്രമല്ല, ഇടിപ്പിളക്കാനും അറിയാം

ഒരു കൈ പിന്നില്‍ കെട്ടി, മറ്റേ കൈ ഒന്നു കുടഞ്ഞു കുത്തുന്ന ആക്ഷനാണ് മമ്മൂട്ടി ഡാന്‍സ് എന്ന് പറയുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്. എന്നാല്‍ ഈ ഗാന രംഗത്ത് ഇടിപ്പ് ആട്ടി ഒരു പ്രത്യേക സ്റ്റൈല്‍ സ്റ്റെപ്പ് മമ്മൂട്ടി പ്രയോഗിക്കുന്നുണ്ട്.

മമ്മൂട്ടി ഡാന്‍സ് ചെയ്ത ചിത്രങ്ങള്‍

തുറുപ്പ് ഗുലാന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഡാന്‍സ് ട്രോള്‍ ചെയ്തുകൊണ്ടുള്ള രംഗങ്ങളുണ്ടായിരുന്നു. പോക്കിരി രാജ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റെപ്പുകളും തരംഗമായി. മാനേ മധുരകരിമ്പേ എന്ന പാട്ടില്‍ മമ്മൂട്ടി വളരെ കഷ്ടപ്പെട്ട് നൃത്തം ചെയ്തത് കാണാമായിരുന്നു.

ഇതാണ് ധര്‍മപുത്രയിലെ മമ്മൂട്ടിയുടെ ഡാന്‍സ്

നഗ്മയ്‌ക്കൊപ്പം മമ്മൂട്ടി ഒരു 'വെറൈറ്റി സ്റ്റാലില്‍' നൃത്തം ചെയ്യുന്ന വീഡിയോ കാണാം

English summary
Mammootty's dance performance in a bollywood film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam