»   » 50കോടിയ്ക്ക് ആലോചിച്ച മമ്മൂട്ടിയുടെ കര്‍ണന്റെ ബജറ്റ് കൂട്ടി, 1000 കോടിയുടെ രണ്ടാമൂഴത്തിന് വെല്ലുവിളി

50കോടിയ്ക്ക് ആലോചിച്ച മമ്മൂട്ടിയുടെ കര്‍ണന്റെ ബജറ്റ് കൂട്ടി, 1000 കോടിയുടെ രണ്ടാമൂഴത്തിന് വെല്ലുവിളി

Posted By: Rohini
Subscribe to Filmibeat Malayalam

കോടികളുടെ കണക്കില്‍ ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍ മലയാളി സിനിമാ പ്രേമികള്‍. 35 കോടി ചെലവില്‍ നിര്‍മിച്ച വീരമാണ് മലയാളത്തില്‍ ഇതുവരെ റിലീസ് ചെയ്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം. അതിന് ശേഷം ഇതാ കൂടിക്കൂടി 1000 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന രണ്ടാമൂഴം വരെ എത്തിയിരിയ്ക്കുന്നു കാര്യങ്ങള്‍.

കര്‍ണ്ണനില്‍ നിന്ന് മമ്മൂട്ടി പിന്മാറി എന്ന വാര്‍ത്ത; തിരക്കഥാകൃത്ത് ശ്രീകുമാര്‍ പ്രതികരിയ്ക്കുന്നു


മോഹന്‍ലാലിന്റെ രണ്ടാമൂഴം 1000 കോടി ബജറ്റില്‍ നിര്‍മിയ്ക്കുന്ന പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ കര്‍ണ്ണന്റെ ബജറ്റും കൂട്ടിയതായി വാര്‍ത്തകള്‍. രണ്ട് പതിറ്റാണ്ട് കാലം സമയമെടുത്ത് പി സി ശ്രീകുമാര്‍ തിരക്കഥ എഴുതി മധുപാല്‍ നിര്‍മിയ്ക്കുന്ന കര്‍ണന്റെ ബജറ്റ് പുതിയ സാഹചര്യത്തില്‍ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്.


അമ്പത് കോടിയില്‍ നിന്ന്

ചിത്രം അമ്പത് കോടി ചെലവില്‍ നിര്‍മിയ്ക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിയരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ചിത്രം വമ്പന്‍ ബജറ്റിലേക്ക് മാറുകയാണത്രെ. നൂറോ ഇരുനൂറോ കോടി ബജറ്റില്‍ ഈ പ്രൊജക്ട് വളര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


കുരുക്ഷേത്ര യുദ്ധം

കുരുക്ഷേത്രയുദ്ധവും കര്‍ണന്റെ വീരമരണവും തന്നെയായിരിക്കും ഈ സിനിമയുടെ ഹൈലൈറ്റ്. മമ്മൂട്ടിയുടെ ആയോധനമുറകളുടെ ഗംഭീര ആവിഷ്‌കാരം ഉണ്ടാകും. ഷാജി കൈലാസിനെപ്പോലെയുള്ള വലിയ സംവിധായകര്‍ പോലും മോഹിച്ച തിരക്കഥയാണിത്.


രണ്ടാമൂഴത്തിന് വെല്ലിവിളി

1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തിന് ഈ പ്രൊജക്ട് വെല്ലുവിളിയുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടും മഹാഭാരതമായതിനാല്‍ ഉണ്ടായേക്കാവുന്ന താതമ്യപ്പെടുത്തല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സമ്മര്‍ദ്ദമേറ്റും.


പൃഥ്വിയുടെ കര്‍ണന്‍

അതേ സമയം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമലും കര്‍ണന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കുന്നുണ്ട്. രണ്ടാമൂഴത്തിന്റെ പ്രഖ്യാപനം ഈ കര്‍ണനും വെല്ലുവിളി ഉയര്‍ത്തിയിരിയ്ക്കുകയാണ്. വിമല്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ബജറ്റ് 350 കോടിയാണെന്നാണ് വാര്‍ത്തകള്‍.

English summary
Mammootty's Karnan hikes the budget

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam