twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ വേദന മോഹന്‍ലാലിന് തിരിച്ചടിയായോ? രണ്ടാമൂഴം ത്രിശങ്കുവിലായതിന് പിന്നിലെ കാരണം? കാണൂ!

    |

    കേരളപ്പിറവി ദിനത്തില്‍ പ്രിയദര്‍ശന്‍ തന്റെ പുതിയ ചിത്രമായ കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചപ്പോഴാണ് അതേ പേരില്‍ സിനിമ ഇറക്കുന്നതിനെക്കുറിച്ച് സന്തോഷ് ശിവനും ഷാജി നടേശനും വ്യക്തമാക്കിയത്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ചായിരുന്നു ഇവരും പറഞ്ഞത്. നിശ്ചിത സമയത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്നും അന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഒരേ പശ്ചാത്തലത്തിലുള്ള കഥയുമായി സൂപ്പര്‍ താരങ്ങള്‍ എത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളായിരുന്നു ആ സമയത്ത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുകയാണെന്നും സന്തോഷ് ശിവനെ ഇക്കാര്യം വ്യക്തമായി അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുഞ്ഞാലി മരക്കാരായിരുന്നു അന്ന് വാര്‍ത്തയില്‍ നിറഞ്ഞുനിന്നതെങ്കില്‍ ഇന്നിപ്പോള്‍ രണ്ടാമൂഴമാണ് വിവാദമായി മാറിയത്.

    ഏട്ടന് ബ്ലോക്ക് ബസ്റ്ററുമായി അച്ചായന്‍! റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍ഏട്ടന് ബ്ലോക്ക് ബസ്റ്ററുമായി അച്ചായന്‍! റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍

    മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു രണ്ടാമൂഴം. ഭീമനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. എംടി വാസുദേവന്‍ നായരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഒടിയന് ശേഷം ഈ ചിത്രത്തിലേക്ക് കടക്കുമെന്നായിരുന്നു അന്ന് സംവിധായകന്‍ വ്യക്തമാക്കിയത്. പ്രമുഖ വ്യവസായിയായ ബി ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1000 കോടി ബജറ്റിലാണ് ചിത്രമൊരുക്കുന്നത്. സിനിമയ്ക്ക് അനുവദിച്ച കാലാവധി കഴിഞ്ഞുവെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചിരുന്നു. മോഹന്‍ലാലിന്റെ 1000 കോടിയുടെ കാര്യം ത്രിശങ്കുവിലായപ്പോഴാണ് മെഗാസ്റ്റാര്‍ ഈ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

    കൊച്ചുണ്ണി കൊലമാസ്സ്! പക്കി പ്രതിഭാസം! ആ റെക്കോര്‍ഡ് നിവിന് സ്വന്തം! ആദ്യദിന കലക്ഷന്‍ ഇങ്ങനെ!കൊച്ചുണ്ണി കൊലമാസ്സ്! പക്കി പ്രതിഭാസം! ആ റെക്കോര്‍ഡ് നിവിന് സ്വന്തം! ആദ്യദിന കലക്ഷന്‍ ഇങ്ങനെ!

    കുഞ്ഞാലി മരക്കാര്‍ കൈവിട്ടതിലുള്ള പ്രതികാരം

    കുഞ്ഞാലി മരക്കാര്‍ കൈവിട്ടതിലുള്ള പ്രതികാരം

    മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുണ്ടെന്നും സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണെന്നുമായിരുന്നു അന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയായിരുന്നു ഇവരും സിനിമയാക്കുന്നത്. ഇതേച്ചൊല്ലിയുള്ള വിവാദത്തില്‍ മമ്മൂട്ടി തകര്‍ന്നുപോയിരുന്നുവെന്നും അത് പ്രിയദര്‍ശന്‍ മോഹന്‍ലാലിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചപ്പോള്‍ ആ മനസ്സ് വേദനിച്ചിരുന്നുവെന്നും അതാണ് ഇപ്പോള്‍ രണ്ടാമൂഴത്തിന് തിരിച്ചടിയായതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാലിന് ഈ പ്രൊജക്ട് നഷ്ടമാവുകയാണെങ്കില്‍ മമ്മൂട്ടിയുടെ ശാപമാണ് അതെന്നാണ് ചിലര്‍ പറയുന്നത്.

     മമ്മൂട്ടി സ്വപ്‌നത്തിലേക്ക് അടുക്കുന്നു

    മമ്മൂട്ടി സ്വപ്‌നത്തിലേക്ക് അടുക്കുന്നു

    ചരിത്ര സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയപ്പെടുത്തുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. കരിയറിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായി മാറിയേക്കാവുന്ന കര്‍ണ്ണനിലേക്ക് അദ്ദേഹം നടന്നടുക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1000 കോടിയോളം രൂപ മുടക്കിയാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ചൈനീസ്, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളിലും ചിത്രമൊരുങ്ങുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 18 വര്‍ഷത്തെ പ്രയത്‌ന ഫലമായാണ് പി ശ്രീകുമാര്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

    രണ്ടാമൂഴം സ്വപ്‌നമായി അവശേഷിക്കുമോ?

    രണ്ടാമൂഴം സ്വപ്‌നമായി അവശേഷിക്കുമോ?

    മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒരുമിച്ചെത്തുന്ന രണ്ടാമൂഴം സ്വപ്‌നമായി അവശേഷിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നത്. ഒടിയന് വളരെ മുന്‍പ് തന്നെ ചിത്രത്തിന്റെ തിരക്കഥ സംവിധായകന് നല്‍കിയിരുന്നുവെന്നും അദ്ദേഹത്തിന്റെ സമീപനം ശരിയായിരുന്നില്ലെന്നും അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്നുമായിരുന്നു എംടി വാസുദേവന്‍ നായര്‍ പറഞ്ഞത്. അഡ്വാന്‍സായി കൈപ്പറ്റിയ തുക തിരികെ നല്‍കി തിരക്കഥ തിരികെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

    സിനിമയാക്കാന്‍ നേരത്തെ ആലോചിച്ചിരുന്നു

    സിനിമയാക്കാന്‍ നേരത്തെ ആലോചിച്ചിരുന്നു

    രണ്ടാമൂഴം സിനിമയെക്കുറിച്ചുള്ള പ്ലാനിങ്ങുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. നിരവധി പേരാണ് ഈ വിഷയം സിനിമയാക്കാനുദ്ദേശിച്ചത്. പതിവ് പോലെ തന്നെ കേവലം പേപ്പര്‍ വര്‍ക്കുകളിലും കൂടിയാലോചനകളിലും മറ്റുമായി ആ സ്വപ്‌നം ഒതുങ്ങുകയായിരുന്നു. എന്നാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ അത് യാഥാര്‍ത്ഥ്യമാവുമെന്ന് തന്നെയാണ് സിനിമാപ്രേമികള്‍ വിലയിരുത്തിയത്. ആ മോഹത്തിന് തിരിച്ചടിയെന്ന തരത്തിലുള്ള അവസ്ഥയാണ് ഇപ്പോഴത്തേത്.

     ഭരതന്റെ മോഹം

    ഭരതന്റെ മോഹം

    മലയാളത്തിന്റെ മുന്‍നിര സംവിധായകരിലൊരാളായ ഭരതനും രണ്ടാമൂഴം സിനിമയാക്കാനായി പരിശ്രമിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ രണ്ടാമൂഴം സിനിമാപ്രവര്‍ത്തകരെ ആകര്‍ഷിച്ചിരുന്നുവെന്നതിന് ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമില്ലല്ലോ, തൊണ്ണൂറുകളിലായിരുന്നു അദ്ദേഹം ഈ ചിത്രത്തെക്കുറിച്ച് തീരുമാനിച്ചത്. പ്രാഥമിക ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും നിര്‍മ്മാതാവിനെ കിട്ടാതെ ആ സിനിമ മുടങ്ങുകയായിരുന്നു.

    ഹരിഹരന്റെ ശ്രമം

    ഹരിഹരന്റെ ശ്രമം

    എംടി വാസുദേവന്‍ നായര്‍ക്കൊപ്പം ചേര്‍ന്ന് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഹരിഹരന്‍. എംടിയുടെ രണ്ടാമൂഴമെന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമയൊരുക്കാന്‍ അദ്ദേഹവും ആലോചിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി മൂന്ന് ഭാഗങ്ങളായി സിനിമയൊരുക്കാനായിരുന്നു അന്നദ്ദേഹം ആലോചിച്ചത്. രണ്ടാമൂഴം സിനിമയായി വരുമ്പോള്‍ നോവലിന്റെ ഒറിജിനാലിറ്റി നഷ്ടപ്പെടുമോയെന്ന ഭയവും അദ്ദേഹത്തെ അലട്ടിയിരുന്നു. അങ്ങനെ അദ്ദേഹവും ഈ പ്രൊജക്ടില്‍ നിന്നും പിന്‍മാറുകയായിരുന്നു.

    കോടതി വിലക്ക്

    കോടതി വിലക്ക്

    രണ്ടാമൂഴം സിനിമയാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കോടതി. തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സിനിമയുടെ തിരക്കഥ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംവിധായകനും നിര്‍മ്മാതാവിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതോടെയാണ് സിനിമാപ്രേമികള്‍ ആശങ്കയിലായത്. അദ്ദേഹത്തെ നേരില്‍ക്കണ്ട് സിനിമയെക്കുറിച്ച് സൂചിപ്പിക്കുമെന്നും രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുമെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനം അറിയാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.

    English summary
    Social media discussion about Randamoozham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X