മമ്മൂട്ടി ആരാധകരെ ഞെട്ടിക്കും! മരക്കാരെ കുറിച്ച് വമ്പന്‍ പ്രഖ്യാപനം! സംവിധാനം സന്തോഷ് ശിവന്‍ അല്ലേ?
Recommended Video

തെന്നിന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നിറഞ്ഞ് നില്‍ക്കുകയാണ്. കേരളത്തിന് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന രണ്ട് സിനിമകളാണ് അടുത്ത് അടുത്ത ദിവസങ്ങളില്‍ റിലീസിനെത്തിയിരിക്കുന്നത്. തിയറ്ററുകളില്‍ നല്ല പ്രതികരണം നേടിയതിനൊപ്പം ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം കരസ്ഥമാക്കിയാണ് സിനിമകളുടെ പോക്ക്.
ഇനി ആരാധകര്‍ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ്. ഇടയ്ക്ക് പ്രതിസന്ധി ഉടലെടുത്തിരുന്നെങ്കിലും മാമാങ്കം ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ കുഞ്ഞാലി മരക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും അടുത്തിടെ വന്നിരുന്നില്ല. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വീണ്ടും വന്ന് കൊണ്ടിരിക്കുകയാണ്.

കുഞ്ഞാലി മരക്കാര്‍
കോഴിക്കോട്ടെ സാമൂതിരിയുടെ മുസ്ലീം പടത്തലവന്മാരായിരുന്നു കുഞ്ഞാലി മരക്കന്മാര്‍. നാല് മരക്കാന്മാരെ കുറിച്ചാണ് ചരിത്രത്തില്‍ പറയുന്നത്. അതില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായ മുഹമ്മദ് അലിയുടെ കഥയുമായിട്ടാണ് മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായനകാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനാണ് നിര്‍മ്മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനും ടിപി രാജീവനും ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി കഥ ഒരുക്കിയത്. നേരത്തെ സിനിമ അനൗണ്‍സ് ചെയ്തിരുന്നെങ്കിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല.

സിനിമ ഉപേക്ഷിച്ചു..
2017 കേരളപ്പിറവി ദിനത്തില്‍ കുഞ്ഞാലി മരക്കാരുടെ കഥയുമായി മോഹന്‍ലാലിന്റെ സിനിമ വരുന്നതായി പ്രഖ്യാപിക്കപ്പെട്ടു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനാണ് സിനിമ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. ഇതോടെ മമ്മൂട്ടി ചിത്രത്തിന് എന്ത് സംഭവിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. മമ്മൂട്ടി കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചെന്നും മോഹന്‍ലാലിന്റെ സിനിമയാണ് വരികയുള്ളുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ കുഞ്ഞാലി മരക്കാര്‍ എന്നൊരു സിനിമ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അവര്‍ എടുത്തോട്ടെ എന്ന തീരുമാനത്തിലായിരുന്നു പ്രിയദര്‍ശന്‍. അതിനുള്ള സമയവും അനുവദിച്ചിരുന്നു.

കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചിട്ടില്ല
കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. അതിനിടെ സിനിമയിലെ മമ്മൂട്ടിയുടെ പോസ്റ്ററും ഒരു ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഏറെ കാലമായി സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരാതെ ആയതോടെ മോഹന്‍ലാല്‍ ചിത്രവുമായി പ്രിയദര്‍ശന്‍ മുന്നോട്ട് പോവുകയായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ചിരുന്നു.

പുതിയ വിവരങ്ങള്‍
ഇപ്പോഴിതാ മമ്മൂട്ടി ചിത്രം കുഞ്ഞാലി മരക്കാരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്നിരിക്കുകയാണ്. മരക്കാരെ സംബന്ധിച്ചുള്ള വമ്പന്‍ പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്നാണ് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് എപ്പോള്‍ തുടങ്ങുമെന്ന കാര്യവും മറ്റും ഏകദേശം ധാരണയിലെത്തിയെന്നും ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ അക്കാര്യം പുറത്ത് വിടുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി സന്തോഷ് ശിവന്‍ ആയിരിക്കില്ല സംവിധാനം ചെയ്യുന്നതെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. പകരം രഞ്ജിത്തോ, രതീഷ് അമ്പാട്ടോ ആയിരിക്കും സംവിധാനം ചെയ്യുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ഔദ്യോഗികമായ യാതൊരു റിപ്പോര്‍ട്ടും ഇതുവരെ ഇതിനെ കുറിച്ച് വന്നിട്ടില്ല.

ബിഗ് ബജറ്റില്‍ തന്നെ നിര്‍മ്മിക്കും..
ആഗസ്റ്റ് സിനിമാസാണ് കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞിരുന്നത്. അവര്‍ക്കൊപ്പം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റും മറ്റൊരു നിര്‍മാണ പങ്കാളിയും ചിത്രത്തിലുണ്ടാവാന്‍ സാധ്യതയുണ്ട്. നേരത്തെ പറഞ്ഞതിലും ഉയര്‍ന്ന ബജറ്റ് ആയിരിക്കും സിനിമയ്ക്ക് വേണ്ടി മുടക്കുന്നതെന്നാണ് സൂചന. അനിശ്ചിതങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കുഞ്ഞാലി മരക്കാര്‍ ചിത്രീകരണം ആരംഭിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാവുകയാണെങ്കില്‍ ഉടന്‍ തന്നെ മമ്മൂട്ടി മരക്കാരായി എത്തുമെന്നാണ് കരുതുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരോഗമിക്കുന്നു..
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിട്ടാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഒന്നിന് തന്നെ ചിത്രീകരണം ആരംഭിച്ചിരുന്നു. . മോഹന്‍ലാല്‍ മരക്കാര്‍ നാലാമന്‍ ആയി അഭിനയിക്കുമ്പോള്‍ ഒന്നാം മരക്കാരായി മധുവാണ് അഭിനയിക്കുന്നത്. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications











