»   » പുത്തന്‍ പണത്തിന്റെ സെറ്റിലെ മമ്മൂട്ടി, കപ്പല് സെല്‍ഫി വൈറലാകുന്നു!

പുത്തന്‍ പണത്തിന്റെ സെറ്റിലെ മമ്മൂട്ടി, കപ്പല് സെല്‍ഫി വൈറലാകുന്നു!

By: Sanviya
Subscribe to Filmibeat Malayalam


ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. 2016ന്റെ അവസാനത്തോടെയാണ് ചിത്രം പ്രഖ്യാപിച്ചത്. നിത്യാനന്ദ ഷോണായി ആയി എത്തുന്ന മമ്മൂട്ടിയെ കാണാന്‍ ആരാധകര്‍ക്കും ആകാംക്ഷയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മമ്മൂട്ടിയുടെ കിടിലന്‍ സെല്‍ഫി. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. കപ്പലില്‍ നിന്നെടുത്ത സെല്‍ഫിയാണിത്. ചിത്രം കാണാം...


കപ്പല് സെല്‍ഫി

മമ്മൂട്ടിയ്‌ക്കൊപ്പം സുരേഷ് കൃഷ്ണ, ബിജു പപ്പന്‍, കോട്ടയം നസീര്‍, മമൂക്കോയ സെല്‍ഫിയിലുണ്ട്. കപ്പലില്‍ നിന്നെടുത്ത സെല്‍ഫി. ഇനിയ രഞ്ജി പണിക്കര്‍, സായ് കുമാര്‍, ഹരീഷ് പെരുവണ്ണ, ജോജു ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


സ്റ്റൈല്‍

ചിത്രത്തിലെ മമ്മൂട്ടിയുടെ ഡ്രസ്സും ആരാധകര്‍ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കുമാണ് ചിത്രത്തിലെ ആകര്‍ഷണം.


പ്രമേയം

കള്ളപ്പണവും പ്രചാര വഴികളും പുതിയ സാമ്പത്തിക പരിഷ്‌കരണവുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന.


മമ്മൂട്ടി-രഞ്ജിത്ത്

കൈയൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരും കൈക്കോര്‍ത്ത മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ചിത്രമെന്നും പറയുന്നുണ്ട്.


നിര്‍മ്മാണം

ത്രി കളര്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാശ്‌മോര, മാരി ചിത്രങ്ങളുടെ ഛായാഗ്രാഹണം നിര്‍വ്വഹിച്ച ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറ.


English summary
Mammootty's Latest Selfie From The Sets Of Puthan Panam!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam