മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ സിനിമ? വീണ്ടും വൈറലായി സെല്‍ഫി ചിത്രം

By Prashant V R

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി. സംവിധായകന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ശ്രദ്ധേയമാവാറുണ്ട്. നായകന്‍ മുതല്‍ ജല്ലിക്കെട്ട് വരയെുളള ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിന് പുറമെ അന്താരാഷ്ട്ര തലത്തിലും സംവിധായകന്റെ സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. വേറിട്ട പ്രമേയങ്ങളും അവതരണവുംകൊണ്ടാണ് ലിജോ ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ ഏറ്റെടുക്കാറുളളത്.

mammootty-lijojosepellishery

ജല്ലിക്കട്ടിന് പിന്നാലെ സംവിധായകന്റെ എറ്റവും പുതിയ ചിത്രമായ ചുരുളിയുടെ ട്രെയിലര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയത്. ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

വലിയ ആകാംക്ഷകളോടെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതേസമയം ചുരുളി ട്രെയിലറിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള ലിജോയുടെ ഒരു സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. മമ്മൂട്ടിക്കും ലിജോയ്ക്കുമൊപ്പം തിരക്കഥാകൃത്ത് പിഎഫ് മാത്യൂസും ചിത്രത്തിലുണ്ട്. മെഗാസ്റ്റാറാണ് ഈ സെല്‍ഫി ചിത്രം എടുത്തിരിക്കുന്നത്.

ചിത്രം കണ്ട് പുതിയ സിനിമയ്ക്കായുളള കൂടിക്കാഴ്ച ആയിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലുളള ഒരു ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരികയാണെങ്കില്‍ അത് ശ്രദ്ധേയമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അതേസമയം മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ചുളള ഔദ്യോഗിക സ്ഥീരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല,. ഊ കൂട്ടുകെട്ടിലുളള ഒരു സിനിമയുടെ പ്രഖ്യാപനത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. ലോക് ഡൗണിന് മുന്‍പുളള ഒരു ചിത്രമാണ് മമ്മൂട്ടിയുടെയും ലിജോയുടെതുമായി സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്.

Recommended Video

നിർമ്മാതാക്കളെ വെല്ലുവിളിച്ച് ലിജോ | FilmiBeat Malayalam

Read more about: mammootty lijo jose pellissery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X