മധുര രാജയായുളള മമ്മൂക്കയുടെ ആഘോഷവരവ് ഉടന്‍! ചിത്രത്തില്‍ രാഷ്ട്രീയ നേതാവായി മെഗാസ്റ്റാര്‍? കാണൂ

By Prashant V R

Recommended Video

മധുരരാജയില്‍ രാഷ്ടീയ നേതാവായി മമ്മൂക്ക | #Madhuraraja | filmibeat Malayalam

മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍, സൂപ്പര്‍ താരത്തിന്റെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നായിരിക്കും മധുര രാജ. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ ഒരുക്കുന്നത്. യാത്ര,പേരന്‍പ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ വമ്പന്‍ റിലീസായിട്ടാകും മധുര രാജയും തിയ്യേറ്ററുകളിലെത്തുക. പ്രഖ്യാപനം തൊട്ട് ചിത്രത്തിന്റെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.

മധുരരാജയില്‍ രാഷ്ടീയ നേതാവായി മമ്മൂക്ക

മധുരരാജയില്‍ രാഷ്ടീയ നേതാവായി മമ്മൂക്ക

പോക്കിരി രാജയ്ക്ക് ശേഷമെത്തുന്ന മധുര രാജയില്‍ രാഷ്ട്രീയ നേതാവായിട്ടാണ് മമ്മൂക്കയെത്തുന്നത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കേരളത്തിലെ തമിഴ് മക്കള്‍ കക്ഷി നേതാവായി തെരഞ്ഞെടുപ്പില്‍ മധുര രാജ മല്‍സരിക്കുന്നതിന്റെ ഫ്‌ളെക്‌സ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളില്‍ കാണാം. അതേസമയം ഇതുസംബന്ധിച്ചുളള ഔദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം വിഷു റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

പോക്കിരി രാജയില്‍നിന്നും വ്യത്യസ്തമായി

പോക്കിരി രാജയില്‍നിന്നും വ്യത്യസ്തമായി

മധുര രാജയ്ക്കായി തിയ്യേറ്ററുകളുടെ ചാര്‍ട്ടിംഗ് ആരംഭിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ഇത്തവണയും വമ്പന്‍ റിലീസായിട്ടാകും മമ്മൂക്ക ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് സംവിധായകന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പോക്കിരി രാജയില്‍നിന്നും വ്യത്യസ്തമായി ടെക്‌നിക്കലി കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

ടീസറിനായുളള കാത്തിരിപ്പ്

ടീസറിനായുളള കാത്തിരിപ്പ്

സിനിമയുടെ ടീസറിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി ഒരു കിടിലന്‍ ടീസര്‍ തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒരു മാസ് എന്റര്‍ടെയ്‌നറിനു വേണ്ട എല്ലാവിധ ചേരുവകളും ചിത്രത്തിലുണ്ടാകുമെന്നും അറിയുന്നു. മധുര രാജയുടെതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്ററിന് ഗംഭീര സ്വീകരണം തന്നെയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. മധുര രാജയായുളള മമ്മൂക്കയുടെ കിടിലന്‍ ഗെറ്റപ്പ് തന്നെയായിരുന്നു പോസ്റ്ററില്‍ മുഖ്യ ആകര്‍ഷണമായി മാറിയത്.

സംഘടന രംഗങ്ങള്‍

സംഘടന രംഗങ്ങള്‍

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്നാണ് മമ്മൂക്ക ചിത്രത്തിന്‌റെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. പീറ്റര്‍ ഹെയ്ന്റെ ആക്ഷന്‍ രംഗങ്ങളും മധുര രാജയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി രിക്കും. പുലിമുരുകന് ശേഷം ഒടിയന്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്കും വേണ്ടിയും പീറ്റര്‍ ഹെയ്ന്‍ സംഘടന രംഗങ്ങള്‍ ഒരുക്കിയിരുന്നു. ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മിക്കുന്നത്. ഷാജികുമാര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജോണ്‍കുട്ടി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ഇത്തവണ തമിഴ് നടന്‍ ജയ് ആണ് മമ്മൂക്കയ്ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. അനുശ്രീ,ഷംന കാസിം,അന്ന രാജന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. പുലിമുരുകനിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ജഗപതി ബാബുവാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. പുലിമുരുകന് പുറമെ പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയിലും ജഗപതി ബാബു അഭിനയിച്ചിരുന്നു. ഇവര്‍ക്കൊപ്പം നെടുമുടി വേണു,സലീംകുമാര്‍,അജു വര്‍ഗീസ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X