twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാറ്റലൈറ്റ് റൈറ്റിലും മമ്മൂട്ടി തന്നെ താരം! പുലിമുരുകനെ മലര്‍ത്തിയടിച്ച് മധുരരാജ! കാണൂ!

    |

    Recommended Video

    സാറ്റലൈറ്റ് റൈറ്റിലും മമ്മൂട്ടി തന്നെ താരം | MadhuraRaja | filmibeat Malayalam

    മമ്മൂട്ടിയും മോഹന്‍ലാലും സിനിമകളുമായെത്തുമ്പോഴൊക്കെ ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടം നടക്കാറുണ്ട്. ആരാധകരാവട്ടെ ഇത്തരമൊരു കാര്യത്തിനായാണ് കാത്തിരിക്കുന്നത്. അടുത്തിടെ നീരാളിയും അബ്രഹാമിന്റെ സന്തതികളും തമ്മില്‍ ഒരുമിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് നീരാളിയുടെ റിലീസ് മാറ്റുകയായിരുന്നു. മലയാളത്തിന്റെ അഭിമാന താരങ്ങളായ ഇരുവരും തമ്മില്‍ അനോന്യം പിന്തുണച്ചും സഹായിച്ചുമൊക്കെയാണ് മുന്നേറുന്നത്. ഇടവേളയ്ക്ക് ശേഷം ചിത്രങ്ങളുമായെത്താനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. മമ്മൂട്ടിയാവട്ടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താനും.

    മമ്മൂട്ടി തന്നെ ഒാണവും കൊണ്ടുപോവും! കുട്ടനാടന്‍ ബ്ലോഗ് ട്രെയിലറിന് സര്‍വ്വത്ര ട്രോള്‍, കാണൂ!മമ്മൂട്ടി തന്നെ ഒാണവും കൊണ്ടുപോവും! കുട്ടനാടന്‍ ബ്ലോഗ് ട്രെയിലറിന് സര്‍വ്വത്ര ട്രോള്‍, കാണൂ!

    മോഹന്‍ലാലിന്റെ കരിയറിലെ മാത്രമല്ല മലയാള സിനിമയിലെ തന്നെ ആദ്യ നൂറുകോടി ചിത്രമാണ് പുലിമുരുകന്‍. ഏഷ്യാനെറ്റായിരുന്നു വന്‍തുക മുടക്കി ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം പുലിമുരുകന്‍ സംഘം വീണ്ടും ഒരുമിക്കുകയാണ്, ഇത്തവണ നായകനായി എത്തുന്നത് മോഹന്‍ലാലല്ല പകരം മമ്മൂട്ടിയാണ്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കി! പേളിയും ഷിയാസും തമ്മിലുള്ള പിണക്കം തീര്‍ത്തത് ഇങ്ങനെ!കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കി! പേളിയും ഷിയാസും തമ്മിലുള്ള പിണക്കം തീര്‍ത്തത് ഇങ്ങനെ!

    പുലിമുരുകന്‍ സംഘം മമ്മൂട്ടിക്കൊപ്പം

    പുലിമുരുകന്‍ സംഘം മമ്മൂട്ടിക്കൊപ്പം

    കുട്ടികളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രമാണ് പുലിമുരുകന്‍. നൂറു കോടി ക്ലബിലെത്തിയ ഈ സിനിമയ്ക്ക് പിന്നാലെ ഇതെ സംഘം വീണ്ടുമൊരു ചി്ത്രവുമായി എത്തുകയാണ്. ഇത്തവണ മമ്മൂട്ടിക്കൊപ്പമാണ് ഈ സംഘം കൈകോര്‍ത്തിട്ടുള്ളത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ സിനിമയെക്കുറിച്ച് സ്ഥിരീകരണമുണ്ടായത്. അതിന് പിന്നാലെ തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ക്ഷണനേരം കൊണ്ടാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്.

    കരിയറില്‍ ഏറ്റവും ചെലവേറിയ ചിത്രം

    കരിയറില്‍ ഏറ്റവും ചെലവേറിയ ചിത്രം

    കരിയറില്‍ ഏറ്റവും വലിയ ചിത്രവുമായാണ് ഇത്തവണ മമ്മൂട്ടി എത്തുന്നത്. പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായാണ് ഇത്തവണ വൈശാഖ് എത്തുന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആദ്യഭാഗത്തിന് ലഭിച്ച അതേ സ്വീകാര്യത രണ്ടാം ഭാഗത്തിനും ലഭിക്കുമോയെന്ന സംശയത്തിലാണ് ആരാധകര്‍. ആദ്യഭാഗം സൂപ്പര്‍ഹിറ്റായി മാറിയ സിനിമകളുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. മംഗ്ലീഷ് കലര്‍ന്ന സംസാരവും തമിഴ് സ്റ്റൈലിലുള്ള വരവുമൊക്കെയായിരുന്നു പോക്കിരിരാജയില്‍ കണ്ടത്. മധുരരാജയിലെ വരവിനെക്കുറിച്ചറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

    സാറ്റലൈറ്റില്‍ പുലിമുരുകനെ വെട്ടി

    സാറ്റലൈറ്റില്‍ പുലിമുരുകനെ വെട്ടി

    നൂറുകോടി ക്ലബിലിടം നേടി പുലിമുരുകന്റെ സാറ്റലൈറ്റ് റെക്കോര്‍ഡ് തുക നല്‍കി സ്വന്തമാക്കിയത് ഏഷ്യാനെറ്റായിരുന്നു. ഈ തുകയെ വെല്ലുന്ന തുകയാണ് മധുരരാജയ്ക്കായി മുടക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സീ കേരളമാണ് സിനിമയുടെ റൈറ്റ് സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ സിനിമയെ വെല്ലുന്ന തുകയാണ് മുടക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും യഥാര്‍ത്ഥ തുക എത്രയാണെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

    വന്‍താരനിര അണിനിരക്കുന്നു

    വന്‍താരനിര അണിനിരക്കുന്നു

    അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍, ജയ്, ജപതി ബാബു, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ദിഖ്, കൈലാഷ്, ബാല, മണിക്കുട്ടന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ സഹോദരനായെത്തിയ പൃഥ്വിരാജിന് പകരം തമിഴ് താരം ജയ് യായിരിക്കും എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

    മമ്മൂട്ടിയും പീറ്റര്‍ ഹെയ്‌നും ഒന്നിക്കുന്നു

    മമ്മൂട്ടിയും പീറ്റര്‍ ഹെയ്‌നും ഒന്നിക്കുന്നു

    മോഹന്‍ലാലിനെയും പ്രണവിനെയും നിയന്ത്രിച്ചതിന് പിന്നാലെ മമ്മൂട്ടിക്കായി ആക്ഷനൊരുക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ആദ്യ മലയാള ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ആക്ഷന്‍ കോറിയോഗ്രാഫറാണ് അദ്ദേഹം. ഇതാദ്യമായാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം നല്‍കിയത്. പുലിമുരുകന്‍ കണ്ടവരാരും ചിത്രത്തിലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ മറന്നുകാണാനിടയില്ല. സാഹസികതയില്‍ അതീവ തല്‍പ്പരനായ മോഹന്‍ലാലിനെ നിയന്ത്രിച്ചതിന് പിന്നാലെയായാണ് അദ്ദേഹം അരുണ്‍ ഗോപി ചിത്രത്തിലേക്ക് എത്തിയത്. മധുരരാജയുടെ ചിത്രീകരണം ഇതിനോടകം തന്നെ കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടി അടുത്തയാഴ്ച ചിത്രത്തില്‍ ജോയിന്‍ ചെയ്‌തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

    English summary
    Mammootty's Maduraraja beats Pulimrugan satellite rights!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X