അബ്രഹാമിനു ശേഷം അടുത്ത ത്രില്ലര്‍ ചിത്രവുമായി മമ്മൂക്ക! ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍
ശ്യാംദത്ത് സംവിധാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂക്ക ഈ വര്‍ഷം തുടങ്ങിയിരുന്നത്. സ്ട്രീറ്റ് ലൈറ്റ്‌സിനു ശേഷവും ശ്രദ്ധേയ ചിത്രങ്ങള്‍ താരത്തിന്റെതായി പുറത്തിറങ്ങിയിരുന്നു. അബ്രഹാമിന്റെ സന്തതികള്‍ ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. കേരളത്തിലെന്ന പോലെ വിദേശത്തും മികച്ച സ്വീകാര്യത ലഭിച്ച ചിത്രങ്ങളിലൊന്നായിരുന്നു അബ്രഹാമിന്റെ സന്തതികള്‍.
അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം കൈനിറയെ ചിത്രങ്ങളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ ഒരു കുട്ടനാടന്‍ ബ്ലോഗ്, പേരന്‍പ് തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുന്നവയില്‍ പെടുന്നതാണ്. മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയൊരു ചിത്രം കലൂര്‍ ഡെനീസിന്റെ മകന്‍ ഡീന്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന സിനിമയാണ്.

ഗെയിം ത്രില്ലര്‍ സിനിമ
മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെനീസിന്റെ മകന്‍ ഡീന്‍ ഡെന്നീസ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ വിനോദ് മേനോന്‍ എന്ന സഞ്ചാര പ്രിയനായാണ് മമ്മൂക്ക എത്തുന്നത്. കൊച്ചിയിലെത്തുമ്പോള്‍ അയാള്‍ നേരിടുന്ന ചില പ്രശ്‌നങ്ങളാണ് സിനിമയില്‍ ഗെയിം ത്രില്ലര്‍ രീതിയില്‍ അവതരിപ്പിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷമുളള മികച്ചൊരു ത്രില്ലര്‍ സിനിമയായാരിക്കും ഡീന്‍ ഡെന്നീസിന്റെ ചിത്രമെന്നാണ് അറിയുന്നത്.

നിര്‍മ്മാണം
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് മമ്മൂക്കയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് അദ്ദേഹം ഈ ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂക്കയുടെ സിനിമയ്ക്കു മുന്‍പ് ദിലീപിന്റെ രാമലീല,നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്ന സിനിമകള്‍ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനായിരുന്നു. കൊച്ചി ,ബാംഗ്ലുര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും മമ്മൂക്ക ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ചിത്രത്തിലെ നായിക
ചിത്രത്തില്‍ മമ്മൂക്കയുടെ നായികയായി ഒരു തമിഴ് നടിയെയാണ് പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. തമിഴകത്ത് തിളങ്ങിനില്‍ക്കുന്ന ഒരു നായികയായിരിക്കും മമ്മൂക്കയുടെ പുതിയ ചിത്രത്തില്‍ എത്തുക. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂക്കയ്ക്കും പുറമെ മലയാളത്തിലെ ഒരു യുവതാരവും പ്രധാന വേഷത്തിലെത്തുമെന്നാണ് അറിയുന്നത്.

ഷൂട്ടിംഗ്
ഈ വര്‍ഷം ഡിസംബറോടെയായിരിക്കും മമ്മൂക്ക നായകനാവുന്ന ഡീന്‍ ഡെന്നീസ് ചിത്രം ആരംഭിക്കുക. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ചിത്രമുളളത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ മറ്റു സുപ്രധാന വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല. എറണാകുളത്തും ബാംഗ്ലുരുമായിട്ടാകും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിക്കുക. നിലവില് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകള്‍ക്കു ശേഷം മമ്മൂക്ക ഡീന്‍ ഡെന്നീസ് സിനിമയില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.

മാമാങ്കം
ഡീന്‍ ഡെന്നീസ് ചിത്രത്തിനു പുറമെ മാമാങ്കം എന്നൊരു സിനിമയും മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാമാങ്കം നവാഗതനായ സജീവ് പിളളയാണ് സംവിധാനം ചെയ്യുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍

മധുരരാജ
വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂക്കയുടെ പുതിയ ചിത്രമാണ് മധുരരാജ. പോക്കിരിരാജയക്കു ശേഷം ഇവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് ഈ കുട്ടുകെട്ട് രണ്ടാം തവണയും എത്തുന്നത്. അനുശ്രീ,മഹിമാ നമ്പ്യാര്‍,ഷംനാ കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.


Click it and Unblock the Notifications