ചാവേറായും മുഖ്യമന്ത്രിയായും മമ്മൂക്ക! ആവേശത്തോടെ ആരാധകര്‍! സിനിമ ഒക്ടോബറില്‍?
Recommended Video
തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ഇക്കൊല്ലം തിളങ്ങിനില്‍ക്കുന്ന താരമാണ് മമ്മൂട്ടി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് മമ്മൂക്കയുടെതായി ഇനി വരാനിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

ഇതിനിടെ മമ്മൂട്ടിയുടെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കേരള മുഖ്യമന്ത്രിയായി സൂപ്പര്‍ താരം എത്തുന്ന സിനിമയെക്കുറിച്ചുളള പുതിയ വിവരങ്ങളായിരുന്നു പുറത്തുവന്നത്. വണ്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം ഏറെ നാള്‍ മുന്‍പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

മലയാളതതിലെ ജനപ്രിയ തിരക്കഥാകൃത്തുകളായ ബോബി സഞ്ജയ് ടീമാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്. മമ്മൂക്കയുടെ പുതിയ ചിത്രം അടുത്ത മാസം മൂന്നാം വാരത്തോടെ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രമൊരുക്കിയ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മമ്മൂക്ക അഭിനയിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് മമ്മൂക്കയുടെ വണ്‍ നിര്‍മ്മിക്കുന്നതെന്നും അറിയുന്നു. അതേസമയം രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വനാണ് മമ്മൂക്കയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. സിനിമ ഈ മാസം അവസാന വാരത്തിലാണ് പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗാനഗന്ധര്‍വ്വനു പിന്നാലെയാണ് ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം പുറത്തിറങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര കഥാപാത്രമായി വീണ്ടും എത്തുന്ന സിനിമ വലിയ റീലിസിനായിട്ടാണ് തയ്യാറെടുക്കുന്നത്. നാല് ഭാഷകളില്‍ സിനിമ പുറത്തിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമ ബിഗ് ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മെഗാസ്റ്റാറിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാമാങ്കത്തിന് പിന്നാലെ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കും എത്തും. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്, വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം മാസ് എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ അണിയിച്ചൊരുക്കുന്നത്.


Click it and Unblock the Notifications











