»   » കട്ടിമീശയും കൂളിങ് ഗ്ലാസും, മമ്മൂട്ടിയുടെ പുതിയ പൊലീസ് ഗെറ്റപ്പ് വൈറലാകുന്നു; കാണൂ

കട്ടിമീശയും കൂളിങ് ഗ്ലാസും, മമ്മൂട്ടിയുടെ പുതിയ പൊലീസ് ഗെറ്റപ്പ് വൈറലാകുന്നു; കാണൂ

By: Rohini
Subscribe to Filmibeat Malayalam

ഒത്തിരി ചിത്രങ്ങളില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയിട്ടുണ്ട്. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും വന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.

തമിഴ് സൂപ്പര്‍സ്റ്റാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തുന്നു

കട്ടിമീശയും, കൂളിങ് ഗ്ലാസുമൊക്കെയായി മമ്മൂട്ടി പൊലീസ് വേഷത്തില്‍! സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് 1 എന്ന ചിത്രത്തിലെ ഗെറ്റപ്പുമായി ഈ വേഷത്തിന് ചെറുതായി ഒരു സാമ്യം തോന്നുന്നുണ്ട്.

കട്ടിമീശയും കൂളിങ് ഗ്ലാസും, മമ്മൂട്ടിയുടെ പുതിയ പൊലീസ് ഗെറ്റപ്പ് വൈറലാകുന്നു; കാണൂ

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന മമ്മൂട്ടിയുടെ പുതിയ പൊലീസ് വേഷം

കട്ടിമീശയും കൂളിങ് ഗ്ലാസും, മമ്മൂട്ടിയുടെ പുതിയ പൊലീസ് ഗെറ്റപ്പ് വൈറലാകുന്നു; കാണൂ

തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കറുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിതിന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം ഒരു കോമഡി ത്രില്ലറാണ്.

കട്ടിമീശയും കൂളിങ് ഗ്ലാസും, മമ്മൂട്ടിയുടെ പുതിയ പൊലീസ് ഗെറ്റപ്പ് വൈറലാകുന്നു; കാണൂ

പ്രശസ്ത തമിഴ് നടന്‍ ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്ത് കുമാറാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. വരലക്ഷമിയുടെ ആദ്യത്തെ മലയാള സിനിമയാണ്.

കട്ടിമീശയും കൂളിങ് ഗ്ലാസും, മമ്മൂട്ടിയുടെ പുതിയ പൊലീസ് ഗെറ്റപ്പ് വൈറലാകുന്നു; കാണൂ

നായിക മാത്രമല്ല, വില്ലനും തമിഴില്‍ നിന്നാണ്. പ്രശസ്ത തമിഴ് നടന്‍ സമ്പത്താണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നേരത്തെ മോഹന്‍ലാലും വിജയ് യും ഒന്നിച്ചഭിനയിച്ച ജില്ലയില്‍ വില്ലനായും സമ്പത്താണ്

കട്ടിമീശയും കൂളിങ് ഗ്ലാസും, മമ്മൂട്ടിയുടെ പുതിയ പൊലീസ് ഗെറ്റപ്പ് വൈറലാകുന്നു; കാണൂ

രണ്‍ജി പണിക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

കട്ടിമീശയും കൂളിങ് ഗ്ലാസും, മമ്മൂട്ടിയുടെ പുതിയ പൊലീസ് ഗെറ്റപ്പ് വൈറലാകുന്നു; കാണൂ

ബാംഗ്ലൂരിലെ ബംഗാര്‍പേട്ടിലാണ് ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്നത്. ആരോഗ്യനില വീണ്ടെടുത്ത ശേഷം മമ്മൂട്ടി വീണ്ടും ഷൂട്ടിങ് സെറ്റിലെത്തും.

English summary
Mammootty's first look, from the upcoming Nithin Renji Panicker movie, is out. The picture, in which Mammootty poses in a police getup, has been going viral on social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam